മുംബൈ: ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ നേപ്പാളിനെതിരെ ഇറ്റലിക്ക് 124 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 19.3 ഓവറിൽ 123 റണ്‍സിന് ഓൾഒൗട്ടായി.
നേപ്പാളിനായി ഓപ്പണർ ആസിഫ് ഷേഖ് 20 റണ്‍സും ക്യാപ്റ്റൻ രോഹിത് പോഡൽ 23 റണ്‍സും നേടി. ദീപേന്ദ്ര സിംഗ് ഐറി 17 റണ്‍സെടുത്തു. 24 പന്തിൽ 27 റണ്‍സെടുത്ത ആരിഫ് ഷേഖാണ് നേപ്പാൾ നിരയിൽ ടോപ് സ്കോറർ. കെ.സി. കരണ്‍ പുറത്താകാതെ 18 റണ്‍സ് നേടി. മറ്റാർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.
ഇറ്റലിക്കായി ക്രിഷൻ കലൗഗാമഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെൻ മാനെന്‍റി രണ്ട് വിക്കറ്റും നേടി.