റവ. റെജിൻ രാജു ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരിയായി ചുമതലയേറ്റു
പി.പി. ചെറിയാൻ
Wednesday, May 14, 2025 11:14 AM IST
ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരിയായി റവ. റെജിൻ രാജു ചുമതലയേറ്റു. ഞായറാഴ്ച രാവിലെ ചർച്ചിൽ നടന്ന പ്രഥമ വിശുദ്ധ കുർബാനയ്ക്ക് റവ. റെജിൻ രാജു മുഖ്യ കാർമികത്വം വഹിച്ചു.
കുർബാനയ്ക്ക്ശേഷം ഇടവകജനങ്ങൾ അച്ചനും കൊച്ചമ്മ ജ്യോതിഷ്, മക്കളായ അപ്രേം തോമസ്, എബ്രഹാം മാത്യു എന്നിവർക്കും ഊഷ്മള സ്വീകരണം നൽകി. സ്വീകരണ സമ്മേളനത്തിന് ശേഷം മാർത്തോ ക്രിക്കറ്റ് മത്സരത്തിൽ ഇടവകയിൽ നിന്നും പങ്കെടുത്ത ടീമിന് ട്രോഫി നൽകി ആദരിച്ചു.

സോജി സ്കറിയ (ഇടവക സെക്രട്ടറി) സ്വാഗതവും ഇടവക വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം നന്ദിയും പറഞ്ഞു.