x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രെ​യ​ർ​ലൈ​ൻ പ്രാ​ർ​ഥ​നാ യോ​ഗം സം​ഘ​ടി​പ്പി​ച്ചു

പി.പി. ചെ​റി​യാ​ൻ
Published: November 18, 2026 03:23 PM IST | Updated: November 18, 2026 03:25 PM IST

റ​വ. ജെ​യിം​സ് കെ. ​ജോ​ൺ

ഡി​ട്രോ​യി​റ്റ്: അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും വി​ശ്വാ​സി​ക​ളു​ടെ പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രെ​യ​ർ ലൈ​നി​ന്‍റെ (ഐപിഎൽ) 653-ാമ​ത് ഓ​ൺ​ലൈ​ൻ പ്രാ​ർ​ഥനാ യോ​ഗം സ​മാ​പി​ച്ചു.

ക്രി​സ്മ​സ് ആ​ഗ​മ​ന​കാ​ല​ത്തി​ന്‍റെ ആ​ത്മീ​യ ചൈ​ത​ന്യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ടെ​ക്സ​സി​ലെ ല​ബ്ബ​ക്കി​ൽ നി​ന്നു​ള്ള വ​ച​ന പ​ണ്ഡി​ത​നും സു​വി​ശേ​ഷ പ്ര​സം​ഗീ​ക​നു​മാ​യ റ​വ. ജെ​യിം​സ് കെ. ​ജോ​ൺ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.

ലോ​ക​ത്തെ മാ​റ്റി​മ​റി​ച്ച ഒ​രു കൂ​ടി​ക്കാ​ഴ്ച (Mary's Discoveries – An Encounter That Changed the World) എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് അ​ദ്ദേ​ഹം വ​ച​ന​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച​ത്.

ആ​ചാ​ര​ങ്ങ​ളി​ൽ​നി​ന്ന് അ​നു​ഭ​വ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​വാ​ൻ വി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന് സാ​ധി​ച്ച​തു​പോ​ലെ, വി​ശ്വാ​സി​ക​ളു​ടെ ജീ​വി​ത​ത്തി​ലും ദൈ​വ​വു​മാ​യു​ള്ള ഒ​രു വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മിപ്പി​ച്ചു.

ഗ​ബ്രി​യേ​ൽ ദൂ​ത​ന്‍റെ പ്ര​ത്യ​ക്ഷ​ത, ദൈ​വ​ത്തിന്‍റെ ശാ​ശ്വ​ത​മാ​യ പ​ദ്ധ​തി​ക​ൾ, വാ​ഗ്ദാ​ന​ങ്ങ​ളു​ടെ വി​ശ്വ​സ്ത​ത, അ​പ​രി​മി​ത​മാ​യ ദൈ​വ​ശ​ക്തി എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ആ​ഴ​മേ​റി​യ ചി​ന്ത​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കു​വച്ചു.

ശാ​ശ്വ​ത​മാ​യ ദൈ​വി​ക​പ​ദ്ധ​തി​ക​ളെ​ക്കാ​ൾ താ​ത്കാ​ലി​ക​മാ​യ ലോ​ക​സു​ഖ​ങ്ങ​ൾ​ക്ക് നാം ​പ്രാ​ധാ​ന്യം ന​ൽ​കു​മ്പോ​ൾ ന​മ്മു​ടെ ജീ​വി​ത​ക്ര​മം ത​ന്നെ മാ​റി​പ്പോ​കു​ന്നു.​ ഇ​വി​ടെ​യാ​ണ് മ​റി​യം ന​മു​ക്ക് ഒ​രു മാ​തൃ​ക​യാ​കു​ന്ന​തെന്ന് അ​ച്ച​ൻ കൂട്ടിച്ചേർത്തു.

സി.വി. സാ​മു​വ​ൽ (ഡി​ട്രോ​യി​റ്റ്, മി​ഷി​ഗ​ൺ) യോ​ഗ​ത്തി​ന് ആ​മു​ഖ​വും സ്വാ​ഗ​ത​വും കേ​ര​ള​ത്തി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി 53 ​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന ഐപിഎൽ ​കോഓർ​ഡി​നേ​റ്റ​ർ ടി. ​എ. മാ​ത്യു​വി​ന് (ഹൂ​സ്റ്റ​ൺ)​ ആ​ശം​സ​ക​ളും നേ​ർ​ന്നു.

ജോ​ൺ മാ​ത്യു അ​മ്പോ​റ്റി (ഡാ​ള​സ്, ടെ​ക്സ​സ്) പ്രാ​രം​ഭ പ്രാ​ർഥ​ന​യ്ക്കും സി​സി​ല​റ്റ് ജെ​യിം​സ് (ല​ബ്ബോ​ക്ക്, ടെ​ക്സ​സ്) വേ​ദ​പാ​ഠ വാ​യ​ന​യ്ക്കും നേ​തൃ​ത്വം ന​ൽ​കി. എം.വി.​ വ​ർ​ഗീ​സ് (അ​ച്ച​ൻ​കു​ഞ്ഞ്, ന്യൂ​യോ​ർ​ക്ക്) മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു.

ടി.എ. മാ​ത്യു (ഹൂ​സ്റ്റ​ൺ, ടെ​ക്സ​സ്) ന​ന്ദി​യും അ​റി​യിച്ചു. ഹൂ​സ്റ്റ​ൺ സോ​വേ​ഴ്സ് ഹാ​ർ​വെ​സ്റ്റ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ലെ റ​വ. കെ.ബി. കു​രു​വി​ള​യു​ടെ സ​മാ​പ​ന പ്രാ​ർ​ഥ​ന​യോ​ടും ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂ​ടി യോ​ഗം പ​ര്യ​വ​സാ​നി​ച്ചു.

ഷി​ജു ജോ​ർ​ജ് (ഹൂ​സ്റ്റ​ൺ), ജോ​സ​ഫ് ടി. ​ജോ​ർ​ജ് രാ​ജു (ഹൂ​സ്റ്റ​ൺ) എ​ന്നി​വ​ർ പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ന് സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി.

Tags : InternationalPrayerLine IPL OnlinePrayerMeeting ChristmasSeason PrayerMeet

Recent News

Corehub Up