x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗാ​ളി​ൽ 'ജ​യ് ശ്രീ​റാം - ജോ​യ് ബം​ഗ്ല' വി​ളി​ക​ളെ​ച്ചൊ​ല്ലി സം​ഘ​ർ​ഷം; ഹൗ​റ​യി​ൽ ലാ​ത്തി​ച്ചാ​ർ​ജ്


Published: April 26, 2026 05:08 PM IST | Updated: April 26, 2026 05:10 PM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക അ​ക്ര​മം. ഹൗ​റ​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി ഉ​മേ​ഷ് റാ​യി​യു​ടെ റോ​ഡ് ഷോ​യ്ക്കി​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര സേ​ന​യ്ക്ക് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തേ​ണ്ടി വ​ന്നു.

ജി.​ടി റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​യ ബി​ജെ​പി​യു​ടെ റോ​ഡ് ഷോ ​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സി​ന് മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ ടി​എം​സി പ്ര​വ​ർ​ത്ത​ക​ർ 'ജോ​യ് ബം​ഗ്ല' മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ 'ജ​യ് ശ്രീ​റാം' വി​ളി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ത​ർ​ക്കം സം​ഘ​ർ​ഷ​മാ​യ​ത്.

ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ ക​യ്യാ​ങ്ക​ളി​യു​ണ്ടാ​യ​തോ​ടെ കേ​ന്ദ്ര സേ​ന ലാ​ത്തി​വീ​ശി ഇ​രു കൂ​ട്ട​രെ​യും ഓ​ടി​ച്ചു. ബി​ജെ​പി എം​പി​യും ന​ട​നു​മാ​യ ര​വി കി​ഷ​ൻ റോ​ഡ് ഷോ​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും സം​ഘ​ർ​ഷം ന​ട​ന്ന സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ഹ​നം ആ ​പ്ര​ദേ​ശം ക​ട​ന്നു​പോ​യി​രു​ന്നു.

 

Tags : BJP TMC Howrah Latest News

Recent News

Corehub Up