ക്യാപിറ്റൽ കപ്പ് സോക്കർ ടൂർണമെന്റ് 24ന്; വിപിൻ രാജ് ഉദ്ഘാടനം ചെയ്യും
Wednesday, May 14, 2025 12:02 PM IST
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിലെ പ്രമുഖ സ്പോർട്സ് ക്ലബായ മേരിലാൻഡ് സ്ട്രൈക്കേഴ്സ് നടത്തുന്ന നോർത്ത് അമേരിക്കൻ സോക്കർ ടൂർണമന്റ് 24ന് രാവിലെ 10.30ന് ഫൊക്കാന വൈസ് പ്രസിഡന്റ് വിപിൻ രാജ് ഉദ്ഘാടനം ചെയ്യുന്നു.
ഫൊക്കാന, ഫോമ സംഘടനകളുടെ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങിൽ കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ, കേരള കൾച്ചറൽ സൊസൈറ്റി, കൈരളി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പങ്കെടുക്കുന്നു.
അമേരിക്കയിലും കാനഡയിൽ നിന്നുമുള്ള ഒരു ഡസനിൽ അധികം പ്രമുഖ ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കും. മെരിലാൻഡിലെ ഫ്രഡറിക്ക് കൗണ്ടിയിലെ ഓഥല്ലോ റീജയണൽ പാർക്കിലെ ടർഫ് ഫീൽഡിൽ നടക്കുന്ന മത്സരത്തിന് ശേഷം ഒരു ബാങ്കറ്റ് പാർട്ടിയും സംഘാടകർ ഒരുക്കിയിട്ടുണ്ട്.