x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫോ​മ​യി​ൽ "സെ​ഞ്ചു​റി നേ​ടി' കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടെ​ക്സ​സ്


Published: March 4, 2026 05:49 PM IST | Updated: March 4, 2026 05:49 PM IST

ഡാ​ള​സ്: നൂ​റാ​മ​ത്തെ അം​ഗ​സം​ഘ​ട​ന​യാ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടെ​ക്സ​സി​നെ (കെ​എ​ടി) ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ് (ഫോ​മാ) അം​ഗീ​ക​രി​ച്ചു.

അ​മേ​രി​ക്ക​യി​ലെ എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ​യും ഒ​രു കു​ട​ക്കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക​യും അ​വ​ർ​ക്ക് വേ​ണ്ടി​യും പി​റ​ന്ന നാ​ടാ​യ കേ​ര​ള​ത്തി​ന് വേ​ണ്ടി​യും പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ അം​ബ്ര​ല്ലാ ഓ​ർ​ഗ​നൈ​സേ​ഷ​നാ​യ ഫോ​മ​യി​ൽ അം​ഗ​ത്വം ന​ൽ​കി​യ​തി​ന് കെ​എ​ടി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട​ക​ര ഫോ​മ ക​മ്മി​റ്റി​യ്ക്ക് പ്ര​ത്യേ​ക​മാ​യ ന​ന്ദി അ​റി​യി​ച്ചു.

2006ൽ ​ഫോ​മ​യു​ടെ പി​തൃ​ത്വം ടെ​ക്സ​സി​ൽ നി​ന്നും ആ​രം​ഭി​ച്ചി​ട്ട് ര​ണ്ട് ദ​ശ​ക​ങ്ങ​ൾ ക​ഴി​യു​മ്പോ​ഴേ​ക്കും നൂ​റാ​മ​ത്തെ സം​ഘ​ട​ന എ​ന്ന അ​സൂ​യാ​വ​ഹ​മാ​യ വ​ള​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ സാ​ധി​ച്ച ഈ ​അ​സു​ല​ഭ മു​ഹൂ​ർ​ത്ത​ത്തി​ന് സെ​ക്ര​ട്ട​റി ലാ​ലു​വും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

കേ​ര​ള​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന പൈ​തൃ​ക-​സ​മ്പ​ന്ന​മാ​യ വി​ഷു ആ​ഘോ​ഷ​ങ്ങ​ളോ​ടെ കെ​എ​ടി​യു​ടെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​ദ്ഘ​ടാ​നം കു​റി​ക്കും. ഈ ​ച​ട​ങ്ങി​ൽ ഫോ​മ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി​രി​ക്കും. അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള സി​റ്റി​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഡാ​ള​സി​ലാ​ണ് ഇ​പ്പോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ആ​സ്ഥാ​നം.

ഐ​ആ​ർ​എ​സ് സെ​ക്ഷ​ൻ 501(c)(3) വ​കു​പ്പ് പ്ര​കാ​രം നി​കു​തി ഒ​ഴി​വാ​ക്കി ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത പ്ര​വ​ർ​ത്തി​ക്കു​ന്ന അ​സോ​സി​യേ​ഷ​നാ​ണി​ത്. ഈ ​സ്ഥാ​പ​നം ഒ​രു പൊ​തു​ചാ​രി​റ്റി​യാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ എ​ല്ലാ​വി​ധ സം​ഭാ​വ​ന​ക​ൾ​ക്കും മെ​മ്പ​ർ​ഷി​പ്പു​ക​ൾ​ക്കും നി​കു​തി കി​ഴി​വ് ല​ഭി​ക്കു​ന്ന​താ​യി​രി​ക്കും.

മെ​മ്പ​ർ​ഷി​പ്പ് സം​ബ​ന്ധ​മാ​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട​ക​ര - 623 271 5465, സെ​ക്രെ​ട്ട​റി ലാ​ലു - 214 597 9040 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

Tags : FOMA KAT Member Organization 100th member USA

Recent News

Corehub Up