തുഷാർ ശർമ
ഒട്ടോവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ലാംഗ്ലിയിൽ കത്തിയ കാറിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ഇന്ത്യൻ വംശജനായ യുവാവിന്റേതാണെന്ന് സ്ഥിരീകരിച്ചു. സറേ സ്വദേശിയായ തുഷാർ ശർമ (25) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 29ന് രാത്രി 10.30ഓടെയാണ് ലാംഗ്ലിയിലെ റോളിൻസൺ ക്രസന്റിൽ കാർ കത്തുന്നതായി പൊലീസിന് വിവരം ലഭിച്ചത്. പൊലിസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീ അണച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചത് തുഷാർ ശർമയാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറി.
കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. തുഷാറിന് കാനഡയിൽ ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്നും വലിയ സൗഹൃദവലയങ്ങൾ ഉണ്ടായിരുന്നില്ലെന്നും പൊലിസ് വ്യക്തമാക്കി.
Tags : TusharSharma Canada BurntCar BodyFound IndianOriginMan Police Car