x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്തു​ല​ക്ഷം ക്രി​സ്മ​സ് ലൈ​റ്റു​ക​ളി​ൽ തി​ള​ങ്ങാ​ൻ ​ഷിക്കാ​ഗോ; മി​ക്കി​യും മി​ന്നി​യും ന​യി​ക്കു​ന്ന മാ​ഗ്നി​ഫി​സ​ന്‍റ് മൈ​ൽ ക്രി​സ്മ​സ് പ​രേ​ഡ് 21ന്

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: November 7, 2026 02:00 AM IST | Updated: November 7, 2026 02:00 AM IST

പ്രതീകാത്മക ചിത്രം

 

ഷി​ക്കാ​ഗോ: ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ വ​ര​വ​റി​യി​ച്ച് ഷി​ക്കാ​ഗോ​യു​ടെ പ്ര​ശ​സ്ത​മാ​യ മാ​ഗ്നി​ഫി​സ​ന്‍റ് മൈ​ൽ വീ​ണ്ടും വ​ർ​ണ​വി​സ്മ​യ​മൊ​രു​ക്കാ​ൻ ത​യ്യാ​റെ​ടു​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ രാ​ത്രി​കാ​ല പ​രേ​ഡാ​യി വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വി​ൻ​ട്ര​സ്റ്റ് മാ​ഗ്നി​ഫി​സ​ന്‍റ് മൈ​ൽ ലൈ​റ്റ്സ് ഫെ​സ്റ്റി​വ​ൽ ന​വം​ബ​ർ 21 ശ​നി​യാ​ഴ്ച ന​ട​ക്കും. 35-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ പ​രി​പാ​ടി​യി​ൽ പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം ക്രി​സ്മ​സ് ലൈ​റ്റു​ക​ളും വ​ർ​ണാ​ഭ​മാ​യ ഫ്ലോ​ട്ടു​ക​ളും കൂ​റ്റ​ൻ ബ​ലൂ​ണു​ക​ളും സം​ഗീ​ത​പ​രി​പാ​ടി​ക​ളും വെ​ടി​ക്കെ​ട്ടും അ​ണി​നി​ര​ക്കും.

ഷി​ക്കാ​ഗോ​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര-​വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ നോ​ർ​ത്ത് മി​ഷി​ഗ​ൺ അ​വ​ന്യൂ​വി​ലാ​ണ് ആ​ഘോ​ഷം ന​ട​ക്കു​ന്ന​ത്. മാ​ഗ്നി​ഫി​സ​ന്‍റ് മൈ​ൽ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ൻ​ട്ര​സ്റ്റ് ബാ​ങ്കി​ന്‍റെ മു​ഖ്യ​പി​ന്തു​ണ​യോ​ടെ​യും ഇ​ല്ലി​നോ​യി ടൂ​റി​സം വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും സൗ​ജ​ന്യ​മാ​യി പ​ങ്കെ​ടു​ക്കാ​വു​ന്ന ആ​ഘോ​ഷ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ന​വം​ബ​ർ 21ന് ​രാ​വി​ലെ 11ന് പ​യ​നി​യ​ർ കോ​ർ​ട്ടി​ൽ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. 401 നോ​ർ​ത്ത് മി​ഷി​ഗ​ൺ അ​വ​ന്യൂ​വി​ൽ ഒ​രു​ക്കു​ന്ന 'ലൈ​റ്റ്സ് ഫെ​സ്റ്റി​വ​ൽ ലെ​യ്ൻ' വൈ​കി​ട്ട് നാ​ലു​വ​രെ പ്ര​വ​ർ​ത്തി​ക്കും. കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക വി​നോ​ദ​പ​രി​പാ​ടി​ക​ൾ, ത​ത്സ​മ​യ സം​ഗീ​തം, ക്രി​സ്മ​സ് അ​ല​ങ്കാ​ര​ങ്ങ​ൾ, സാ​ന്താ​ക്ലോ​സി​നൊ​പ്പ​മു​ള്ള സൗ​ജ​ന്യ ഫോ​ട്ടോ സെ​ഷ​നു​ക​ൾ എ​ന്നി​വ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​ശ​സ്ത​മാ​യ എ​ലീ​സ് ചീ​സ്‌​കേ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ചീ​സ്‌​കേ​ക്ക് അ​ല​ങ്ക​രി​ക്കു​ന്ന പ്ര​ത്യേ​ക പ​രി​പാ​ടി​യും ന​ട​ക്കും. ക്രി​സ്മ​സ് തീ​മി​ലു​ള്ള ഫോ​ട്ടോ പോ​യി​ന്റു​ക​ളും വി​വി​ധ ക​മ്പ​നി​ക​ളു​ടെ വി​നോ​ദ സ്റ്റാ​ളു​ക​ളും ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടും.

ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ​ത്തി​ൽ അ​മേ​രി​ക്ക​ൻ പോ​പ്പ്-​റോ​ക്ക് സം​ഗീ​ത​സം​ഘ​മാ​യ നി​യോ​ൺ ട്രീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഗീ​ത​പ​രി​പാ​ടി​യും ഉ​ണ്ടാ​കും. ബ്രോ​ഡ്‌​വേ താ​രം മൈ​ക്ക​ൽ ജെ​യിം​സ് സ്കോ​ട്ട്, പ്ര​ശ​സ്ത ഡി​സ്കോ ഗാ​യി​ക തെ​ൽ​മ ഹൂ​സ്റ്റ​ൺ എ​ന്നി​വ​രും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഗീ​ത​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും. വി​വി​ധ ക​ലാ​കാ​ര​ന്മാ​രു​ടെ​യും സം​ഗീ​ത​സം​ഘ​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്തം ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് കൂ​ടു​ത​ൽ നി​റ​പ്പ​കി​ട്ടേ​കും.

വൈ​കി​ട്ട് 5.30ന് ​ആ​രം​ഭി​ക്കു​ന്ന ഗ്രാ​ൻ​ഡ് പ​രേ​ഡാ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. വാ​ൾ​ട്ട് ഡി​സ്നി വേ​ൾ​ഡി​ലെ പ്ര​ശ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ മി​ക്കി മൗ​സും മി​ന്നി മൗ​സും ഇ​ത്ത​വ​ണ​യും പ​രേ​ഡി​ന്‍റെ ഗ്രാ​ൻ​ഡ് മാ​ർ​ഷ​ലു​ക​ളാ​യി നേ​തൃ​ത്വം ന​ൽ​കും. ഡി​സ്നി​യു​ടെ മ​റ്റു പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഓ​ക്ക് സ്ട്രീ​റ്റി​ന്‍റെ​യും മി​ഷി​ഗ​ൺ അ​വ​ന്യൂ​വി​ന്‍റെ​യും സം​ഗ​മ​സ്ഥാ​ന​ത്തു​നി​ന്നാ​ണ് പ​രേ​ഡ് ആ​രം​ഭി​ക്കു​ന്ന​ത്. മി​ഷി​ഗ​ൺ അ​വ​ന്യൂ​വി​ലൂ​ടെ തെ​ക്കോ​ട്ട് നീ​ങ്ങു​ന്ന പ​രേ​ഡ് ഷി​ക്കാ​ഗോ ന​ദി​ക്ക​ര​യി​ലെ​ത്തി വാ​ക്ക​ർ ഡ്രൈ​വി​ലൂ​ടെ കൊ​ളം​ബ​സ് ഡ്രൈ​വ് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങും.

മി​ക്കി​യും മി​ന്നി​യും മു​ന്നോ​ട്ട് നീ​ങ്ങു​ന്ന​തി​ന​നു​സ​രി​ച്ച് മി​ഷി​ഗ​ൺ അ​വ​ന്യൂ​വി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ഇ​രു​നൂ​റി​ല​ധി​കം മ​ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച പ​ത്തു​ല​ക്ഷ​ത്തി​ല​ധി​കം ക്രി​സ്മ​സ് ലൈ​റ്റു​ക​ൾ ഓ​രോ ബ്ലോ​ക്കു​ക​ളി​ലാ​യി പ്ര​കാ​ശി​ക്കും. ഷി​ക്കാ​ഗോ​യു​ടെ പ്ര​ധാ​ന ഷോ​പ്പിംഗ് സ്ട്രീ​റ്റ് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ്ര​കാ​ശ​പൂ​രി​ത​മാ​യ ക്രി​സ്മ​സ് ലോ​ക​മാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന മാ​ർ​ച്ചിംഗ് ബാ​ൻ​ഡു​ക​ൾ, വ​ർ​ണാ​ഭ​മാ​യ ക്രി​സ്മ​സ് ഫ്ലോ​ട്ടു​ക​ൾ, കൂ​റ്റ​ൻ ഹീ​ലി​യം ബ​ലൂ​ണു​ക​ൾ, നൃ​ത്ത​സം​ഘ​ങ്ങ​ൾ, ക​ലാ​കാ​ര​ന്മാ​ർ എ​ന്നി​വ പ​രേ​ഡി​ന്റെ ഭാ​ഗ​മാ​കും. ക്രി​സ്മ​സ് ഗാ​ന​ങ്ങ​ളും സം​ഗീ​ത​പ്ര​ക​ട​ന​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​രും.

പ​രേ​ഡി​ന്‍റെ അ​വ​സാ​ന​ത്തി​ൽ സാ​ന്താ​ക്ലോ​സ് പ്ര​ത്യേ​ക​മാ​യി അ​ല​ങ്ക​രി​ച്ച വി​ൻ​ട്ര​സ്റ്റ് ഗ്രാ​ൻ​ഡ് ഫി​നാ​ലെ ഫ്ലോ​ട്ടി​ൽ എ​ത്തും. കു​ട്ടി​ക​ൾ ഏ​റ്റ​വും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കും സാ​ന്താ​ക്ലോ​സി​ന്‍റെ വ​ര​വ്.

ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യി ഷി​ക്കാ​ഗോ ന​ദി​ക്കു​മു​ക​ളി​ൽ വ​ർ​ണാ​ഭ​മാ​യ വെ​ടി​ക്കെ​ട്ട് ന​ട​ക്കും. മി​ഷി​ഗ​ൺ അ​വ​ന്യൂ​വി​ലെ ഡ്യൂ​സേ​ബി​ൾ ബ്രി​ഡ്ജി​ന് സ​മീ​പ​മാ​ണ് വി​ൻ​ട്ര​സ്റ്റ് ഫ​യ​ർ​വ​ർ​ക്ക്സ് സ്പെ​ക്ടാ​ക്കു​ല​ർ ഒ​രു​ക്കു​ന്ന​ത്. വൈ​കി​ട്ട് 7.15 മു​ത​ൽ 7.30 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് വെ​ടി​ക്കെ​ട്ട് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വാ​ക്ക​ർ ഡ്രൈ​വി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും മി​ഷി​ഗ​ൺ അ​വ​ന്യൂ​വി​ലും നി​ൽ​ക്കു​ന്ന​വ​ർ​ക്ക് വെ​ടി​ക്കെ​ട്ട് ആ​സ്വ​ദി​ക്കാ​നാ​കും.

പ​രേ​ഡും വെ​ടി​ക്കെ​ട്ടും കാ​ണാ​ൻ വ​ലി​യ ജ​ന​ക്കൂ​ട്ടം എ​ത്തു​മെ​ന്ന​തി​നാ​ൽ സ​ന്ദ​ർ​ശ​ക​ർ നേ​ര​ത്തെ എ​ത്ത​ണ​മെ​ന്ന് സം​ഘാ​ട​ക​ർ നി​ർ​ദേ​ശി​ക്കു​ന്നു. മി​ഷി​ഗ​ൺ അ​വ​ന്യൂ​വി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തും പ​രേ​ഡ് ആ​രം​ഭി​ക്കു​ന്ന വ​ട​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും താ​ര​ത​മ്യേ​ന തി​ര​ക്ക് കു​റ​വാ​യി​രി​ക്കാ​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ നി​ർ​ദേ​ശം.

വെ​ടി​ക്കെ​ട്ട് കാ​ണാ​ൻ വാ​ക്ക​ർ ഡ്രൈ​വി​ന് സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ അ​നു​യോ​ജ്യ​മാ​ണ്. എ​ന്നാ​ൽ ഡ്യൂ​സേ​ബി​ൾ ബ്രി​ഡ്ജി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​ള്ള നി​യ​ന്ത്ര​ണം വൈ​കി​ട്ട് മൂ​ന്നു​മ​ണി​യോ​ടെ ആ​രം​ഭി​ക്കാ​മെ​ന്ന​തി​നാ​ൽ ന​ദി​യു​ടെ ഏ​ത് ഭാ​ഗ​ത്തു​നി​ന്നാ​ണ് പ​രി​പാ​ടി കാ​ണേ​ണ്ട​തെ​ന്ന് സ​ന്ദ​ർ​ശ​ക​ർ മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഡൗ​ൺ​ടൗ​ൺ ഷി​ക്കാ​ഗോ​യി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. ഓ​ക്ക് സ്ട്രീ​റ്റ് മു​ത​ൽ വാ​ക്ക​ർ ഡ്രൈ​വ് വ​രെ​യു​ള്ള നോ​ർ​ത്ത് മി​ഷി​ഗ​ൺ അ​വ​ന്യൂ വൈ​കി​ട്ട് മൂ​ന്ന് മു​ത​ൽ രാ​ത്രി 7.30 വ​രെ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് അ​ട​ച്ചി​ടും. വാ​ക്ക​ർ ഡ്രൈ​വി​ന്‍റെ​യും കൊ​ളം​ബ​സ് ഡ്രൈ​വി​ന്‍റെ​യും ചി​ല ഭാ​ഗ​ങ്ങ​ളി​ലും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കും.

പ​രേ​ഡ് നേ​രി​ട്ട് കാ​ണാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി ABC7 Chicago ത​ത്സ​മ​യ ഓ​ൺ​ലൈ​ൻ സം​പ്രേ​ഷ​ണം ഒ​രു​ക്കും. ന​വം​ബ​ർ 22 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റു​മു​ത​ൽ ഏ​ഴു​വ​രെ ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ത്യേ​ക ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യും സം​പ്രേ​ഷ​ണം ചെ​യ്യും. ചെ​റി​ൽ ബ​ർ​ട്ട​ണും റ​യാ​ൻ ചി​യാ​വെ​റി​നി​യും സം​പ്രേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും. ജൂ​ഡി ഹ്സു​വും ഹോ​സി​യ സാ​ൻ​ഡേ​ഴ്സും പ​രേ​ഡ് ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യും.

ഈ ​വ​ർ​ഷം 35-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘാ​ട​ക​ർ ഒ​രു​ക്കു​ന്ന​ത്. നോ​ർ​ത്ത് മി​ഷി​ഗ​ൺ അ​വ​ന്യൂ​വി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ക്രി​സ്മ​സ് സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക അ​ല​ങ്കാ​ര​ങ്ങ​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും.

ന​വം​ബ​ർ 20-ന് ​മി​ല്ലേ​നി​യം പാ​ർ​ക്കി​ലെ ഔ​ദ്യോ​ഗി​ക ക്രി​സ്മ​സ് ട്രീ ​ലൈ​റ്റി​ങ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് മാ​ഗ്നി​ഫി​സ​ന്‍റ് മൈ​ൽ പ​രേ​ഡ് അ​ര​ങ്ങേ​റു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഡൗ​ൺ​ടൗ​ൺ ചി​ക്കാ​ഗോ​യി​ലേ​ക്ക് നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

 

Tags : Christmas lights Deepika DeepikaNewspaper BreakingNews Chicago to sparkle a million Christmas lights

Recent News

Corehub Up