x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കമൽഹാസന്‍റെ വ​സ്ത്ര​വ്യാ​പാ​ര ബ്രാ​ൻ​ഡിന് രാ​ജ്യാ​ന്ത​ര ഫാ​ഷ​ൻ പു​ര​സ്കാ​രം

സിനിമ ഡെസ്‌ക്
Published: September 16, 2026 06:45 PM IST | Updated: September 16, 2026 06:45 PM IST

കെ​എ​ച്ച് ഹൗ​സ് ഓ​ഫ് ഖ​ദ്ദ​ർ ടീമിനൊപ്പം കമൽഹാസൻ.

​മി​ഴ​ക​ത്തി​ന്‍റെ സൂ​പ്പ​ർ​താ​രം ക​മ​ൽ​ഹാ​സ​ന്‍റെ പ്ര​ശ​സ്ത വ​സ്ത്ര​വ്യാ​പാ​ര ബ്രാ​ൻ​ഡാ​യ 'കെ​എ​ച്ച് ഹൗ​സ് ഓ​ഫ് ഖ​ദ്ദ​റി​ന്' രാ​ജ്യാ​ന്ത​ര ഫാ​ഷ​ൻ പു​ര​സ്കാ​രം. ബ്രാ​ൻ​ഡി​ന്‍റെ 'സു​തൂ​ര' എ​ന്ന ക​ള​ക്ഷ​നാ​ണ് അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന റ​ൺ​വേ സെ​വ​ൻ ഫാ​ഷ​ൻ അ​വാ​ർ​ഡ്സി​ൽ 'ബെ​സ്റ്റ് റെ​ഡി-​ടു-​വെ​യ​ർ ക​ള​ക്ഷ​ൻ' പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

അ​മേ​രി​ക്ക​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​എ​ച്ച് ഹൗ​സ് ഓ​ഫ് ഖ​ദ്ദ​റിന്‍റെ ഡി​സൈ​ൻ ഹെ​ഡ് അ​മൃ​ത റാം ​അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ഖാ​ദി വ​സ്ത്ര​ങ്ങ​ൾ​ക്ക് ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ചാ​രം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2022-ൽ ​ആ​രം​ഭി​ച്ച ഈ ​ബ്രാ​ൻ​ഡി​നു ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ അ​ന്താ​രാ​ഷ്‌ട്ര അം​ഗീ​കാ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

2024-ലെ ​ന്യൂ​യോ​ർ​ക്ക് ഫാ​ഷ​ൻ വീ​ക്കി​ലാ​ണ് 'സു​തൂ​ര' ക​ള​ക്ഷ​ൻ ആ​ദ്യ​മാ​യി ആ​ഗോ​ള​വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചത്. ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ നെ​യ്ത്തു​രീ​തി​ക​ളെ​യും ആ​ധു​നി​ക ഫാ​ഷ​ൻ സ​ങ്ക​ൽ​പ​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി​യാണു ​ക​മ​ൽഹാ​സ​നും സം​ഘ​വും 'സുതൂര' ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത്.

Tags : Kamal Haasan RunwaySevenFashionAwards KHHouseofKhaddar

Recent News

Corehub Up