x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത് ഫ്ലോ​റി​ഡ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​​ഥിനി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പി.പി. ചെ​റി​യാ​ൻ
Published: May 6, 2026 07:18 AM IST | Updated: May 6, 2026 07:18 AM IST

ടാ​മ്പാ : ഫ്ലോ​റി​ഡ​യി​ലെ ടാ​മ്പാ ബേ​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹം, കാ​ണാ​താ​യ സൗ​ത്ത് ഫ്ലോ​റി​ഡ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി ന​ഹി​ദ ബ്രി​സ്റ്റി (27) യു​ടേ​താ​ണെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ന​ഹി​ദ​യെ​യും സു​ഹൃ​ത്ത് സ​മീ​ൽ ലി​മോ​നെ​യും (27) ഏ​പ്രി​ൽ 16 മു​ത​ലാ​ണ് കാ​ണാ​താ​യ​ത്.

കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റിംഗ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു ന​ഹി​ദ. പ​രി​സ്ഥി​തി ശാ​സ്ത്ര​ത്തി​ൽ AI ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു സ​മീ​ൽ. മൃ​ത​ദേ​ഹ​ങ്ങ​ൾ ബം​ഗ്ലാ​ദേ​ശി​ലെ ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ട്ടു​ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ആ​രം​ഭി​ച്ചു.

സ​മീ​ൽ ലി​മോ​ന്‍റെ മൃ​ത​ദേ​ഹം നേ​ര​ത്തെ പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലാ​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ന​ഹി​ദ​യു​ടെ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ജ​ലാ​ശ​യ​ത്തി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും പ​ല്ലു​ക​ളു​ടെ ഘ​ട​ന​യി​ലൂ​ടെ​യു​മാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്.

ലി​മോ​ന്‍റെ റൂം​മേ​റ്റാ​യ ഹി​ഷാം അ​ബു​ഗ​ർ​ബി​യ (26) എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്.

 

Tags : Body of University South Florida research student found

Recent News

Corehub Up