x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​റു​മാ​യി 'ഫോ​ർ​ത്ത് ഫ്ലോ​ർ'


Published: February 4, 2026 03:41 PM IST | Updated: February 4, 2026 03:41 PM IST

സൈ​ക്കോ​ള​ജി ത്രി​ല്ല​ർ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഫോ​ർ​ത്ത് ഫ്ലോ​ർ ഫെ​ബ്രു​വ​രി 27-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി ഒ​രു​ക്കു​ന്ന ഈ ​ചി​ത്രം എ​ൽ.​ആ​ർ. സു​ന്ദ​ര പാ​ണ്ഡ്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു. മ​നോ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ എ. ​രാ​ജ​യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

‌വൈ​ഗ, ‌‌ദീ​ർ​ഘ​ദ​ർ​ശി എ​ന്നീ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ സു​ന്ദ​ര​പാ​ണ്ഡ്യ​ന്‍റെ മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ര​ക്ത​ച്ചു​ഴി, മാ​യ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ നാ​യ​ക​നാ​യ ആ​രി അ​ർ​ജു​നാ​ണ് നാ​യി​ക. ദീ​പ്ഷി​ക, ത​ലൈ​വാ​സ​ൽ വി​ജ​യ്, പ​വി​ത്ര. സു​ബ്ര​ഹ്മ​ണ്യ ശി​വ, ആ​ദി​ത്യ ക​തി​ർ എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ഏ​തു ഭാ​ഷ​ക്കും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലു​ള്ള ഒ​രു പ്ര​മേ​യ​മാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റേ​ത്. ഒ​രു ഫ്ലാ​റ്റി​ൽ ന​ട​ക്കു​ന്ന​താ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ. ഒ​രു വ്യ​ക്തി​യു​ടെ യ​ഥാ​ർ​ഥ ജീ​വി​ത​വും ഡ്രീ​മും കോ​ർ​ത്തി​ണ​ക്കി​യു​ള്ള സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​ർ ആ​റു മ​ര​ണ​ങ്ങ​ളും അ​തി​ന്‍റെ പി​ന്നി​ലെ ദു​രൂ​ഹ​ത​ക​ളു​ടെ ചു​രു​ളു​ക​ൾ നി​വ​ർ​ത്തു​ന്ന​തും ചി​ത്ര​ത്തി​ന്‍റെ ക​ഥാ​ഗ​തി​യി​ലെ പ്ര​ധാ​ന വി​ഷ​യ​മാ​ണ്.

സം​ഗീ​തം - ധ​ര​ൻ കു​മാ​ർ. ഛായാ​ഗ്ര​ഹ​ണം - ജെ. ​ല​ഷ്മ​ൺ.​എ​ഡി​റ്റിം​ഗ് - റാം ​സു​ദ​ർ​ശ​ന​ൻ. എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - സൂ​ര്യ​പ്ര​കാ​ശ്. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : Fourth Floor psychological thriller

Recent News

Corehub Up