റാഞ്ചി: 29-ാമത് ദേശീയ സീനിയർ അത്ലറ്റിക്സ് ഫെഡറേഷൻ ചാന്പ്യൻഷിപ്പിൽ മലയാളി താരം എം. ശ്രീശങ്കറിന് പുരുഷ ലോംഗ്ജംപിൽ സ്വർണം. 8.08 മീറ്റർ ക്ലിയർ ചെയ്താണ് ശ്രീശങ്കർ സ്വർണം സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസ് യോഗ്യതയും (8.05 മീറ്റർ) ശ്രീശങ്കർ കരസ്ഥമാക്കി.
പുരുഷ പോൾവോൾട്ടിൽ ദേവ് മീന ദേശീയ റിക്കാർഡോടെ സ്വർണം സ്വന്തമാക്കി. 5.45 മീറ്ററാണ് താരം ക്ലിയർ ചെയ്തത്. കോമൺവെൽത്ത് യോഗ്യതയും ദേവ് മീന സ്വന്തമാക്കി. കുൽദീപ് കുമാറിന്റെ (5.41) പേരിലെ റിക്കാർഡാണ് തകർന്നത്.
Tags : Gold for Sreeshankar