x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​താ പു​തി​യ ബോ​ണ്ട്; റോ​ബ​ർ​ട്ട് പാ​റ്റി​ൻ​സ​ൺ അ​ടു​ത്ത ജെ​യിം​സ് ബോ​ണ്ട്  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 17, 2026 08:27 AM IST | Updated: November 17, 2026 08:50 AM IST

റോബർട്ട് പാറ്റിൻസൺ

ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ര​യി​ലാ​ഴ്ത്തി പു​തി​യ ജെ​യിം​സ് ബോ​ണ്ട്. റോ​ബ​ർ​ട്ട് പാ​റ്റി​ൻ​സ​ൺ ആ​കും ഇ​നി പു​തി​യ ജെ​യിം​സ് ബോ​ണ്ട്. ഹാ​രി പോ​ട്ട​റി​ലെ സെ​ഡ്രി​ക്കാ​യും ട്വി​ലൈ​റ്റി​ലെ എ​ഡ്വേ​ർ​ഡ് ആ​യും ബാ​റ്റ്മാ​നാ​യു​മൊ​ക്കെ തി​ള​ങ്ങി​യ പാ​റ്റി​ൻ​സ​ൻ എ​ങ്ങ​നെ​യാ​കും ബോ​ണ്ടി​നെ ത​ന്‍റെ ത​ന​താ​യ ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന കാ​ത്തി​രി​പ്പി​ലാ​കും ഇ​നി പ്രേ​ക്ഷ​ക​ർ.

ജെ​യിം​സ് ബോ​ണ്ട് ഫ്രാ​ഞ്ചൈ​സി​യു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ​യാ​ണ് പു​തി​യ ബോ​ണ്ടി​നെ അ​വ​ത​രി​പ്പി​ച്ച​ത്. ജെ​യിം​സ് ബോ​ണ്ടാ​യി എ​ത്തു​ന്ന എ​ട്ടാ​മ​ത്തെ ന​ട​നാ​ണ് 40കാ​ര​നാ​യ പാ​റ്റി​ൻ​സ​ൺ.

ബ്ലാ​ക്ക് സ്വ്യൂ​ട്ടി​ൽ ഇ​രു​ട്ടി​ൽ​നി​ന്ന് കൈ​ത്തോ​ക്കു​മാ​യി പു​റ​ത്തേ​ക്ക് വ​രു​ന്ന പാ​റ്റി​ൻ​സ​ണെ​യാ​ണ് പ്ര​ഖ്യാ​പ​ന വി​ഡി​യോ​യി​ൽ കാ​ണാ​നാ​കു​ക. പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ശ​സ്ത​മാ​യ 007 സം​ഗീ​ത​വും കേ​ൾ​ക്കാം.

‘ഐ​ഡ​ന്‍റി​റ്റി ക​ൺ​ഫേം​ഡ്’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വി​ഡി​യോ പ​ങ്കു​വ​ച്ച​ത്. 'ജെ​യിം​സ് ബോ​ണ്ട് തി​രി​ച്ചെ​ത്തും' എ​ന്ന വാ​ച​ക​ത്തോ​ടെ​യാ​ണ് ക്ലി​പ്പ് അ​വ​സാ​നി​ക്കു​ന്ന​ത്.

2021ലാ​ണ് അ​വ​സാ​ന ബോ​ണ്ട് ചി​ത്ര​മാ​യ ‘നോ ​ടൈം ടു ​ഡൈ’ റി​ലീ​സി​നെ​ത്തു​ന്ന​ത്. ഷോ​ൻ കോ​ണ​റി, ഡേ​വി​ഡ് നി​വ​ൻ, ജോ​ർ​ജ് ലേ​സ​ൻ​ബി, റോ​ജ​ർ മൂ​ർ, തി​മോ​ത്തി ഡാ​ൾ​ട്ട​ൺ, പി​യേ​ഴ്സ് ബ്രോ​സ്ന​ൻ, ഡാ​നി​യ​ൽ ക്രെ​യ്ഗ് എ​ന്നി​വ​രാ​ണ് പാ​റ്റി​ൻ​സ​ണ് മു​മ്പ് ബോ​ണ്ടി​ന്‍റെ കു​പ്പാ​യ​മ​ണി​ഞ്ഞ​വ​ർ.

‘ഹാ​രി പോ​ട്ട​ർ ആ​ൻ​ഡ് ദ ​ഗോ​ബ്ല​റ്റ് ഓ​ഫ് ഫ​യ​ർ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ പാ​റ്റി​ൻ​സ​ൺ ട്വി​ലൈ​റ്റ് പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ശ​സ്ത​നാ​യ​ത്. പി​ന്നീ​ട് ഡി​സി ചി​ത്ര​ങ്ങ​ളി​ൽ ബാ​റ്റ്മാ​നാ​യി എ​ത്തി.

‘ദ് ​ഒ​ഡീ​സി’, ‘ഡ്രാ​മ’, ‘പ്രൈം​ടൈം’ എ​ന്നി​വ​യാ​ണ് പാ​റ്റി​ൻ​സ​ണി​ന്‍റെ ഈ ​വ​ർ​ഷം റി​ലീ​സാ​യ ചി​ത്ര​ങ്ങ​ൾ. ‘ഡ്യൂ​ൺ 3’ യാ​ണ് ന​ട​ന്‍റെ അ​ടു​ത്ത റി​ലീ​സ്.

Tags : James Bond Robert Pattinson hollywood Bond JamesBond

Recent News

Corehub Up