ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ന്യൂയോർക്ക്: അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളത്തിന്റെ "പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' എന്ന നോവലിനെ അതികരിച്ചു ചർച്ചയും സംവാദവും വെള്ളിയാഴ്ച രാത്രി എട്ടിന് (സിഎസ്ടി സമയം) സംഘടിപ്പിക്കുന്നു.
പ്രശസ്ത സാഹിത്യകാരൻ ടി. ഡി. രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുക്കും. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയാണ് (ലാന) ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കൻ ജീവിതം സമ്മാനിച്ച അനുഭവങ്ങളിൽ നിന്നും രൂപപ്പെടുത്തിയ നോവലാണ് പറക്കും പക്ഷിയെ പ്രണയിക്കുന്നവർ.
ടി.ഡി. രാമകൃഷ്ണൻ നോവലിനെ വിലയിരുത്തി സംസാരിക്കും. കൂടാതെ കേരളത്തിൽ നിന്നും ടി. മോഹൻ ബാബു, ന്യൂയോർക്കിൽ നിന്നും ലിൻഡ അലക്സാണ്ടർ, ഡാളസിൽ നിന്നും മീനു എലിസബത്ത് എന്നിവർ ചർച്ചയിൽ സംസാരിക്കും.
തുടർന്ന് തന്റെ നോവൽ എഴുത്ത് അനുഭവങ്ങൾ അബ്ദുൽ പുന്നയൂർക്കുളം പങ്കുവയ്ക്കും. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന ഈ ചർച്ചയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലാന ഭാരവാഹികൾ അറിയിച്ചു.
സൂം ഐഡി: 867 6783 6106, കൂടുതൽ വിവരങ്ങൾക്ക്: ലാന പ്രസിഡന്റ് സാമുവേൽ യോഹന്നാൻ (+1 214 435 0124), സെക്രട്ടറി നിർമ്മല ജോസഫ് (+1 347 204 0062), പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാജു ജോൺ (+1 469 274 6501).
Tags : Lana NovelDiscussion T.D.Ramakrishnan MalayalamLiterature LiteraryEvent