x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ് ലു​ക്കി​ൽ ചോ​ര​പു​ര​ണ്ട മു​ഖ​വു​മാ​യി ദു​ൽ​ഖ​ർ; ഐ ​ആം ഗെ​യിം സെ​ക്ക​ന്‍റ് ലു​ക്ക്


Published: February 4, 2026 11:05 AM IST | Updated: February 4, 2026 11:05 AM IST

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​വു​ന്ന ഐ ​ആം ഗെ​യിം എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ന്‍റ് ലു​ക്ക് പു​റ​ത്ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച് 14 വ​ർ​ഷ​ങ്ങ​ൾ തി​ക​യു​ന്ന ദി​വ​സം പ്ര​മാ​ണി​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്ത​ത്.

മാ​സ് അ​വ​താ​ര​ത്തി​ലാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​നെ പോ​സ്റ്റ​റി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചോ​ര പു​ര​ണ്ട മു​ഖ​വും കൈ​ക​ളു​മാ​യി, തോ​ക്ക് ഏ​ന്തി​യ കൈ​ക​ൾ കൊ​ണ്ട് പാ​തി മു​ഖം മ​റ​ച്ചു നി​ൽ​ക്കു​ന്ന ദു​ൽ​ഖ​ർ സ​ൽ​മാ​നെ​യാ​ണ് പോ​സ്റ്റ​റി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

ന​ഹാ​സ് ഹി​ദാ​യ​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ‘ഐ ​ആം ഗെ​യിം’, വേ​ഫെ​റ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ജോം ​വ​ർ​ഗീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

സ​ജീ​ർ ബാ​ബ, ഇ​സ്മാ​യി​ൽ അ​ബൂ​ബ​ക്ക​ർ, ബി​ലാ​ൽ മൊ​യ്തു എ​ന്നി​വ​ർ തി​ര​ക്ക​ഥ ര​ചി​ച്ച ചി​ത്ര​ത്തി​ന്‍റെ സം​ഭാ​ഷ​ണ​ങ്ങ​ൾ ഒ​രു​ക്കി​യ​ത് ആ​ദ​ർ​ശ് സു​കു​മാ​ര​നും ഷ​ഹ​ബാ​സ് റ​ഷീ​ദു​മാ​ണ്. ആ​ർ​ഡി​എ​ക്സ് എ​ന്ന സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ന​ഹാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘ഐ ​ആം ഗെ​യിം’. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നാ​ല്പ​താ​മ​ത്തെ ചി​ത്ര​മാ​ണി​ത്.

ആ​ന്‍റ​ണി വ​ർ​ഗീ​സ്, ത​മി​ഴ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മി​ഷ്കി​ൻ, ക​തി​ർ, പാ​ർ​ത്ഥ് തി​വാ​രി, ത​മി​ഴ് നാ​യി​കാ താ​രം സം​യു​ക്ത വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ നി​ർ​ണ്ണാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു​ണ്ട്.

‘ക​ബാ​ലി’, ‘കെ​ജി​എ​ഫ്’ സീ​രി​സ്, ‘കൈ​തി’, ‘വി​ക്രം’, ‘ലി​യോ’, ‘സ​ലാ​ർ’ എ​ന്നീ പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ളു​ടെ സം​ഘ​ട്ട​ന സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള അ​ൻ​പ​റി​വ്‌ മാ​സ്റ്റേ​ഴ്സ് ആ​ണ് ‘ഐ ​ആം ഗെ​യി’​മി​നു വേ​ണ്ടി​യും സം​ഘ​ട്ട​നം ഒ​രു​ക്കു​ന്ന​ത്.

ആ​ർ​ഡി​എ​ക്സ് എ​ന്ന ആ​ക്ഷ​ൻ ഹി​റ്റി​ന് ശേ​ഷം അ​ൻ​പ​റി​വ്‌ ടീം ​വീ​ണ്ടും ന​ഹാ​സി​നൊ​പ്പം ഒ​ന്നി​ക്കു​ക​യാ​ണ്. ഛായാ​ഗ്ര​ഹ​ണം- ജിം​ഷി ഖാ​ലി​ദ്, സം​ഗീ​തം- ജേ​ക്സ് ബി​ജോ​യ്, എ​ഡി​റ്റിം​ഗ്- ച​മ​ൻ ചാ​ക്കോ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- അ​ജ​യ​ൻ ചാ​ലി​ശ്ശേ​രി, മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ. കോ​സ്റ്റ്യൂം- മ​ഷ​ർ ഹം​സ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- രോ​ഹി​ത് ച​ന്ദ്ര​ശേ​ഖ​ർ. ഗാ​ന​ര​ച​ന- മ​നു മ​ഞ്ജി​ത്ത്, വി​നാ​യ​ക് ശ​ശി​കു​മാ​ർ, വി​എ​ഫ്എ​ക്സ് - തൗ​ഫീ​ഖ് - എ​ഗ്‌​വൈ​റ്റ്, പോ​സ്റ്റ​ർ ഡി​സൈ​ൻ- ടെ​ൻ പോ​യി​ന്റ്, സൗ​ണ്ട് ഡി​സൈ​ൻ- സി​ങ്ക് സി​നി​മ, സൗ​ണ്ട് മി​ക്സ് - ക​ണ്ണ​ൻ ഗ​ണ​പ​ത്, സ്റ്റി​ൽ​സ്- എ​സ് ബി ​കെ, പി​ആ​ർ​ഒ- ശ​ബ​രി.

Tags : I Am Game Dulquer

Recent News

Corehub Up