കോട്ടയം സ്വദേശി നിധിന് കുരുവിള ന്യൂയോര്‍ക്കില്‍ അന്തരിച്ചു
വാർത്ത: ബിജു ചെറിയാന്
Wednesday, May 14, 2025 1:10 PM IST
ന്യൂയോര്‍ക്ക്: കോട്ടയം സ്വദേശി നിധിന് കുരുവിള(36) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലൻഡില്‍ അന്തരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാനാണ് തീരുമാനം. ക്രമീകരണങ്ങള്‍ നടന്നുവരുന്നു.
കോട്ടയം ജില്ലയിലെ കങ്ങഴ മുണ്ടത്താനം ഇരുപത്തഞ്ചില്‍ ഏബ്രഹാം കുരുവിള - ലത കുരുവിള ദന്പതികളുടെ മകനാണ്. ഭാര്യ: മെറിന് മാത്യു (കോട്ടയം മാന്നാനം പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്). മകൾ: ഇസഹാക്ക് എന്‍. കുരുവിള.
സഹോദരി: നീതു കുരുവിള (പുനെ). മാത്യു ഏബ്രഹാം, അന്നമ്മ മാത്യു (കാനഡ), മേരി മാത്യു (രാജസ്ഥാന്), ലിന്റാ മാത്യു (ന്യൂയോര്‍ക്ക്) എന്നിവര്‍ ഭാര്യാ സഹോദരങ്ങളാണ്.
മേയ് മൂന്നാം വാരത്തില്‍ നാട്ടില്‍ പോയി മാതാപിതാക്കളെ സന്ദര്‍ശിക്കുവാനും മകന്റെ മാമ്മോദീസ നടത്തുവാനുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുമ്പോഴാണ് നിധിന്റെ അപ്രതീക്ഷിത വേര്‍പാട്.
മുണ്ടത്താനം സെന്റ് ആന്റണീസ് കത്തോലിക്കാ ദേവാലയമാണ് മാതൃഇടവക. സ്റ്റാറ്റന്ഐലൻഡിലുള്ള വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ അംഗമാണ്.
മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദ സമ്പാദനത്തിനുശേഷം മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗം അനുഷ്ഠിച്ച ശേഷമാണ് 2024 ജൂലൈയില്‍ ആദ്യമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്നത്.
പരേതന്റെ ആകസ്മിക വേര്‍പാടില്‍ സ്റ്റാറ്റന്‍ഐലന്റിലെ സാമൂഹ്യ സംഘടനകളായ കേരള സമാജം, സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്, സ്റ്റാറ്റന്‍ഐലന്റ് സീനിയേഴ്സ് അസോസിയേഷന് ഭാരവാഹികള്‍, വിവിധ ക്രൈസ്തവ ദേവാലയങ്ങളിലെ വൈദീക ശ്രേഷ്ഠര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ അനുശോചിച്ചു.