വി.ടി.വി. ദാമോദരന് നൽകി നൗഷാദ് ഹാഷിം ബക്കർ പ്രകാശന കർമം നിർവഹിക്കുന്നു
ഷാർജ: നസീർ രാമന്തളി രചിച്ച് ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ "സി.എച്ച്. മുഹമ്മദ് കോയ: ഇതിഹാസത്തിന്റെ നാൾവഴികൾ' എന്ന പുസ്തകം പ്രകാശനം ചെയ്തു.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൈറ്റേർസ് ഫോറം വേദിയിൽ നടന്ന ചടങ്ങിൽ നൗഷാദ് ഹാഷിം ബക്കർ വി.ടി.വി. ദാമോദരന് നൽകി പ്രകാശന കർമം നിർവഹിച്ചു.
രാഷ്ട്രീയ സാംസ്കാരിക മേഖലകളെ സ്വജീവിതം കൊണ്ട് വിസ്മയഭരതമാക്കിയ കേരള മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ ജീവിതം നൂറ്റാണ്ടുകളുടെ ചരിത്രവീഥികളിലൂടെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പുസ്തകമാണിത്.
ടി. മുഹമ്മദ് ഹിദായത്തുള്ള, സലിം ചിറക്കൽ, പി. അഹമ്മദ് ഷെരീഫ്, എം.പി. അബ്ദുൽ ഖാദർ, ഇബ്രാഹിം കുടുക്കിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
Tags : C.H.MohammedKoya IthihasathinteNaalvazhikal BookRelease FormerChiefMinister