വെയിൽസ്: പുതിയ ത്രോ-ഇൻ, സബ്സ്റ്റിറ്റ്യൂഷൻ നിയമങ്ങൾക്ക് അംഗീകാരം നൽകി അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഐഎഫ്എബി). മത്സരങ്ങളുടെ വേഗം വർധിപ്പിക്കുന്നതും സമയം പാഴാക്കുന്നത് തടയുന്നതും ലക്ഷ്യമിട്ടാണ് ഐഎഫ്എബി പുതിയ നിയമത്തിന് അംഗീകാരം നൽകിയത്.
വെയിൽസിലെ ഹെൻസോളിൽ നടന്ന ഐഎഫ്എബിയുടെ 140-ാമത് വാർഷിക പൊതുയോഗത്തിലാണ് മാറ്റങ്ങൾ അംഗീകരിച്ചത്. 2026 ഫിഫ ലോകകപ്പ് മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
Tags : IFAB Football Fifa worldcup substitution laws