x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​സ്‌​ല സൈ​ബ​ർ​ട്ര​ക്കി​ന്‍റെ ഉ​ൽ​പാ​ദ​നം അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു; സൈ​ബ​ർ​കാ​ബി​ന് വ​ഴി​യൊ​രു​ക്കാ​ൻ ഇ​ലോ​ൺ മ​സ്കി​ന്‍റെ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം

അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
Published: November 10, 2026 06:00 AM IST | Updated: November 10, 2026 12:18 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ടെ​ക്സ​സ്: ലോ​ക​ത്തെ വൈ​ദ്യു​ത വാ​ഹ​ന വി​പ​ണി​യി​ൽ ഏ​റെ ശ്ര​ദ്ധ നേ​ടി​യ ടെ​സ്‌​ല​യു​ടെ സൈ​ ബ​ർ​ട്ര​ക്കി​ന്‍റെ ഉ​ൽ​പാ​ദ​നം 2027 മ​ധ്യ​ത്തോ​ടെ ടെ​ക്സ​സി​ലെ ഗി​ഗാ​ഫാ​ക്ട​റി​യി​ൽ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ക​മ്പ​നി സി​ഇ​ഒ ഇ​ലോ​ൺ മ​സ്ക് പ്ര​ഖ്യാ​പി​ച്ചു.

ഡ്രൈ​വ​റി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന പു​തി​യ സൈ​ബ​ർ​കാ​ബി​ന്‍റെ  ഉ​ൽ​പാദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ണ് ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം. ന​വം​ബ​ർ അ​ഞ്ചി​ന് രാ​ത്രി സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ​യാ​ണ് മ​സ്ക് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ടെ​ക്സ​സി​ലെ ഗി​ഗാ​ഫാ​ക്ട​റി​യി​ൽ സൈ​ബ​ർ​ട്ര​ക്കി​ന്‍റെ ഉ​ൽ​പാ​ദ​നം അ​ടു​ത്ത വ​ർ​ഷം മ​ധ്യ​ത്തോ​ടെ ഘ​ട്ടം​ഘ​ട്ട​മാ​യി അ​വ​സാ​നി​പ്പി​ച്ച് സൈ​ബ​ർ​കാ​ബി​ന്‍റെ ഉ​ൽ​പാദ​ന​ത്തി​നാ​യി കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യ​ത്.

2019-ൽ ​ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച സൈ​ബ​ർ​ട്ര​ക്ക്, നി​ര​വ​ധി കാ​ല​താ​മ​സ​ങ്ങ​ൾ​ക്കു​ശേ​ഷം 2023 അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി​യ​ത്. സ്റ്റെ​യി​ൻ​ലെ​സ് സ്റ്റീ​ൽ ബോ​ഡി, വ്യ​ത്യ​സ്ത​മാ​യ രൂ​പ​ക​ൽ​പ്പ​ന, അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ നേ​ടി​യ വാ​ഹ​ന​മാ​യി​രു​ന്നു.

എ​ന്നാ​ൽ വി​പ​ണി​യി​ൽ പ്ര​തീ​ക്ഷി​ച്ച വി​ജ​യം നേ​ടാ​ൻ സൈ​ബ​ർ​ട്ര​ക്കി​ന് സാ​ധി​ച്ചി​ല്ല. പ്ര​തി​വ​ർ​ഷം ര​ണ്ട​ര​ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ വി​ൽ​ക്കാ​നാ​കു​മെ​ന്നാ​യി​രു​ന്നു മ​സ്കി​ന്‍റെ ആ​ദ്യ​കാ​ല പ്ര​തീ​ക്ഷ. എ​ന്നാ​ൽ 2024-ൽ ​അ​മേ​രി​ക്ക​യി​ൽ ഏ​ക​ദേ​ശം 38,965 സൈ​ബ​ർ​ട്ര​ക്കു​ക​ൾ വി​റ്റ​പ്പോ​ൾ 2025-ൽ ​വി​ൽ​പ്പ​ന 20,237 ആ​യി കു​റ​ഞ്ഞു. ഏ​ക​ദേ​ശം 48 ശ​ത​മാ​ന​ത്തി​ന്റെ ഇ​ടി​വാ​ണി​ത്.

ഉ​യ​ർ​ന്ന വി​ല, അ​സാ​ധാ​ര​ണ​മാ​യ രൂ​പ​ക​ൽ​പന, ഗു​ണ​നി​ല​വാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ, സു​ര​ക്ഷാ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നു​ണ്ടാ​യ തി​രി​ച്ചു​വി​ളി​ക്ക​ലു​ക​ൾ എ​ന്നി​വ വാ​ഹ​ന​ത്തി​ന്റെ വി​പ​ണ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

വൈ​ദ്യു​ത വാ​ഹ​ന നി​ർ​മാ​ണ​ക്ക​മ്പ​നി എ​ന്ന നി​ല​യി​ൽ​നി​ന്ന് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലിജ​ൻ​സ്, റോ​ബോ​ട്ടി​ക്സ്, ഡ്രൈ​വ​റി​ല്ലാ​ത്ത ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സാ​ങ്കേ​തി​ക സ്ഥാ​പ​ന​മാ​യി ടെ​സ്‌​ല​യെ മാ​റ്റാ​നു​ള്ള ഇ​ലോ​ൺ മ​സ്കി​ന്‍റെ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യി​ലെ പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​യാ​ണ് ഈ ​നീ​ക്കം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags : Cybertruck production Deepika DeepikaNewspaper BreakingNews Elon Musk makes decisive announcement

Recent News

Corehub Up