x
ad
Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ന്‍റർ കോ​ട്ട് ആ​ൻ​ഡ് ക്ലോ​ത്തിം​ഗ് ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചു

ജിജി ടോം
Published: November 10, 2026 08:17 AM IST | Updated: November 10, 2026 08:17 AM IST

വി​ന്‍റർ കോ​ട്ട് ആ​ൻ​ഡ് ക്ലോ​ത്തിം​ഗ് ഡ്രൈ​വ്

ന്യൂ​യോ​ർ​ക്ക്∙ ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ന്‍റെ​യും വ​നി​താ ഫോ​റ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ന്‍റർ കോ​ട്ട് ആ​ൻ​ഡ് ക്ലോ​ത്തിം​ഗ് ഡ്രൈ​വ് വ​ൻ​വി​ജ​യ​മാ​യി. ശൈ​ത്യ​കാ​ല​ത്ത് സ​ഹാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ഈ ​ജീ​വ​കാ​രു​ണ്യ സം​രം​ഭം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ​യും കാ​രു​ണ്യ​ത്തി​ന്‍റെയും മി​ക​ച്ച മാ​തൃ​ക​യാ​യി മാ​റി.

 ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജൺ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ജോ​ർ​ജി​ന്‍റെ​യും വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​അ​ന്ന ജോ​ർ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. സ​മൂ​ഹ​ത്തി​ലെ അ​ർ​ഹ​രാ​യ വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ശൈ​ത്യ​കാ​ല വ​സ്ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തി​യ ഈ ​സം​രം​ഭം ഫൊ​ക്കാ​ന​യു​ടെ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മ​റ്റൊ​രു ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വ​യ്പാ​യി.

റീ​ജ​ന​ൽ സെ​ക്ര​ട്ട​റി ഡോ​ൺ തോ​മ​സ്, ട്ര​ഷ​റ​ർ തോ​മ​സ് സ​ക്ക​റി​യ (സു​ജി​ത്ത്), ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മേ​രി ഫി​ലി​പ്പ്, ജി​ൻ​സ് ജോ​സ​ഫ്, റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ബി ജോ​ർ​ജ്, റോ​യ് കു​ര്യാ​ക്കോ​സ്, ഡെ​യ്സി ജോ​സ​ഫ് എ​ന്നി​വ​ർ​ക്കൊ​പ്പം മെ​ട്രോ റീ​ജി​യ​ൻ അം​ഗ​ങ്ങ​ളാ​യ ഫി​ലി​പ്പ്, ലീ​ലാ​മ്മ അ​പ്പു​കു​ട്ട​ൻ, ജ​റീ​ന, ഉ​ജ്വ​ല, ഡോ. ​ജോ​ബി ജേ​ക്ക​ബ് എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യി​ൽ ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​യി ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജണിന്‍റെ കൊ​ച്ചു ഹീ​റോ​ക​ളാ​യ അ​ഡ്രി​ൻ ജോ​സ​ഫും ജോ​ഷ്വ ഫി​ലി​പ്പും മാ​റി. രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​പ്പാ​ട്ട​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ ഇ​രു​വ​രും സ​ജീ​വ​മാ​യി പ​ങ്കാ​ളി​ക​ളാ​യി.

ശൈ​ത്യ​കാ​ല​ത്തി​ന്‍റെ കാ​ഠി​ന്യം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​നൊ​പ്പം, സ​മൂ​ഹ​ത്തി​ൽ പ​ര​സ്പ​ര​സ​ഹാ​യ​ത്തി​ന്‍റെയും സ​ഹാ​നു​ഭൂ​തി​യു​ടെ​യും സ​ന്ദേ​ശം പ​ക​ർ​ന്നു​ന​ൽ​കാ​നും ഈ ​സം​രം​ഭ​ത്തി​ലൂ​ടെ സാ​ധി​ച്ചു. ഒ​രു സം​ഘ​ട​ന​യു​ടെ യ​ഥാ​ർ​ത്ഥ ശ​ക്തി സ​മൂ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​മ​യ​ത്ത് സ​ഹാ​യ​ഹ​സ്തം നീ​ട്ടു​ന്ന​തി​ലാ​ണെ​ന്നും ഇ​ത്ത​രം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഏ​റെ​യാ​ണെ​ന്നും സം​ഘാ​ട​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് ഉ​ഷ ജോ​ർ​ജും വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​അ​ന്ന ജോ​ർ​ജും ഹൃ​ദ​യം​ഗ​മ​മാ​യ ന​ന്ദി അ​റി​യി​ച്ചു. വ​സ്ത്ര​ങ്ങ​ളും ക​ളി​പ്പാ​ട്ട​ങ്ങ​ളും സം​ഭാ​വ​ന ചെ​യ്ത​വ​ർ​ക്കും പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​ർ​ക്കും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന എ​ല്ലാ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും അ​വ​ർ പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.


പ്ര​ത്യേ​കി​ച്ച് അ​ഡ്രി​ൻ ജോ​സ​ഫി​ന്റെ​യും ജോ​ഷ്വ ഫി​ലി​പ്പി​ന്റെ​യും സേ​വ​ന​മ​നോ​ഭാ​വ​ത്തെ​യും ആ​ത്മാ​ർ​ത്ഥ​മാ​യ പ​ങ്കാ​ളി​ത്ത​ത്തെ​യും അ​വ​ർ അ​ഭി​ന​ന്ദി​ച്ചു.​ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​നും വ​നി​താ ഫോ​റ​വും വ​രും​ദി​വ​സ​ങ്ങ​ളി​ലും ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്നും സ​മൂ​ഹ​ത്തി​ലെ ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​നു​ള്ള കൂ​ട്ടാ​യ പ​രി​ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും നേ​തൃ​ത്വം അ​റി​യി​ച്ചു.

 ‌മ​നു​ഷ്യ​ത്വ​ത്തി​ന്‍റെയും ക​രു​ത​ലി​ന്‍റെയും ഐ​ക്യ​ത്തിന്‍റെ​യും സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​കൊ​ണ്ട് ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൻ വ​നി​താ ഫോ​റ​ത്തി​ന്റെ ഈ ​സം​രം​ഭം മാ​തൃ​കാ​പ​ര​മാ​യ ഒ​രു സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​മാ​യി മാ​റി. ന്യൂ ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ൻ ചെ​യ്ത സ്ലാ​ഘ​നീ​യ​മാ​യ ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഫൊ​ക്കാ​ന പ്ര​സി​ഡന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്രെ​ഷ​റ​ർ ആ​ൻ​റ്റോ വ​ർ​ക്കി എ​ന്നി​വ​ർ അ​നു​മോ​ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചു.

K-Rail Survey K-Rail Survey

Tags : Winter coat Deepika DeepikaNewspaper BreakingNews Winter coat and clothing drive

Recent News

Corehub Up