x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​വ​ൻ​ലി ബീ​റ്റ്സ് യു​എ​സ്എ​യു​ടെ "നി​ൻ സ്നേ​ഹം' ക്രി​സ്തീ​യ സം​ഗീ​ത​സ​ന്ധ്യ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ

ഫി​ന്നി രാ​ജു
Published: November 18, 2026 03:49 PM IST | Updated: November 18, 2026 03:49 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഫി​ല​ഡ​ൽ​ഫി​യ: ഹെ​വ​ൻ​ലി ബീ​റ്റ്സ് യു​എ​സ്എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "നി​ൻ സ്നേ​ഹം' ക്രി​സ്തീ​യ സം​ഗീ​ത​സ​ന്ധ്യ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ന​ട​ക്കും. ഹെ​വ​ൻ​ലി ബീ​റ്റ്സി​ന്‍റെ 15 വ​ർ​ഷ​ത്തെ സം​ഗീ​ത​ശു​ശ്രൂ​ഷ​യു​ടെ ആ​ഘോ​ഷം കൂ​ടി​യാ​യ പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

ക്രി​സ്തീ​യ ഗാ​യ​ക​ൻ സാം​സ​ൺ ചെ​ങ്ങ​ന്നൂ​രും സാം​സ​ൺ ഹെ​വ​ൻ​ലി ബീ​റ്റ്സും സം​ഘ​വും സം​ഗീ​ത​സ​ന്ധ്യ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. മ​ഞ്ജു, സി​ജി മാ​ത്യൂ​സ്, ജി​ന്‍റു സി​ബി​ൻ, ഡെ​ന്നി, ലി​ൻ​സി എ​ന്നി​വ​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

കീ​ബോ​ർ​ഡി​ൽ ജാ​ക്ക് ബി​ജു, ഡ്രം​സി​ൽ ഷോ​ൺ ബി​ജു, ഗി​റ്റാ​റി​ൽ സു​മി​ത് സാം, ​സി​യോ​ൺ സു​ജോ​യ് എ​ന്നി​വ​ർ സം​ഗീ​ത​മൊ​രു​ക്കും. ഫി​ല​ഡ​ൽ​ഫി​യ ടാ​ബ​ർ​നാ​ക്കി​ൾ ച​ർ​ച്ച് ഓ​ഫ് ഗോ​ഡി​ലാ​ണ് (10111 Verree Road & Red Lion Road, Philadelphia, PA 19116) സം​ഗീ​ത​സ​ന്ധ്യ ന​ട​ക്കു​ന്ന​ത്.

ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ളും ആ​രാ​ധ​നാ​ഗീ​ത​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കു​ന്ന പ​രി​പാ​ടി സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് വേ​റി​ട്ട ആ​ത്മീ​യാ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്ന് സാം​സ​ൺ ഹെ​വ​ൻ​ലി ബീ​റ്റ്സ് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

ഗ്ലോ​ബ​ൽ ട്രാ​വ​ൽ എ​ക്സ്പേ​ർ​ട്സ് (റെ​ജി ഫി​ലി​പ്പ്, ഫി​ല​ഡ​ൽ​ഫി​യ), സി​ൻ​ഡാ​ക് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്സ് ആ​ൻ​ഡ് റി​യ​ൽ എ​സ്റ്റേ​റ്റ് (വ​ർ​ഗീ​സ് തോ​മ​സ് റോ​ബി​ൻ, ഫി​ല​ഡ​ൽ​ഫി​യ), കീ​സ്റ്റോ​ൺ ടാ​ക്സ് സ​ർ​വീ​സ​സ് (ജോ​സ​ഫ് ഉ​മ്മ​ൻ, റോ​യ് മെ​പ്ര​ൽ സിപിഎ, ഫി​ല​ഡ​ൽ​ഫി​യ), എംജെ പ്രിന്‍റിംഗ് ​(മാ​ത്യു സാ​മു​വ​ൽ - ബെ​ന്നി, ഫി​ല​ഡ​ൽ​ഫി​യ), ഷി​ജി​മോ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് (ഹൂ​സ്റ്റ​ൺ) എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​ർ​മാ​രാ​ണ്.

സ​ർ​ട്ടി​ഫൈ​ഡ് അ​ക്കൗ​ണ്ടിംഗ് ആ​ൻ​ഡ് ടാ​ക്സ് (ജോ​സ​ഫ് ചാ​മ​ക്കാ​ല സിപിഎ, ഷി​ക്കാ​ഗോ), ല​വ് ആ​ൻ​ഡ് ഗ്ലോ​റി ഹോം ​കെ​യ​ർ (നൈ​നാ​ൻ മാ​ത്യു, മാ​ത്യു സാ​മു​വ​ൽ, ഫി​ല​ഡ​ൽ​ഫി​യ), അ​ഗാ​പെ മ്യൂ​സി​ക് (ഡോ. ​ഷാ​ജി കെ. ​ഡാ​നി​യേ​ൽ, ഡാ​ല​സ്), പ്രോ​ഹെ​ൽ​ത്ത് അ​സോ​സി​യേ​റ്റ് (പിഎച്ച്എ) പ്രൈ​മ​റി കെ​യ​ർ, വാ​ക്ക്-​ഇ​ൻ ആ​ൻ​ഡ് കോ​സ്മെ​റ്റി​ക് ക്ലി​നി​ക് (ഡോ. ​അ​നി​ത ജോ​ർ​ജ്, ഫി​ല​ഡ​ൽ​ഫി​യ) എ​ന്നി​വ​രും സ്പോ​ൺ​സ​ർ​മാ​രാ​ണ്.

ഡാ​ളസി​ലെ ലോ​സ​ൺ ട്രാ​വ​ൽ (ലോ​സ​ൺ ബി​ജു), അ​ഡ്മി​റ​ൽ ട്രാ​വ​ൽ ബ്യൂ​റോ എൽഎൽസി (ബാ​ബു വ​ട​ക്കേ​ട​ത്ത്), ന്യൂ​യോ​ർ​ക്കി​ലെ ഫെ​യ്ത്ത് ഹോ​ളി​ഡേ (ജേ​ക്ക​ബ് തോ​മ​സ് -​ ഷാ​ജി), ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ബ്ര​ദേ​ഴ്സ് ഓ​ട്ടോ കെ​യ​ർ (തോ​മ​സ് ഏ​ലി​യാ​സ് - ​ബെ​ന്നി) എ​ന്നി​വ​രും പ​രി​പാ​ടി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്നു.

പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യ സം​ഗീ​ത​സ​ന്ധ്യ​യി​ലേ​ക്ക് ഫി​ല​ഡ​ൽ​ഫി​യ​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​ശ്വാ​സി​ക​ളെ​യും സം​ഗീ​ത​പ്രേ​മി​ക​ളെ​യും സം​ഘാ​ട​ക​ർ ക്ഷ​ണി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. ഡോ. ​മാ​ത്യു ഫി​ലി​പ്പ് (267-475-2222), മാ​ത്യു സാ​മു​വ​ൽ (215-850-7348), സൂ​സ​ൻ സാം​സ​ൺ (267-469-1892), ഷി​ബു വി. ​കൊ​ച്ചു​മാ​ടം (215-758-6629), ജോ​മോ​ൻ ജോ​ൺ (215-876-7968).

Tags : HeavenlyBeatsUSA NinSneham ChristianMusicConcert PhiladelphiaEvents Houston

Recent News

Corehub Up