x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ന്‍​സി​ലെ ബ്ല​ഡ് ബാ​ങ്കു​ക​ള്‍​ക്ക് നേ​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം; ര​ക്ത പ്ലാ​സ്മ തി​ള​പ്പി​ച്ച് ന​ശി​പ്പി​ക്കാ​ന്‍ നീ​ക്കം

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: November 5, 2026 11:28 AM IST | Updated: November 5, 2026 11:28 AM IST

പ്രതീകാത്മക ചിത്രം

പാ​രീ​സ്: യൂ​റോ​പ്പി​ലു​ട​നീ​ളം ശീ​തീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ന്ന വ​ന്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ഫ്രാ​ന്‍​സി​ലെ ബ്ല​ഡ് ബാ​ങ്കു​ക​ളും ഇ​ര​യാ​യ​താ​യി റി​പ്പോ​ര്‍​ട്ട്. ര​ക്ത പ്ലാ​​സ്മ സൂ​ക്ഷി​ച്ചി​രു​ന്ന കോ​ള്‍​ഡ് സ്റ്റോറേ​ജു​ക​ളി​ലെ താ​പ​നി​ല തി​ള​യ്ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് ഉ​യ​ര്‍​ത്തി പ്ലാ​സ്മ പൂ​ര്‍​ണ​മാ​യും ന​ശി​പ്പി​ക്കാ​നാ​യി​രു​ന്നു ഹാ​ക്ക​ര്‍​മാ​രു​ടെ നീ​ക്കം.

ഞാ​യ​ര്‍, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ലാ​ണ് യൂ​റോ​പ്പി​ലെ വി​വി​ധ ശീ​തീ​ക​ര​ണ ശൃം​ഖ​ല​ക​ളെ ല​ക്ഷ്യ​മി​ട്ട് ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്ന് ഫ്ര​ഞ്ച് അ​ധി​കൃ​ത​ര്‍ ബു​ധ​നാ​ഴ്ച വ്യ​ക്ത​മാ​ക്കി.

ഫ്ര​ഞ്ച് ബ്ലഡ് എ​സ്റ്റാ​ബ്ലിഷ്മെ​ന്‍റിന്‍റെ കീ​ഴി​ലു​ള്ള മൂ​ന്ന് കോ​ള്‍​ഡ് സ്റ്റോ​റേ​ജ് കേ​ന്ദ്ര​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളെ​യാ​ണ് സൈ​ബ​ര്‍ ആ​ക്ര​മ​ണം ബാ​ധി​ച്ച​ത്. മൈ​ന​സ് 30 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ല്‍ സൂ​ക്ഷി​ക്കേ​ണ്ട ര​ക്ത പ്ലാ​സ്മ​യു​ടെ താ​പ​നി​ല, തി​ള​യ്ക്കു​ന്ന ചൂ​ടാ​യ 110 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ലേ​ക്ക് ഉ​യ​ര്‍​ത്താ​നാ​ണ് ഹാ​ക്ക​ര്‍​മാ​ര്‍ പ്രോ​ഗ്രാം ചെ​യ്ത​തെ​ന്നാണ് റി​പ്പോ​ര്‍​ട്ട്.

എ​ന്നാ​ല്‍ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ളും അ​ലാ​റ​ങ്ങ​ളും കൃ​ത്യ​സ​മ​യ​ത്ത് പ്ര​വ​ര്‍​ത്തി​ച്ച​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ ത​ന്നെ ഇ​ട​പെ​ട്ട് പ്ലാ​സ്മ സു​ര​ക്ഷി​ത​മാ​യ മ​റ്റ് ഇ​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യും ശീ​തീ​ക​ര​ണി​ക​ളു​ടെ റി​മോ​ട്ട് ആ​ക്സ​സ് വി​ച്ഛേ​ദി​ക്കു​ക​യും ചെ​യ്തു.

ഒ​രു തു​ള്ളി ര​ക്തം പോ​ലും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും വി​ത​ര​ണ ശൃം​ഖ​ല ത​ട​സപ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഇഎ​ഫ്എ​സ് പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. ശീ​തീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കു​ന്ന കൂ​ള്‍​വേ​ള്‍​ഡ് എ​ന്ന ക​മ്പ​നി​യു​ടെ തേ​ര്‍​ഡ്​പാ​ര്‍​ട്ടി വി​ത​ര​ണ​ക്കാ​രു​ടെ സി​സ്റ്റ​ത്തി​ലെ പി​ഴ​വാ​ണ് ആ​ക്ര​മ​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ല്‍ ഫ്ര​ഞ്ച് സൈ​ബ​ര്‍ സു​ര​ക്ഷാ ഏ​ജ​ന്‍​സി​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജ​ര്‍​മനി​യ​ട​ക്കം യൂ​റോ​പ്യ​ന്‍ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍​ക്ക് കോ​ടി​ക​ളു​ടെ ന​ഷ്ടം

ബ്ലഡ് ബാ​ങ്കു​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന് സ​മാ​ന​മാ​യി ജ​ര്‍​മനി, ഫ്രാ​ന്‍​സ് തു​ട​ങ്ങി​യ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ നി​ര​വ​ധി സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ലെ ഫ്രീ​സ​റു​ക​ള്‍​ക്ക് നേ​രെ​യും ഞാ​യ​ര്‍, തി​ങ്ക​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​മു​ണ്ടാ​യി.

ഫ്രീ​സ​റു​ക​ള്‍ ത​ക​രാ​റി​ലാ​യ​തോ​ടെ സൂ​ക്ഷി​ച്ചി​രു​ന്ന വ​ന്‍​തോ​തി​ലു​ള്ള ശീ​തീ​ക​രി​ച്ച ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ന​ശി​ച്ചു​പോ​യി. മൂ​ന്ന് ആ​ഴ്ച​ക​ള്‍​ക്ക് മു​ന്‍​പും ഫ്രാ​ന്‍​സി​ലെ ഡ​സ​ന്‍ ക​ണ​ക്കി​ന് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ സ​മാ​ന​മാ​യ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു.

ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ ന​ശി​ച്ച​തി​ലൂ​ടെ സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല​ക​ള്‍​ക്ക് ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് യൂ​റോ​യു​ടെ ന​ഷ്ട​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​റി​ലു​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം മൂ​ലം ത​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന​യി​ല്‍ ഏ​ക​ദേ​ശം 250 ദ​ശ​ല​ക്ഷം യൂ​റോ​യു​ടെ കു​റ​വു​ണ്ടാ​കു​മെ​ന്ന് ഡ​ച്ച് സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ് ശൃം​ഖ​ല​യാ​യ അ​ഹോ​ള്‍​ഡ് ഡെ​ല്‍​ഹൈ​സ് സിഇഒ ഫ്രാ​ന്‍​സ് മു​ള്ള​ര്‍ വ്യ​ക്ത​മാ​ക്കി.

Tags : Cyberattack BloodBank France BloodPlasma

Recent News

Corehub Up