x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ണ​മൂ​ലി​ൽ വ​ൻ വി​ള്ള​ൽ; 60 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ അ​വ​കാ​ശ​പ്പെ​ട്ട് വി​മ​ത​ർ


Published: June 3, 2026 11:53 AM IST | Updated: June 3, 2026 11:53 AM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ (ടി​എം​സി) പി​ടി​ച്ചു​ല​ച്ച് വ​ൻ ആ​ഭ്യ​ന്ത​ര ക​ല​ഹം. പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട റി​ത​ബ്ര​ത ബാ​ന​ർ​ജി ത​നി​ക്ക് 59 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തി. താ​നു​ൾ​പ്പെ​ടെ 60 എം​എ​ൽ​എ​മാ​ർ വി​മ​ത പ​ക്ഷ​ത്തു​ണ്ടെ​ന്നാ​ണ് റി​ത​ബ്ര​ത​യു​ടെ അ​വ​കാ​ശ​വാ​ദം.

ഈ ​അ​വ​കാ​ശ​വാ​ദം ശ​രി​യാ​ണെ​ങ്കി​ൽ മ​മ​ത ബാ​ന​ർ​ജി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വെ​റും 20 ആ​യി ചു​രു​ങ്ങും. 59 എം​എ​ൽ​എ​മാ​ർ ഒ​പ്പി​ട്ട ക​ത്ത് ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും റി​ത​ബ്ര​ത വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഇ​തി​നോ​ട് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ക​ത്തി​ലെ ഒ​പ്പു​ക​ളു​ടെ വി​ശ്വാ​സ്യ​ത രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് വീ​ക്ഷി​ക്കു​ന്ന​ത്.

പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ സ​ന്ദീ​പ​ൻ സാ​ഹ, റി​ത​ബ്ര​ത ബാ​ന​ർ​ജി എ​ന്നീ ര​ണ്ട് എം​എ​ൽ​എ​മാ​രെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്താ​ക്കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​നീ​ക്ക​ങ്ങ​ൾ. ഇ​തി​നി​ടെ, നി​യ​മ​സ​ഭ​യി​ലെ പു​തി​യ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ച്ചു​കൊ​ണ്ട് തൃ​ണ​മൂ​ൽ നേ​താ​വ് ക​ല്യാ​ൺ ബാ​ന​ർ​ജി സ്പീ​ക്ക​ർ ര​തീ​ന്ദ്ര ബോ​സി​ന് 'എ​ക്സി​ൽ' ക​ത്ത​യ​ച്ചു.

ശോ​ഭ​ൻ​ദേ​ബ് ച​തോ​പാ​ധ്യാ​യ​യെ സ​ഭാ നേ​താ​വാ​യും അ​ഷി​മ പ​ത്ര, ന​യ​ന ബ​ന്ദോ​പാ​ധ്യാ​യ എ​ന്നി​വ​രെ ഡെ​പ്യൂ​ട്ടി ലീ​ഡ​ർ​മാ​രാ​യും ഫി​ർ​ഹാ​ദ് ഹ​ക്കീ​മി​നെ ചീ​ഫ് വി​പ്പാ​യും നി​യ​മി​ച്ച​താ​യാ​ണ് അ​റി​യി​പ്പ്.

Tags : Ritabrata Banerjee TMC rebel MLAs Latest News

Recent News

Corehub Up