x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഒ​സി യൂ​റോ​പ്പ് "ഓ​ർ​മ​ക​ളി​ൽ ഉ​മ്മ​ൻ ചാ​ണ്ടി' അ​നു​സ്മ​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചു

റോമി കുര്യാക്കോസ്
Published: July 23, 2026 05:23 PM IST | Updated: July 23, 2026 05:23 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ലണ്ടൻ: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഓ​ർ​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യൂ​റോ​പ്പ് സം​ഘ​ടി​പ്പി​ച്ച "ഓ​ർ​മ​ക​ളി​ൽ ഉ​മ്മ​ൻ ചാ​ണ്ടി' എ​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി ന​ട​ന്നു.

ഐ​ഒ​സി ജ​ർ​മ​നി, യു​കെ, അ​യ​ർ​ല​ൻ​ഡ്, ഓ​സ്ട്രി​യ, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, പോ​ള​ണ്ട്, മാ​ൾ​ട്ട എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക, മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​രും നി​ര​വ​ധി അ​നു​ഭാ​വി​ക​ളും പ​ങ്കെ​ടു​ത്തു.

ഓ​ൺ​ലൈ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നും ജ​ന​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

 

K-Rail Survey

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​മ​റി​യ ഉ​മ്മ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് പി​താ​വി​ന്‍റെ ജ​ന​സേ​വ​ന പാ​ര​മ്പ​ര്യ​വും ജ​ന​ങ്ങ​ളു​മാ​യു​ള്ള അ​വി​ഭാ​ജ്യ ബ​ന്ധ​വും പ​ങ്കു​വ​ച്ചു. ഐ​ഒ​സി യൂ​റോ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ സി​റോ​ഷ് ജോ​ർ​ജ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്രോ​ഗ്രാം ക​ൺ​വീ​ന​റും ഐ​ഒ​സി ജ​ർ​മ​നി കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​യ സ​ണ്ണി ജോ​സ​ഫ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റും ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ റോ​മി കു​ര്യാ​ക്കോ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

 

K-Rail Survey

ഐ​ഒ​സി വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ബ്ര​ഹാം, ഐ​ഒ​സി ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​നു​രാ മ​ത്താ​യി, ഐ​ഒ​സി സ്വി​റ്റ്സ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് ജോ​യ് കൊ​ച്ചാ​ട്ട്, ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് ലി​ങ്ക്വി​ൻ​സ്റ്റ​ർ മാ​ത്യു, ഐ​ഒ​സി സ്വി​റ്റ്സ​ർ​ല​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ടോ​മി തോ​ണ്ടം​കു​ഴി, ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ജു കെ. ​ഡാ​നി​യേ​ൽ, ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സാ​ഞ്ചോ മു​ള​വ​രി​ക്ക​ൽ തു​ട​ങ്ങി പ്ര​മു​ഖ നേ​താ​ക്ക​ൾ സം​സാ​രി​ച്ചു.

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പേ​ര് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ച​ട​ങ്ങി​ൽ ശ​ക്ത​മാ​യി ഉ​യ​ർ​ന്നു​വ​ന്നു. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ന​ൽ​കി​യ ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള നേ​തൃ​ത്വ​ത്തി​നും ഇ​ട​പെ​ട​ലു​ക​ൾ​ക്കു​മു​ള്ള അ​ർ​ഹ​മാ​യ ആ​ദ​ര​വാ​യി തു​റ​മു​ഖ​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ന​ൽ​ക​ണ​മെ​ന്ന് സം​സാ​രി​ച്ച​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : IOC Europe Oommen Chandy Memorial Event

Recent News

Corehub Up