മാതൃദിന ആശംസകൾ നേർന്ന് എഎംഡബ്ല്യുഎ പ്രസിഡന്റ് എബി തോമസ്
Wednesday, May 14, 2025 10:47 AM IST
ന്യൂയോർക്ക്: മാതൃദിന ആശംസകൾ നേർന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എബി തോമസ്. ലോകത്ത് ഏത് കോണിൽ ആയാലും അമ്മമാർക്ക് എന്നും ഒരേ സ്വരമാണ്, ഒരേ മനസാണ്.
ഒരു കുഞ്ഞ് വളർന്ന് വലുതായാലും എന്നും അതുപോലെ തന്നെ സ്നേഹവും വാത്സല്യവും പകർന്നുനൽകാൻ അമ്മമാർക്ക് മാത്രമേ കഴിയൂ. സ്വയ ജീവിതം മറന്നു മക്കൾക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കുവാൻ തയാറുള്ള മനസുകളുടെ ഉടമകളാണ്, മാത്രമല്ല കടുംബത്തിനു വേണ്ടി ആത്മസമര്‍പ്പണം നടത്തുന്ന ജീവിതങ്ങളാണ്.
സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ, കാരുണ്യത്തിന്റെ, ത്യാഗത്തിന്റെ നിറകുടങ്ങളായ അമ്മമാർക്ക് ഈ മാതൃദിനത്തിൽ ഒരായിരം ആശംസകൾ നേരുന്നതായി എബി തോമസ് പറഞ്ഞു.