വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ തമിഴ് സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് ഇടവച്ചിരിക്കുന്നത്. ഇപ്പോഴിതാ വിജയ്യുടെ മകൻ ജേസൺ സഞ്ജയ്യും അച്ഛനെതിരെയാണെന്ന സൂചന നൽകുകയാണ് പുതിയ സംഭവവികാസങ്ങൾ.
തന്റെ ആദ്യ ചിത്രമായ സിഗ്മയിൽ പിതാവിന്റെ പേര് ഒഴിവാക്കിയിരിക്കുകയാണ് താരപുത്രൻ.
ജേസൺ സഞ്ജയ് വി. എന്നായിരുന്നു അദ്ദേഹം ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. ഇനിയത് ജേസൺ സഞ്ജയ് എസ്. എന്നായിരിക്കുമെന്നാണ് തമിഴകത്തെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഔദ്യോഗിക രേഖകളിലും ‘ജേസൺ സഞ്ജയ് എസ്’ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ഇതിലെ ‘എസ്’എന്നത് അമ്മ സംഗീത സ്വർണലിംഗത്തെയാണ് സൂചിപ്പിക്കുന്നതെന്ന് സിനിമാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തേ വിജയ്യെ ജേസൺ ഇൻസ്റ്റാഗ്രാമിൽ നിന്നും അൺഫോളോ ചെയ്തിരുന്നു. വിജയ് സംഗീത ബന്ധത്തിലുണ്ടായ വിള്ളലുകളാണ് മകന്റെ ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
വിജയ്യ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യ സംഗീത ചെങ്കൽപ്പേട്ട് കുടുംബക്ഷേമ കോടതിയിൽ വിവാഹമോചന ഹർജി നൽകിയിരുന്നു.
വിജയ് തന്നെയും മക്കളെയും വീട്ടിൽ കയറാൻ അനുവദിക്കുന്നില്ലെന്നും വിധി വരുന്നത് വരെ താമസിക്കാൻ മറ്റൊരിടമില്ലെന്നും സംഗീത കോടതിയെ അറിയിച്ചിട്ടുണ്ട്. മക്കൾ രണ്ടുപേരും നിലവിൽ അമ്മയ്ക്കൊപ്പമാണ് താമസം.
Tags : Vijay Jason Sanjay