x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ദ​റു​ൽ അ​നം മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചു; കോ​ട​തി വി​ധി​ക്ക് പി​ന്നാ​ലെ മ​ല​യാ​ളി യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം വീ​ണ്ടും ച​ർ​ച്ച​യാ​വു​ന്നു

എൻആർഐ ഡെസ്ക്
Published: November 18, 2026 12:50 PM IST | Updated: November 18, 2026 12:53 PM IST

സാവരിയയുടെ ബന്ധുക്കൾ, സ​ദ​റു​ൽ അ​നം

താ​ഷ്‌​ക​ന്‍റ്: മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യ ഹ​രി​പ്പാ​ട് സ്വ​ദേ​ശി സാ​വ​രി​യ ബ​സ​ന്ത് (21) മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച കേ​സി​ൽ സ​ഹ​പാ​ഠി​ക്ക് ഉ​സ്ബെ​ക്കി​സ്ഥാ​ൻ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​തി​ന് പി​ന്നാ​ലെ കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം വീ​ണ്ടും ച​ർ​ച്ച​യാ​വു​ന്നു.

സാ​വ​രി​യ​യെ കേ​സി​ലെ പ്ര​തി​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി സ​ദ​റു​ൽ അ​നാം മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്ന് കു​ടും​ബം നേ​ര​ത്തെ ആ​രോ​പി​ച്ചിരു​ന്നു.

സാ​വ​രി​യ​യെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് നി​ര​ന്ത​രം നി​ർ​ബ​ന്ധി​ച്ചി​രു​ന്നു​വെ​ന്നും ഇ​തി​ന് വ​ഴ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്നു​ള്ള വെെ​ര്യാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്തെ​ന്നും കു​ടും​ബം പ​റ​യു​ന്നു.

K-Rail Survey

ജൂ​ലൈ​യി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഉ​സ്ബെ​ക്കി​സ്ഥാ​നി​ലെ ബു​ഖാ​റ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഒ​ന്നാം വ​ർ​ഷ മെ​ഡി​സി​ൻ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു സാ​വ​രി. സ​ഹ​പാ​ഠി സ​ദ​റു​ൽ അ​നാ​മും സാ​വ​രി​യ​യും ഒ​രേ ഹോ​സ്റ്റ​ലി​ലാ​ണു താ​മ​സി​ച്ചി​രു​ന്ന​ത്.

ആ​ദ്യ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ ക​ഴി​ഞ്ഞു നാ​ട്ടി​ലെ​ത്താ​നി​രി​ക്കെ​യാ​ണു സാ​വ​രി​യ​യെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ​ദ​റു​ൽ അ​നാം അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കേ​സി​ൽ ഉ​സ്ബെ​ക്കി​സ്ഥാ​ൻ കോ​ട​തി ശി​ക്ഷ​വി​ധി​ച്ച​ത്. എ​ട്ട​ര വ​ർ​ഷം ത​ട​വു​ശി​ക്ഷ​യാ​ണ് സ​ദ​റു​ൽ അ​നാ​മി​ന് ല​ഭി​ച്ച​ത്.

അ​തേ​സ​മ​യം, ഉ​സ്ബെ​ക്കി​സ്ഥാ​ൻ പൊ​ലി​സ് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു​ണ്ട്.

Tags : SavariyaBasanth MalayaliStudent SadarulAnam Uzbekistan ReligiousConversion

Recent News

Corehub Up