x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ത്ത് ഡ​ക്കോ​ട്ട​യി​ൽ ആ​ദ്യ​മാ​യി മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു

പി .പി. ചെ​റി​യാ​ൻ
Published: November 10, 2026 07:50 AM IST | Updated: November 10, 2026 07:50 AM IST

ബി​സ്മാ​ർ​ക്ക് (നോ​ർ​ത്ത് ഡ​ക്കോ​ട്ട): നോ​ർ​ത്ത് ഡ​ക്കോ​ട്ട​യി​ലെ പീ​സ് പാ​ർ​ക്കി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു. സം​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്കു​ന്ന ആ​ദ്യ ഗാ​ന്ധി പ്ര​തി​മ​യാ​ണി​ത്.

ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ പ്ര​കാ​ശ് ഗു​പ്ത പീ​സ് പാ​ർ​ക്ക് സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ​യൊ​രു ആ​ശ​യം ഉ​യ​ർ​ന്നു​വ​ന്ന​ത്. മു​ൻ​പ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 'ഗാ​ന്ധി പീ​സ് നെ​റ്റ്‌​വ​ർ​ക്കി'ന്‍റെ​ ഫ​ല​കം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട അ​ദ്ദേ​ഹം, ഗാ​ന്ധി​ജി​യു​ടെ ഒ​രു പ്ര​തി​മ കൂ​ടി ഇ​വി​ടെ സ്ഥാ​പി​ക്കു​ന്ന​ത് അ​നു​യോ​ജ്യ​മാ​യി​രി​ക്കു​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ൽ നി​ർ​മിച്ച പ്ര​തി​മ ബി​സ്മാ​ർ​ക്കി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ-​അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ, ബി​സ്മാ​ർ​ക്ക് പാ​ർ​ക്ക്സ് ആ​ൻ​ഡ് റെ​ക്രി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, നോ​ർ​ത്ത് ഡ​ക്കോ​ട്ട അ​ഗ്രി​ക​ൾ​ച്ച​ർ ക​മ്മീ​ഷ​ണ​ർ ഡ​ഗ് ഗോ​റിം​ഗ്, സീാ​റ്റി​ലി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കിം​ഗ് ജൂ​നി​യ​റി​ന് അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നു​ണ്ടാ​യ പ്ര​ചോ​ദ​ന​ത്തെ​ക്കു​റി​ച്ചും സ​ന്ദ​ർ​ശ​ക​ർ​ക്ക് മ​ന​സി​ലാ​ക്കാ​ൻ പ്ര​തി​മ​യ്ക്ക് സ​മീ​പം ക്യു.​ആ​ർ കോ​ഡ് (QR Code) സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ന്ന​തി​ലൂ​ടെ ഗാ​ന്ധി​ജി​യു​ടെ പ്ര​സം​ഗ​ങ്ങ​ൾ കേ​ൾ​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും സാ​ധി​ക്കും. ഈ ​സ്മാ​ര​കം ഇ​ന്ത്യ​യും നോ​ർ​ത്ത് ഡ​ക്കോ​ട്ട​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​ന്റെ പ്ര​തീ​ക​മാ​യി നി​ല​കൊ​ള്ളു​മെ​ന്ന് പ്ര​കാ​ശ് ഗു​പ്ത പ​റ​ഞ്ഞു.

Tags : statue of Mahatma Gandhi Deepika DeepikaNewspaper BreakingNews statue of Mahatma Gandhi was unveiled North Dakota.

Recent News

Corehub Up