x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു സ്ക​റി​യ ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു


Published: June 13, 2026 02:24 PM IST | Updated: June 13, 2026 02:24 PM IST

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വും ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സാ​മൂ​ഹി​ക-​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വു​മു​ള്ള അ​നു സ്ക​റി​യ, ഫോ​മാ 2026 - 2028 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു​ള്ള ത​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ഔ​ദ്യോ​ഗി​ക​മാ​യി സ​മ​ർ​പ്പി​ച്ചു.

ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യമൺ ക​ൺ​വ​ൻ​ഷ​ൻ കി​ക്ക്-​ഓ​ഫി​ന്‍റെ​യും ഫോമാ ന്യൂയോർക്ക് മെ‌‌ട്രോ റീജിയൺ സം​ഘ​ടി​പ്പി​ച്ച റീജിയണൽ കൺവൻഷൻ - ഫാമിലി ഫെസ്റ്റ് 26ലെ​യും സ്ഥാ​നാ​ർ​ഥി സം​വാ​ദ പ​രി​പാ​ടി​ക്ക് ശേ​ഷ​മാ​ണ് അ​നു സ്ക​റി​യ ത​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ മാ​ത്യു ജോ​ഷ്വ​ക്ക് (ബോ​ബി) സ​മ​ർ​പ്പി​ച്ച​ത്.

ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലു പു​ന്നൂ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, മു​ൻ ഫോ​മാ പ്ര​സി​ഡ​ന്‍റ് ജോ​ൺ ഊ​രാ​ളി​ൽ, മു​ൻ ഫോ​മാ ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ, ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൺ നേ​താ​ക്ക​ളാ​യ ജെ​യിം​സ് മാ​ത്യു, ജി​ബി മാ​ത്യു, ഫി​ലി​പ്പ് മ​ഠ​ത്തി​ൽ, എം​പ​യ​ർ റീ​ജി​യ​ൺ പ്ര​തി​നി​ധി മോ​ള​മ്മ വ​ർ​ഗീ​സ്, മാപ്പിന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും നി​ല​വി​ലെ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി അം​ഗ​വു​മാ​യ തോ​മ​സ് ചാ​ണ്ടി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ടീം ​പ്രോ​മി​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി മാ​ത്യു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ബി​നോ​യ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി ജോ​ൺ​സ​ൺ വി. ​ജോ​സ​ഫ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർഥി രേ​ഷ്മ ര​ഞ്ജ​ൻ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ടി​റ്റോ ജോ​ൺ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

നാ​മ​നി​ർ​ദേ​ശ സ​മ​ർ​പ്പ​ണ വേ​ള​യി​ൽ സ​ന്നി​ഹി​ത​രാ​യ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും അ​നു സ്ക​റി​യ​യ്ക്ക് ആ​ശം​സ​ക​ളും പി​ന്തു​ണ​യും അ​റി​യി​ച്ചു. മാ​ത്യു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​പ്രോ​മി​സി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​നു സ്ക​റി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.

സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കു​ക, അം​ഗ​സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ശ​ക്തി​പ്പെ​ടു​ത്തു​ക, യു​വ​ജ​ന-​വ​നി​താ നേ​തൃ​ത്വ വി​ക​സ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, അം​ഗ​സം​ഘ​ട​ന​ക​ളെ കൂ​ടു​ത​ൽ ശാ​ക്തീ​ക​രി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു​ള്ള ടീം ​പ്രോ​മി​സി​ന്‍റെ പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ളി​ലൊ​രാ​ളാ​ണ് അ​ദ്ദേ​ഹം.

നേ​താ​ക്ക​ളും അം​ഗ​ങ്ങ​ളും ത​നി​ക്കു ന​ൽ​കി​യ പി​ന്തു​ണ​യ്ക്കു ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. സു​താ​ര്യ​ത, ഉ​ത്ത​ര​വാ​ദി​ത്വം, വി​ശ്വാ​സ്യ​ത, സേ​വ​ന മ​നോ​ഭാ​വം എ​ന്നീ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഫോ​മ​യെ കൂ​ടു​ത​ൽ ശ​ക്ത​വും ജ​ന​കീ​യ​വു​മാ​യ സം​ഘ​ട​ന​യാ​ക്കി വ​ള​ർ​ത്താ​ൻ താ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​വ​ജ​ന​ങ്ങ​ൾ​ക്കും വ​നി​ത​ക​ൾ​ക്കും കൂ​ടു​ത​ൽ നേ​തൃ​ത്വ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും അം​ഗ​സം​ഘ​ട​ന​ക​ൾ ത​മ്മി​ലു​ള്ള ഐ​ക്യ​വും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ദേ​ശീ​യ നേ​തൃ​ത്വ​വും അം​ഗ​സം​ഘ​ട​ന​ക​ളും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള അ​നു സ്ക​റി​യ, 26 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

സാ​ങ്കേ​തി​ക രം​ഗ​ത്തെ വി​പു​ല​മാ​യ അ​നു​ഭ​വ​സ​മ്പ​ത്ത് ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യും ദേ​ശീ​യ നേ​തൃ​ത്വ​വും അം​ഗ​സം​ഘ​ട​ന​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ത​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഫോ​മ​യും അം​ഗ​സം​ഘ​ട​ന​ക​ളും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​താ​ര്യ​വും സ​ജീ​വ​വു​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

സം​ഘ​ട​ന​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള അം​ഗ​ങ്ങ​ളെ കൂ​ടു​ത​ൽ അ​ടു​ത്ത് ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലും വി​വ​ര​വി​നി​മ​യം സു​ഗ​മ​മാ​ക്കു​ന്ന​തി​ലും സാ​ങ്കേ​തി​ക വി​ദ്യ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മാപ്പിലും ​ഫോ​മ​യി​ലും നി​ര​വ​ധി നേ​തൃ​ത്വ ചു​മ​ത​ല​ക​ൾ വി​ജ​യ​ക​ര​മാ​യി വ​ഹി​ച്ചി​ട്ടു​ള്ള അ​നു സ്ക​റി​യ, ഫോ​മാ യൂ​ത്ത് ഫോ​റം ചെ​യ​ർ​മാ​ൻ, നാ​ഷ​ണ​ൽ ക​പ്പി​ൾ​സ് ഷോ ​കോ​ർ​ഡി​നേ​റ്റ​ർ, ഫോ​മാ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ തു​ട​ങ്ങി​യ വി​വി​ധ ദേ​ശീ​യ സ്ഥാ​ന​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

 

K-Rail Survey

2020-2022 കാ​ല​ഘ​ട്ട​ത്തി​ൽ ഫോ​മ​യു​ടെ ദേ​ശീ​യ യൂ​ത്ത് ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കു​ന്ന​തി​ലും യു​വ​ജ​ന നേ​തൃ​ത്വ വി​ക​സ​ന​ത്തി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ ഒ​രു​ക്കു​ന്ന​തി​ലും അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

2021-ൽ ​ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഒ​ന്നി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ളി​ലൊ​ന്നാ​ണ്.

2024-ൽ ​ഫോ​മാ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​റാ​യി സു​താ​ര്യ​വും വി​ശ്വാ​സ്യ​ത​യു​ള്ള​തു​മാ​യ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. 2025-ൽ ​വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യു​ള്ള "ഫോ​മാ സ​മ്മ​ർ ടു ​കേ​ര​ള' പ​ദ്ധ​തി​യു​ടെ ദേ​ശീ​യ ചെ​യ​ർ​മാ​നാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചു.

സാ​മൂ​ഹി​ക​വും മ​ത​പ​ര​വു​മാ​യ മേ​ഖ​ല​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ അ​നു സ്ക​റി​യ, കോ​വി​ഡ് മ​ഹാ​മാ​രി​ക്കാ​ല​ത്ത് ആ​ശു​പ​ത്രി​ക​ൾ​ക്കും ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്കും ഭ​ക്ഷ​ണ​വും പിപിഇ കി​റ്റു​ക​ളും എ​ത്തി​ക്കു​ന്ന​തി​നും സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​ൻ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും നേ​തൃ​ത്വം ന​ൽ​കി. നി​ല​വി​ൽ മാ​ർ​ത്തോമ്മാ ഡ​യോ​സി​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യും സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.

അ​നു സ്ക​റി​യ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല സം​ഘ​ട​നാ-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക തു​ട​ർ​ച്ച​യാ​യാ​ണ് സ​മൂ​ഹം വി​ല​യി​രു​ത്തു​ന്ന​ത്.

ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കു​ന്ന നേ​താ​വെ​ന്ന നി​ല​യി​ൽ അ​റി​യ​പ്പെ​ടു​ന്ന അ​ദ്ദേ​ഹം, ഭി​ന്ന​ത​ക​ളേ​ക്കാ​ൾ ഐ​ക്യ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന വ്യ​ക്തി​ത്വ​മാ​ണ്.

യു​വ​ജ​ന നേ​തൃ​ത്വ വി​ക​സ​നം, വ​നി​താ പ​ങ്കാ​ളി​ത്തം, ശ​ക്ത​മാ​യ സം​ഘ​ട​നാ ബ​ന്ധ​ങ്ങ​ൾ, ത​ന്ത്ര​പ​ര​മാ​യ ആ​സൂ​ത്ര​ണം, അ​ച്ച​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​രീ​തി എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​ക​ൾ.

ഫോ​മാ 2026-2028 തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​നു സ്ക​റി​യ​യു​ടെ നാ​മ​നി​ർ​ദേ​ശ സ​മ​ർ​പ്പ​ണം സം​ഘ​ട​നാ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ ച​ർ​ച്ച​ക​ൾ​ക്കും പ്ര​തീ​ക്ഷ​ക​ൾ​ക്കും വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Tags : Anu Scaria Foma General Secretary USA

Recent News

Corehub Up