x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ഗ​ര​റ്റ് ക​ട​മാ​യി ന​ൽ​കി​യി​ല്ല; ക​ട​യു​ട​മ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് യു​വാ​ക്ക​ൾ


Published: December 10, 2025 08:33 PM IST | Updated: December 10, 2025 08:33 PM IST

ഭോ​പ്പാ​ൽ: സി​ഗ​ര​റ്റ് ക​ട​മാ​യി ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന് ക​ട​യു​ട​മ​യെ ഒ​രു സം​ഘ​മാ​ളു​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ഗ​ദ്രൗ​ളി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ഒ​രു ക​ട​യു​ട​മ​യെ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​തും വ​ടി ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ആ​ക്ര​മ​ണ​ത്തി​ൽ മു​ള്ളു എ​ന്ന മൂ​ൽ​ച​ന്ദ് കു​ശ്വാ​ഹ​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മു​ള്ളു​വി​ന്‍റെ ക​ട​യി​ലെ​ത്തി​യ അ​ടു​ത്ത ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള ഒ​രു​സം​ഘം യു​വാ​ക്ക​ൾ സി​ഗ​ര​റ്റ് ക​ട​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ മു​ള്ളു ആ​വ​ശ്യം നി​ര​സി​ച്ചു. തു​ട​ർ​ന്ന് യു​വാ​ക്ക​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന രാ​ഹു​ൽ ശു​ക്ല എ​ന്ന യു​വാ​വ് മു​ള്ളു​വി​നെ അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ചു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ‌

അ​ക്ര​മി​ക​ൾ ക​ട​യു​ട​മ​യെ ബ​ല​മാ​യി റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​തും വ​ടി​കൊ​ണ്ട് അ​ടി​ക്കു​ന്ന​തും അ​യാ​ൾ വേ​ദ​ന കൊ​ണ്ട് നി​ല​വി​ളി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​തെ വീ​ഡി​യോ പ​ക​ർ​ത്തി​ക്കൊ​ണ്ടേ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നാ​ല് പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. പ​രി​ക്കേ​റ്റ മു​ള്ളു ചി​കി​ത്സ​യി​ലാ​ണ്.

Tags : Cigarettes Credit Shopkeeper Thrashes Sticks police case

Recent News

Corehub Up