x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റി​​ക്കാ​​ർ​​ഡ് തു​​ക​​യ്ക്ക് കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻ


Published: December 16, 2025 12:36 AM IST | Updated: December 16, 2025 12:38 AM IST

അ​​ബു​​ദാ​​ബി: ഐ​​പി​​എ​​ൽ മി​​നി താ​​ര​​ലേ​​ലം ഇ​​ന്ന് ന​​ട​​ക്കാ​​നി​​രി​​ക്കേ അ​​ബു​​ദാ​​ബി​​യി​​ൽ സ്റ്റാ​​ർ സ്പോ​​ർ​​ട്സ് സം​​ഘ​​ടി​​പ്പി​​ച്ച മോ​​ക് ഓക്ഷനിൽ റി​​ക്കാ​​ർ​​ഡ് തു​​ക സ്വ​​ന്ത​​മാ​​ക്കി ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​ൾറൗ​​ണ്ട​​ർ കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻ.

മോ​​ക് ഓക്ഷനിൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് പ​​ങ്കെ​​ടു​​ത്ത റോ​​ബി​​ൻ ഉ​​ത്ത​​പ്പ കാ​​മ​​റൂ​​ണ്‍ ഗ്രീ​​നി​​നാ​​യി 30.50 കോ​​ടി രൂ​​പ​​യാ​​ണ് ചെ​​ല​​വ​​ഴി​​ച്ച​​ത്.

ചെ​​ന്നൈ താ​​ര​​മാ​​യി​​രു​​ന്ന ശ്രീ​​ല​​ങ്ക​​ൻ പേ​​സ​​ർ മ​​തീ​​ഷ് പ​​തി​​രാ​​ന​​യെ 3 കോ​​ടി​​ക്കും ഇം​​ഗ്ല​​ണ്ട് വി​​ക്ക​​റ്റ് കീ​​പ്പ​​ർ ജോ​​ണി ബെ​​യ​​ർ​​സ്റ്റോ​​യെ 2.5 കോ​​ടി​​ക്കും രാ​​ഹു​​ൽ ത്രി​​പാ​​ഠി​​യെ 75 ല​​ക്ഷം രൂ​​പ​​യ്ക്കും കോ​​ൽ​​ക്ക​​ത്ത​​യ്ക്കാ​​യി ഉ​​ത്ത​​പ്പ ടീ​​മി​​ലെ​​ത്തി​​ച്ചു.

കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻ ക​​ഴി​​ഞ്ഞാ​​ൽ മോ​​ക് ഓക്ഷനിൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തു​​ക ല​​ഭി​​ച്ച​​ത് ഇം​​ഗ്ല​​ണ്ട് ഓ​​ൾ റൗ​​ണ്ട​​ർ ലി​​യാം ലി​​വിം​​ഗ്സ്റ്റ​​ണാ​​യി​​രു​​ന്നു. ല​​ക്നൗ​​വി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് പ​​ങ്കെ​​ടു​​ത്ത ഇ​​ർ​​ഫാ​​ൻ പ​​ത്താ​​ൻ ലി​​വിം​​ഗ്സ്റ്റ​​ണാ​​യി 19 കോ​​ടി രൂ​​പ​​യാ​​ണ് മു​​ട​​ക്കി​​യ​​ത്.

അ​​തേ​​സ​​മ​​യം ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച സു​​രേ​​ഷ് റെ​​യ്ന സ്പി​​ന്ന​​ർ രാ​​ഹു​​ൽ ചാ​​ഹ​​റി​​നാ​​യി 10 കോ​​ടി രൂ​​പ ചെ​​ല​​വ​​ഴി​​ച്ച​​തും ശ്ര​​ദ്ധേ​​യ​​മാ​​യി. ആ​​ൻ​​റി​​ച്ച് നോ​​ർ​​ക്യ​​ക്കാ​​യി റെ​​യ്ന 7.5 കോ​​ടി​​യും സ​​ർ​​ഫ​​റാ​​സ് ഖാ​​ന് ഏ​​ഴ് കോ​​ടി​​യും മു​​ട​​ക്കി. മു​​ൻ ഇ​​ന്ത്യ​​ൻ പേ​​സ​​ർ ശി​​വം മാ​​വി​​യെ 2.5 കോ​​ടി​​ക്കും ശ്രീ​​ല​​ങ്ക​​ൻ സ്പി​​ന്ന​​ർ വാ​​നി​​ന്ദു ഹ​​സ​​ര​​ങ്ക​​യെ അ​​ടി​​സ്ഥാ​​ന​​വി​​ല​​യാ​​യ ര​​ണ്ട് കോ​​ടി​​ക്കും റെ​​യ്ന ടീ​​മി​​ലെ​​ത്തി​​ച്ചു.

ആ​​ർ​​സി​​ബി​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച അ​​നി​​ൽ കും​​ബ്ലെ ഇ​​ന്ത്യ​​ൻ പേ​​സ​​ർ ചേ​​ത​​ൻ സ​​ക്ക​​രി​​യ​​ക്കാ​​യി 6.5 കോ​​ടി മു​​ട​​ക്കി. വെ​​ങ്ക​​ടേ​​ഷ് അ​​യ്യ​​ർ​​ക്കാ​​യി ആ​​റ് കോ​​ടി​​യും ഇ​​ന്ത്യ​​ൻ പേ​​സ​​ർ ന​​വ​​ദീ​​പ് സെ​​യ്നി​​ക്കാ​​യി 1.75 കോ​​ടി​​യും കും​​ബ്ലെ മു​​ട​​ക്കി.

ലേ​​ല​​ത്തി​​ൽ കു​​റ​​ഞ്ഞ തു​​ക കൈ​​യി​​ലു​​ള്ള മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് മോ​​ക്ക് ഓ​​ക്്ഷ​​​​നി​​ൽ ശ​​ക്ത​​മാ​​യി രം​​ഗ​​ത്തി​​റ​​ങ്ങി​​യി​​ല്ല. ആ​​കെ 30 താ​​ര​​ങ്ങ​​ളാ​​ണ് മോ​​ക് ഓ​​ക്്ഷ​​​​നി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.

  • മോ​​ക് ഓക്ഷനിലെ വി​​ല​​കൂ​​ടി​​യ താ​​ര​​ങ്ങ​​ൾ:
  • കാ​​മ​​റൂ​​ണ്‍ ഗ്രീ​​ൻ- 30.50 കോ​​ടി രൂ​​പ (കോ​​ൽ​​ക്ക​​ത്ത)
  • ലി​​യാം ലി​​വിം​​ഗ്സ്റ്റ​​ണ്‍- 19 കോ​​ടി രൂ​​പ (ല​​ക്നോ)
  • മ​​തീ​​ഷ പ​​തി​​രാ​​ന- 13 കോ​​ടി രൂ​​പ (കോ​​ൽ​​ക്ക​​ത്ത)
  • ര​​വി ബി​​ഷ്ണോ​​യി- 11.50 കോ​​ടി രൂ​​പ (രാ​​ജ​​സ്ഥാ​​ൻ)
  • രാ​​ഹു​​ൽ ചാ​​ഹ​​ർ- 10 കോ​​ടി രൂ​​പ (ചെ​​ന്നൈ)

Tags : Cameron Green record fee IPL Star sports mock auction

Recent News

Corehub Up