ലണ്ടന്‍: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി - സാത്വിക് സായ്രാജ് സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്.
മലേഷ്യയുടെ ആരോണ്‍ തായ് - കാങ് ഹായ് ഷിങ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ചത്. സ്കോര്‍: 21-23, 12-21.
വനിതാ ഡബിള്‍സില്‍ ഗായത്രി ഗോപിചന്ദ് - മലയാളി താരം ട്രീസ ജോളി കൂട്ടുകെട്ടും ആദ്യ റൗണ്ടില്‍ പുറത്തായി.
ജപ്പാന്റെ അയാകൊ സകുറമൊട്ടോ - സയാക ഹിറോത്ത ജോഡിയാണ് ഇന്ത്യന്‍ കൂട്ടുകെട്ടിനെ കീഴടക്കിയത്; 15-21, 21-15, 18-21.
Tags : All England Badminton Championship men's doubles Chirag Shetty Satwiksairaj