ബെർലിൻ: ജർമൻ ബുണ്ടസ്ലീഗ ഫുട്ബോളിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് ആവേശ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എൻട്രാക് ഫ്രാങ്ക്ഫർട്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ബോറൂസിയയ്ക്ക് വേണ്ടി സെർഹൗ ഗുയ്രസിയും നിക്കോ സ്ക്ലോട്ടെർബെക്കും സാമുയേലെ ഇനാസിയോ എന്നിവരാണ് ഗോളുകൾ നേടിയത്. കാൻ ഉസുനും ജോനാഥൻ ബുർകാർഡും ആണ് എൻട്രാക്കിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബൊറൂസിയയ്ക്ക് 70 പോയിന്റായി. ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ബോറൂസിയ.
Tags : bundesliga football match Borussia Dortmund beats Eintracht Frankfurt