സമന്വയ കാനഡയെ സൂരജും അനീഷും നയിക്കും
ജോസഫ് ജോൺ കാൽഗറി
Wednesday, May 14, 2025 11:13 AM IST
ടോറന്റോ: രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന കാനഡയിലെ പ്രമുഖ മലയാളി സംഘടനയായ സമന്വയ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനെ അടുത്ത രണ്ട് വര്‍ഷം സൂരജ് അത്തിപ്പറ്റയും അനീഷ് അലക്സും നയിക്കും.
ശനിയാഴ്ച ചേര്‍ന്ന വാര്‍ഷിക പൊതുയോഗം സെക്രട്ടറിയായി സൂരജിനെയും പ്രസിഡന്റായി അനീഷിനെയും തെരഞ്ഞെടുത്തു. 23 അംഗ കമ്മിറ്റിയെയാണ് സമ്മേളനം തെരഞ്ഞെടുത്തത്.
ജോയിന്റ് സെക്രട്ടറിമാര്‍: ഷാജേഷ് പുരുഷോത്തമന്, നിശാന്ത് കുര്യന്. വൈസ് പ്രസിഡന്റുമാര്‍: പ്രേം ജോസഫ്, അനില്‍ കുമാര്‍, ട്രഷറര്‍: രഞ്ജിത്ത് സൂരി. സെക്രട്ടേറിയറ്റ് അംഗം: സോവറിന്‍ ജോണ്‍.
കമ്മിറ്റി അംഗങ്ങള്‍: രഞ്ജിത്ത് തോട്ടത്തില്‍, സബിന്‍ കുമാര്‍, സുമയ്യ വാസിം, ബിനോയ് പുഷ്പാകരന്‍, അര്ജുന് പത്മകുമാര്‍, രഞ്ജിത് രാമചന്ദ്രന്, സൈറസ് ജോര്‍ജ്, മുഹമ്മദ് ഷാ, ദീപ്തി വര്‍മ, ലിജിത ഷാജേഷ്, എം. അഭിനേഷ്, ഫാസില്‍ മണ്ണാറ, ബിജു വാര്യര്‍, സുമിത് സുകുമാരന്‍, പ്രദീപ് ചേന്നംപള്ളില്‍.
രണ്ട് സബ് കമ്മിറ്റികളെയും യോഗം തെരഞ്ഞെടുത്തു. യൂത്ത്& സ്പോര്‍ട്സ്: നിശാന്ത് കുര്യന് (കണ്‍വീനര്‍), അര്ജുന് പത്മകുമാര്‍, ജിസ്മോന് ജോസ്, സുധീര്‍, ഹേമന്ത് (സബ് കമ്മിറ്റി അംഗങ്ങള്‍), മീഡിയ: പ്രദീപ് ചേന്നംപള്ളില്‍ (കണ്‍വീനര്‍), അനീഷ് ജോസഫ്, ഡേവിസ് ഫെര്‍ണാണ്ടസ്, ജിത്തു ദാമോദര്‍, ആല്‍ഫ (സബ് കമ്മിറ്റി അംഗങ്ങള്‍).
ശനിയാഴ്ച ചേര്‍ന്ന സമ്മേളനത്തില്‍ ഷാജേഷ് പുരുഷോത്തമന് അധ്യക്ഷനായിരുന്നു. സൂരജ് അത്തിപ്പറ്റ പ്രവര്‍ത്തന റിപ്പോര്‍ട്ടും അനീഷ് ജോസഫ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. അനീഷ് അലക്സ് സ്വാഗതവും സോവറിന്‍ ജോണ്‍ നന്ദിയും പറഞ്ഞു.