x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് ശേ​ഷം 'ജാ​ത​കം ചേ​രു​ന്നി​ല്ലെ​ന്ന്' പ​റ​ഞ്ഞ് വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​ത് കു​റ്റ​ക​രം: ഡ​ൽ​ഹി ഹൈ​ക്കോ​ട​തി


Published: February 23, 2026 08:57 PM IST | Updated: February 23, 2026 08:57 PM IST

ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട ശേ​ഷം, ജാ​ത​കം ചേ​രു​ന്നി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​ത് ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. വി​വാ​ഹം ക​ഴി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് ഉ​റ​പ്പ് ന​ൽ​കു​ക​യും ജാ​ത​കം ചേ​രു​ന്നു​ണ്ടെ​ന്ന് വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്ത ശേ​ഷം നി​ല​പാ​ട് മാ​റ്റു​ന്ന​ത് വ​ഞ്ച​ന​യാ​ണെ​ന്ന് ജ​സ്റ്റി​സ് സ്വ​ർ​ണ്ണ​കാ​ന്ത ശ​ർ​മ പ​റ​ഞ്ഞു.  

വ്യാ​ജ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി​യോ വ​ഞ്ച​ന​യി​ലൂ​ടെ​യോ ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത സെ​ക്ഷ​ൻ 69 പ്ര​കാ​രം കു​റ്റ​ക​ര​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.
ജാ​ത​കം ചേ​രു​ന്ന​ത് അ​ത്ര പ്ര​ധാ​ന​മാ​ണെ​ങ്കി​ൽ ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ത​ന്നെ അ​ത് പ​രി​ശോ​ധി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ല്ലാം ക​ഴി​ഞ്ഞ ശേ​ഷം ഇ​ത് ഒ​രു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് മു​ൻ​പ് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്ന​തി​ന് തെ​ളി​വാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

കേ​സി​ൽ പ്ര​തി​യാ​യ യു​വാ​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. വി​വാ​ഹം ഉ​ട​ൻ ന​ട​ക്കു​മെ​ന്ന് വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ളി​ലൂ​ടെ പ്ര​തി യു​വ​തി​ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി കോ​ട​തി ക​ണ്ടെ​ത്തി.
വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ഇ​ര​യു​ടെ സ​മ്മ​തം നേ​ടി​യെ​ടു​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യി സാ​ധു​വാ​യ സ​മ്മ​ത​മാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

 

Tags : Delhi High Court physical intercourse:

Recent News

Corehub Up