പ്രതീകാത്മക ചിത്രം
ഷിക്കാഗോ: അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി അറ്റ് ഷിക്കാഗോ (യുഐസി) കാമ്പസിൽ കുപ്പി ബോംബ് (മൊളോടോവ് കോക്ടെയ്ൽ) എറിഞ്ഞ സംഭവത്തിൽ 20 വയസുകാരനായ ഇന്ത്യൻ വിദ്യാർഥിക്കെതിരേ കേസ്.
പുഗഴൻ തമിഴ്സാമി സത്യമൂർത്തിക്കെതിരേയാണ് ഫെഡറൽ കുറ്റം ചുമത്തിയിരുക്കുന്നത്. നവംബർ നാലിന് സർവകലാശാലയിലെ സ്റ്റുഡന്റ് സെന്റർ ഈസ്റ്റിന്റെ രണ്ടാം നിലയിലാണ് സംഭവം.
കത്തുന്ന നിലയിൽ കുപ്പി ബോംബ് ഒരാളുടെ നേർക്ക് എറിഞ്ഞെന്നും തുടർന്ന് കത്തിയുമായി കുത്താൻ ശ്രമിച്ചെന്നുമാണ് ഫെഡറൽ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പിന്നീട് വിദ്യാർഥിയുടെ ബാഗ് പരിശോധിച്ചപ്പോൾ സമാനമായ രണ്ട് ഉപകരണങ്ങൾ കൂടി കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. കുറ്റം തെളിഞ്ഞാൽ പരമാവധി പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാം.
Tags : MolotovCocktail Chicago IndianStudent UniversityOfIllinoisChicago USNews ChicagoNews