x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാളസിൽ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം; രണ്ട് മരണം, ഡ്രൈവർ അറസ്റ്റിൽ

പി.പി. ചെ​റി​യാ​ൻ
Published: November 10, 2026 07:56 AM IST | Updated: November 10, 2026 10:11 AM IST

 ​പ്ലാ​നോയി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു

​ഡാ​ള​സ്: ​പ്ലാ​നോയി​ൽ മ​ദ്യ​പി​ച്ച് അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ 22 കാ​ര​നാ​യ സ്റ്റീ​വ് ജാ​റാ​മി​ല്ലോ​യെ പൊ​​ലിസ് അ​റ​സ്റ്റ് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച രാത്രി 7.15ഓ​ടെ ആ​ൽ​മ ഡ്രൈ​വി​നും ക്രോ​സ് ബെ​ൻ​ഡ് റോ​ഡി​നും സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ടൊ​യോ​ട്ട ആ​ർഎ​ൻ-4 എ​സ്‌യുവി ഫ്ലാ​ഷിം​ഗ് യെ​ല്ലോ സി​ഗ്ന​ലി​ൽ ഇ​ട​ത്തേ​ക്ക് തി​രി​യു​ന്ന​തി​നി​ട​യി​ൽ, എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ സ്റ്റീ​വ് ജാ​റാ​മി​ല്ലോ​യു​ടെ ഫോ​ർ​ഡ് എ​ഫ്-150 ട്ര​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ എ​സ്‌യുവി മ​റി​ഞ്ഞ് സ​മീ​പ​ത്തെ ട്രാ​ഫി​ക് സി​ഗ്ന​ൽ പോ​സ്റ്റി​ലും മ​ര​ത്തി​ലും ഇ​ടി​ച്ചു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ച് ത​ന്നെ മ​രി​ച്ചു.

മ​ദ്യ​പാ​ന​വും അ​മി​ത വേ​ഗ​ത​യു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​ക്കെ​തി​രേ ഡിയുഐ (ഡ്രൈ​വിംഗ് അ​ണ്ട​ർ ദി ​ഇ​ൻ​ഫ്ലു​വ​ൻ​സ്) കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ കു​റ്റ​ങ്ങ​ൾ ചു​മ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും, ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ച്ച ശേ​ഷം കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നും പൊ​ലിസ് അ​റി​യി​ച്ചു.

Tags : accident in Dallas Deepika DeepikaNewspaper BreakingNews Two dead driver arrested drunk-driving

Recent News

Corehub Up