ഹൂസ്റ്റൺ റാന്നി അസോസിയേഷൻ സ്പ്രിംഗ് പിക്നിക്ക് സമാപിച്ചു
ജീമോൻ റാന്നി
Wednesday, May 14, 2025 11:33 AM IST
ഹൂസ്റ്റൺ: റാന്നിയിൽനിന്ന് അമേരിക്കയിൽ എത്തി ജീവിതം കരുപ്പിടിപ്പിക്കുന്ന ഹൂസ്റ്റൺ റാന്നി നിവാസികളുടെ പിക്നിക്കും കുടുംബ സംഗമവും മിസോറി സിറ്റി കിറ്റി ഹോളോ പാർക്കിൽ നടന്നു.
നാടിന്റെ സ്മരണകൾ പങ്കിട്ടും കഥകൾ പറഞ്ഞു കവിതകൾ ചൊല്ലി കുടുംബസംഗമത്തെ അന്വർഥമാക്കി മാറ്റിയ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ(എച്ച്ആർഎ) അംഗങ്ങളിൽ പലരും അസോസിയേഷൻ മുദ്ര പതിപ്പിച്ച ഓറഞ്ച് ടീഷർട്ടും ധരിച്ചു പങ്കെടുത്തപ്പോൾ പിക്നിന് വർണപ്പകിട്ടു ലഭിച്ചു.
വടംവലി, കസേര കളി, വാക് വിത്ത് ലെമൺ, ത്രോവിംഗ് ദ ബലൂൺ തുടങ്ങി നിരവധി കായിക ഇനങ്ങളോടൊപ്പം റോയ് തീയാടിക്കൽ, ജോൺ തോമസ് (രാജു) തുടങ്ങിയ പ്രമുഖ റാന്നി ഗായകർ പാടിയ പ്രണയഗാനങ്ങൾ പിക്നിക്കിനു മാറ്റുകൂട്ടി.
ഈശോ തേവർവേലിൽ, ജോസ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ "ബാർബിക്യൂ' കൗണ്ടറും സജീവമായിരുന്നു. പിക്നിക്കിന്റെ ഉദ്ഘാടനം മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡന്റ് ജോസ് കെ. ജോൺ നിർവഹിച്ചു.


എച്ച്ആർഎ പ്രസിഡന്റ് ബാബു കൂടത്തിനാലിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ സെക്രട്ടറി ബിനു സഖറിയ സ്വാഗതം പറഞ്ഞു. ട്രഷറർ ജിൻസ് മാത്യു കിഴക്കേതിൽ നന്ദി പ്രകാശിപ്പിച്ചു.
ജോയ് മണ്ണിൽ, ജീമോൻ റാന്നി, എബ്രഹാം ജോസഫ് (ജോസ്), മാത്യൂസ് ചാണ്ടപ്പിള്ള, വിനോദ് ചെറിയാൻ, അലക്സ് ളാഹയിൽ, ബാബു കലീന, സജി ഇലഞ്ഞിക്കൽ, ഷീജ ജോസ്, മിന്നി ജോസഫ് റീന സജി, ജോളി തോമസ്, ലീലാമ്മ രാജു,
രാജു കെ. നൈനാൻ, ഷിജു ജോർജ്, സജി തച്ചനാലിൽ, ബിജു തച്ചനാലിൽ, ജെഫിൻ നൈനാൻ,ജോമോൻ, റിച്ചാർഡ്, ജൈജു കുരുവിള, സ്റ്റീഫൻ എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പിക്നിക്കിന്റെ വിജയത്തിനായി പ്രവർത്തിച്ചു.