x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് തിരുമേനിക്ക് ഡാ​ള​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി

എബി തോമസ്
Published: November 28, 2026 04:33 PM IST | Updated: November 28, 2026 04:34 PM IST

എ​ബ്ര​ഹാം മാ​ർ പൗ​ലോസ് തിരുമേനിക്ക് സ്വീ​ക​ര​ണം ന​ൽ​കുന്നു

ഡാ​ള​സ്: മൂ​ന്നു ദി​വ​സ​ത്തെ ഇ​ട​വ​ക സ​ന്ദ​ർ​ശ​ന​ത്തി​ന് ഡാ​ള​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന മാ​ർ​ത്തോ​മ്മ നോ​ർ​ത്ത് അ​മേ​രി​ക്ക - യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധി​പ​ൻ റൈ​റ്റ്. റ​വ.​ഡോ. എ​ബ്ര​ഹാം മാ​ർ പൗ​ലോ​സി​ന് ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്തു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് തിരുമേനിക്കും ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​യ​ൽ സാ​മു​വേ​ൽ തോ​മ​സി​നും ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ് ബൊ​ക്ക ന​ൽ​കി സ്വീ​ക​രി​ച്ചു.

ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക വി​കാ​രി റ​വ. റെ​ജി​ൻ രാ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് ജോ​ർ​ജ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ മെ​മ്പ​ർ തോ​മ​സ് ഈ​ശോ, ഈ​ശോ മാ​ളി​യേ​ക്ക​ൽ, ഷാ​ജി രാ​മ​പു​രം, റി​പ്‌​സ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.

Tags : AbrahamMarPaulose Dallas Reception USA

Recent News

Corehub Up