x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ര്‍​മ​നി​യി​ല്‍ 45 വ​യ​സി​ല്‍ താ​ഴെ​യു​ള്ള പു​രു​ഷ​ന്മാ​ര്‍ വി​ദേ​ശ​യാ​ത്ര​യ്ക്ക് സൈ​നി​കാ​നു​മ​തി വാ​ങ്ങ​ണം

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: April 7, 2026 03:51 PM IST | Updated: April 7, 2026 03:51 PM IST

ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ഈ ​വ​ര്‍​ഷം ജ​നു​വ​രി മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന പു​തി​യ സൈ​നി​ക സേ​വ​ന പ​രി​ഷ്ക​ര​ണ നി​യ​മം പ്ര​വാ​സി​ക​ള്‍​ക്കും വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ന്ന​വ​ര്‍​ക്കും പു​തി​യ നി​ബ​ന്ധ​ന​ക​ള്‍ മു​ന്നോ​ട്ട് വയ്​ക്കു​ന്നു.

18നും 45 നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ജ​ര്‍മന്‍ പു​രു​ഷ​ന്മാ​ര്‍ മൂ​ന്ന് മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ദേ​ശ​ത്ത് താ​മ​സി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍ ഇ​നി മു​ത​ല്‍ ജ​ര്‍​മ​ന്‍ സൈ​ന്യ​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങേ​ണ്ട​തു​ണ്ട്.

ആ​ര്‍​ക്കൊ​ക്കെ ബാ​ധ​കം: 18 മു​ത​ല്‍ 45 വ​യ​സുവ​രെ​യു​ള്ള എ​ല്ലാ ജ​ര്‍​മ്മ​ന്‍ പു​രു​ഷ​ന്മാ​ര്‍​ക്കും ഈ ​നി​യ​മം ബാ​ധ​ക​മാ​ണ്. പ​ഠ​നാ​വ​ശ്യ​ത്തി​നോ ജോ​ലി​ക്കാ​യോ ലോ​കം ചു​റ്റി​ക്കാ​ണാ​നോ പോ​കു​ന്ന​വ​ര്‍ മൂ​ന്ന് മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ദേ​ശ​ത്ത് ത​ങ്ങു​ന്നു​ണ്ടെ​ങ്കി​ല്‍ ബു​ണ്ട​സ്വ​ര്‍ ക​രി​യ​ര്‍ സെ​ന്‍റ​റി​ല്‍ നി​ന്ന് അ​നു​മ​തി പ​ത്രം വാ​ങ്ങ​ണം.

എ​ന്തു​കൊ​ണ്ട് ഈ ​നി​യ​മം: ഒ​രു യു​ദ്ധ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ത്ര പു​രു​ഷ​ന്മാ​ര്‍ രാ​ജ്യ​ത്തി​ന് പു​റ​ത്തു​ണ്ടെ​ന്ന കൃ​ത്യ​മാ​യ ക​ണ​ക്ക് സൈ​ന്യ​ത്തി​ന് ല​ഭ്യ​മാ​ക്കാ​നാ​ണ് ഈ ​നീ​ക്കം. ശീ​ത​യു​ദ്ധ​കാ​ല​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഈ ​നി​യ​മം ഇ​പ്പോ​ള്‍ വീ​ണ്ടും ക​ര്‍​ശ​ന​മാ​ക്കു​ക​യാ​ണ്.

അ​നു​മ​തി ല​ഭി​ക്കു​മോ: നി​ല​വി​ല്‍ സൈ​നി​ക സേ​വ​നം നി​ര്‍​ബ​ന്ധ​മ​ല്ലാ​ത്ത​തി​നാ​ല്‍, അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്കെ​ല്ലാം അ​നു​മ​തി ന​ല്‍​കാ​ന്‍ ക​രി​യ​ര്‍ സെ​ന്‍ററു​ക​ള്‍ ബാ​ധ്യ​സ്ഥ​രാ​ണ്. പ്ര​ത്യേ​ക സൈ​നി​ക ഡ്യൂ​ട്ടി ഇ​ല്ലാ​ത്ത സ​മ​യ​മാ​ണെ​ങ്കി​ല്‍ അ​നു​മ​തി നി​ഷേ​ധി​ക്കി​ല്ലെ​ന്ന് സൈ​നി​ക വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ശി​ക്ഷാ ന​ട​പ​ടി​ക​ള്‍: അ​നു​മ​തി വാ​ങ്ങാ​തെ പോ​കു​ന്ന​വ​ര്‍​ക്ക് നി​ല​വി​ല്‍ പ്ര​ത്യേ​ക പി​ഴ​യോ ശി​ക്ഷ​യോ നി​ശ്ച​യി​ച്ചി​ട്ടി​ല്ല. എ​ങ്കി​ലും നി​യ​മം പാ​ലി​ച്ച് പോ​കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഓ​ര്‍​മി​പ്പി​ക്കു​ന്നു.

സൈ​നി​ക ശാ​ക്തീ​ക​ര​ണം ല​ക്ഷ്യം: റ​ഷ്യ - യു​ക്രെ​യ്ന്‍ യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യൂ​റോ​പ്പി​ന്‍റെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി​യാ​ണ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫ്രീ​​​​ഡ്രി​​​​ഷ് മെ​​​​ർ​​​​സിന്‍റെ സ​ര്‍​ക്കാ​ര്‍ ഈ ​നി​യ​മം കൊ​ണ്ടു​വ​ന്ന​ത്.

സൈ​നി​ക​രു​ടെ എ​ണ്ണം വ​ര്‍​ധിപ്പി​ക്കു​ക: നി​ല​വി​ലു​ള്ള 1,80,000 സൈ​നി​ക​രു​ടെ എ​ണ്ണം 2035 ഓ​ടെ 2,60,000 ആ​യി ഉ​യ​ര്‍​ത്തു​ക​യാ​ണ് ല​ക്ഷ്യം.

നി​ര്‍​ബ​ന്ധി​ത വി​വ​ര​ശേ​ഖ​ര​ണം: ഈ ​വ​ര്‍​ഷം മു​ത​ല്‍ 18 വ​യ​സ് തി​ക​യു​ന്ന എ​ല്ലാ പു​രു​ഷ​ന്മാ​രും ത​ങ്ങ​ളു​ടെ ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സൈ​ന്യ​ത്തി​ല്‍ ചേ​രാ​നു​ള്ള താ​ത്പ​ര്യം എ​ന്നി​വ വ്യ​ക്ത​മാ​ക്കു​ന്ന ഫോം ​പൂ​രി​പ്പി​ച്ചു ന​ല്‍​ക​ണം. സ്ത്രീ​ക​ള്‍​ക്ക് ഇ​ത് നി​ര്‍​ബ​ന്ധ​മ​ല്ല.

ഫി​റ്റ്ന​സ് ടെ​സ്റ്റ്: 2027 പ​കു​തി​യോ​ടെ 18 വ​യ​സുകാ​ര്‍​ക്ക് സൈ​നി​ക സേ​വ​ന​ത്തി​ന് യോ​ഗ്യ​രാ​ണോ എ​ന്ന​റി​യാ​നു​ള്ള ഫി​റ്റ്ന​സ് ടെ​സ്റ്റും നി​ര്‍​ബ​ന്ധ​മാ​ക്കും.

ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കി​ട​യി​ലും രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​ക​ളു​മാ​യി സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

Tags : Germany Abroad Military Permit Age 17 to 45

Recent News

Corehub Up