x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു ഒ​പ്പി​ന്‍റെ വി​ല

ഫാ. ​ജോ​സ് പ​ന്ത​പ്ലാം​തൊ​ട്ടി​യി​ൽ
Published: November 8, 2026 03:21 AM IST | Updated: November 8, 2026 03:21 AM IST

ചി​ന്താ​വി​ഷ​യം

1940 ജൂ​ലൈ. ലി​ത്‌​വേ​നി​യ​യി​ലെ കൗ​നാ​സ് ന​ഗ​ര​ത്തി​ലു​ള്ള ജാ​പ്പ​നീ​സ് കോ​ൺ​സു​ലേ​റ്റി​നു മു​ന്നി​ൽ നൂ​റു​ക​ണ​ക്കി​നു അ​ഭ​യാ​ർ​ഥി​ക​ൾ ത​ടി​ച്ചു​കൂ​ടി. അ​വ​രി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മു​ണ്ടാ​യി​രു​ന്നു. നാ​സി​ക​ളു​ടെ പീ​ഡ​ന​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പോ​ള​ണ്ടി​ൽ​നി​ന്നും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും പ​ലാ​യ​നം ചെ​യ്ത ജൂ​ത​കു​ടും​ബ​ങ്ങ​ളാ​യി​രു​ന്നു അ​വ​രി​ൽ അ​ധി​ക​വും. യൂ​റോ​പ്പി​ൽ യു​ദ്ധം വ്യാ​പി​ച്ചു​കൊ​ണ്ടി​രു​ന്നു. അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​തു​മൂ​ലം സു​ര​ക്ഷി​ത​മാ​യി ഒ​രി​ട​ത്തേ​ക്കു പോ​കാ​നു​ള്ള വ​ഴി​ക​ൾ ഒ​ന്നൊ​ന്നാ​യി ഇ​ല്ലാ​താ​കു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ അ​വ​രു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​ക​ളി​ലൊ​ന്ന് ആ ​കോ​ൺ​സു​ലേ​റ്റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ജാ​പ്പ​നീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ചി​യൂ​നെ സു​ഗി​ഹാ​ര.


1890 ജ​നു​വ​രി ഒ​ന്നി​നു ജ​പ്പാ​നി​ലെ ഗി​ഫു പ്ര​വി​ലാ​ണു സു​ഗി​ഹാ​ര ജ​നി​ച്ച​ത്. ഭാ​ഷ​ക​ളി​ലും വി​ദേ​ശ​കാ​ര്യ​ങ്ങ​ളി​ലും താ​ത്പ​ര്യം ഉ​ണ്ടാ​യി​രു​ന്ന സു​ഗി​ഹാ​ര ടോ​ക്കി​യോ​യി​ലെ വ​ഡേ​ദ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നു ബി​രു​ദം നേ​ടി. അ​തേ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം ജ​പ്പാ​ന്‍റെ വി​ദേ​ശ​കാ​ര്യ​വ​കു​പ്പി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. റ​ഷ്യ​ൻ ഭാ​ഷ​യി​ലു​ള്ള പ്രാ​വീ​ണ്യ​വും ന​യ​ത​ന്ത്ര​രം​ഗ​ത്തെ പ​രി​ച​യ​വും അ​ദ്ദേ​ഹ​ത്തെ ശ്ര​ദ്ധേ​യ​നാ​ക്കി.


1939ൽ ​ലി​ത്‌​വേ​നി​യ​യി​ലെ കൗ​നാ​സി​ൽ ജാ​പ്പ​നീ​സ് കോ​ൺ​സു​ലേ​റ്റി​ന്‍റെ ചു​മ​ത​ല​യേ​റ്റു. അ​ധി​കം വൈ​കാ​തെ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധം യൂ​റോ​പ്പി​നെ പി​ടി​ച്ചു​കു​ലു​ക്കി. നാ​സി അ​ധി​നി​വേ​ശ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട ജൂ​ത​ന്മാ​ർ ലി​ത്‌​വേ​നി​യ​യി​ൽ അ​ഭ​യം തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, സോ​വ്യ​റ്റ് അ​ധി​നി​വേ​ശ​ത്തോ​ടെ അ​വി​ടെ​യും അ​വ​രു​ടെ ഭാ​വി അ​നി​ശ്ചി​ത​മാ​യി. ത​ന്മൂ​ലം സോ​വ്യ​റ്റ് യൂ​ണി​യ​നി​ലൂ​ടെ സ​ഞ്ച​രി​ച്ച് ജ​പ്പാ​ൻ​വ​ഴി മ​റ്റൊ​രു രാ​ജ്യ​ത്തെ​ത്താ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു പ​ല​രും.


അ​തി​നാ​യി ജ​പ്പാ​നി​ലൂ​ടെ യാ​ത്ര​ചെ​യ്യാ​നു​ള്ള ട്രാ​ൻ​സി​റ്റ് വീ​സ ആ​വ​ശ്യ​മാ​യി​രു​ന്നു. സു​ഗി​ഹാ​ര​യു​ടെ ഒ​പ്പു​ള്ള ഒ​രു രേ​ഖ ല​ഭി​ച്ചാ​ൽ ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത തു​റ​ന്നു​കി​ട്ടും. എ​ന്നാ​ൽ, ജാ​പ്പ​നീ​സ് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​രു​ന്ന വ്യ​വ​സ്ഥ​ക​ൾ ക​ർ​ശ​ന​മാ​യി​രു​ന്നു. അ​ന്തി​മ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന രേ​ഖ​ക​ളും യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക​ശേ​ഷി​യും അ​പേ​ക്ഷ​ക​ർ തെ​ളി​യി​ക്ക​ണ​മാ​യി​രു​ന്നു. അ​ഭ​യാ​ർ​ഥി​ക​ളി​ൽ പ​ല​ർ​ക്കും അ​തു​ണ്ടാ​യി​ല്ല.


സു​ഗി​ഹാ​ര മേ​ല​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശം തേ​ടി. നി​ല​വി​ലു​ള്ള വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. കോ​ൺ​സു​ലേ​റ്റി​നു മു​ന്നി​ൽ താ​ണു​നി​ന്നി​രു​ന്ന കു​ടും​ബ​ങ്ങ​ളെ അ​ദ്ദേ​ഹം ക​ണ്ടു. അ​വ​രു​ടെ ക​ണ്ണു​ക​ളി​ൽ പ്ര​തീ​ക്ഷ​യും ഭ​യ​വും ഒ​രു​പോ​ലെ നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. നി​യ​മ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കു​ന്ന​ത് എ​ളു​പ്പ​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ങ്ങ​നെ ചെ​യ്താ​ൽ ആ ​മ​നു​ഷ്യ​ർ​ക്ക് എ​ന്തു സം​ഭ​വി​ക്കു​മെ​ന്ന ചോ​ദ്യം അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി. ഒ​ടു​വി​ൽ സു​ഗി​ഹാ​ര നി​ർ​ണാ​യ​ക​മാ​യ ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു. ആ​വ​ശ്യ​മാ​യ എ​ല്ലാ വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും അ​ദ്ദേ​ഹം വീ​സ​ക​ൾ ന​ൽ​കി​ത്തു​ട​ങ്ങി.

ദി​വ​സ​ങ്ങ​ളോ​ളം അ​ദ്ദേ​ഹം രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും വീ​സ​ക​ൾ എ​ഴു​തി ഒ​പ്പി​ടു​ക​യും ചെ​യ്തു. ഭാ​ര്യ യു​മി​ക്കോ​യും അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ച്ചു. ഓ​രോ രേ​ഖ​യും ഒ​രു കു​ടും​ബ​ത്തി​നു ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യാ​യി​രു​ന്നു. കോ​ൺ​സു​ലേ​റ്റ് അ​ട​യ്ക്കേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​ട്ടും അ​ദ്ദേ​ഹം ജോ​ലി തു​ട​ർ​ന്നു. 1940 ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ അ​വി​ടെ​നി​ന്നു പോ​കേ​ണ്ടി​വ​ന്നെ​ങ്കി​ലും​അ​വ​സാ​ന നി​മി​ഷം​വ​രെ അ​ദ്ദേ​ഹം അ​ഭ​യാ​ർ​ഥി​ക​ളെ സാ​ഹാ​യി​ച്ചു.

സു​ഗി​ഹാ​ര ന​ൽ​കി​യ വീ​സ​ക​ളു​ടെ കൃ​ത്യ​മാ​യ എ​ണ്ണം സം​ബ​ന്ധി​ച്ച് വ്യ​ത്യ​സ്ത ക​ണ​ക്കു​ക​ളു​ണ്ട്. അ​തി​ൽ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ ക​ണ​ക്ക​നു​സ​രി​ച്ച് അ​ദ്ദേ​ഹം 2140 വീ​സ​ക​ളാ​ണു ന​ൽ​കി​യി​ട്ടു​ള്ള​ത്. ചി​ല വീ​സ​ക​ളി​ൽ ഒ​ന്നി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. അ​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യം ല​ഭി​ച്ച​വ​രു​ടെ എ​ണ്ണം അ​തി​ലും കൂ​ടി​യി​രി​ക്കും. എ​ല്ലാ അ​ഭ​യാ​ർ​ഥി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ധാ​രാ​ളം പേ​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ത്താ​നു​ള്ള വ​ഴി​യൊ​രു​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ണാ​യ​ക​മാ​യി.

യു​ദ്ധാ​ന​ന്ത​രം സു​ഗി​ഹാ​ര​യു​ടെ ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു മ​ട​ങ്ങി. വി​ദേ​ശ​കാ​ര്യ സേ​വ​നം വി​ട്ട് അ​ദ്ദേ​ഹം വി​വി​ധ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടു. വ​ർ​ഷ​ങ്ങ​ളോ​ളം അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ലോ​കം അ​ധി​ക​മൊ​ന്നും അ​റി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ, ര​ക്ഷ​പ്പെ​ട്ട​വ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ മ​റ​ന്നി​ല്ല. 1984ൽ ​ഇ​സ്ര​യേ​ലി​ലെ യാ​ദ്‌​വാ​ഷെം എ​ന്ന സ്ഥാ​പ​നം രാ​ഷ്‌​ട്ര​ങ്ങ​ൾ​ക്കി​ട​യി​ലെ നീ​തി​മാ​ൻ എ​ന്ന ബ​ഹു​മ​തി ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. 1986ൽ ​അ​ദ്ദേ​ഹം അ​ന്ത​രി​ച്ചു.

സു​ഗി​ഹാ​ര​യു​ടെ ജീ​വി​തം ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത് അ​ധി​കാ​ര​ത്തി​ന്‍റെ യ​ഥാ​ർ​ഥ അ​ർ​ഥ​മാ​ണ്. ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ​വ​ശ​മു​ള്ള അ​ധി​കാ​രം എ​ത്ര ചെ​റു​താ​യാ​ലും അ​തി​ന്‍റെ ഫ​ലം മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ വ​ള​രെ വ​ലു​താ​യി​രി​ക്കാം. ഒ​രു അ​പേ​ക്ഷ അം​ഗീ​ക​രി​ക്കു​ക​യോ നി​ര​സി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​നു പ​തി​വു​ജോ​ലി​യാ​യി​രി​ക്കാം. എ​ന്നാ​ൽ, അ​പേ​ക്ഷ​ക​ന് അ​ത് അ​യാ​ളു​ടെ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വാ​കാം. ഓ​ഫി​സി​ൽ ഒ​രു മേ​ശ​യു​ടെ ഒ​രു വ​ശ​ത്തി​രി​ക്കു​ന്ന ര​ണ്ടു മ​നു​ഷ്യ​ർ ഒ​രു അ​പേ​ക്ഷ​യെ കാ​ണു​ന്ന​തു വ്യ​ത്യ​സ്ത​മാ​യ ക​ണ്ണു​ക​ളോ​ടെ​യാ​യി​രി​ക്കും.

ന​മ്മു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലും ഇ​ത്ത​രം അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​കാ​റി​ല്ലേ. ഒ​രു തൊ​ഴി​ലു​ട​മ​യു​ടെ തീ​രു​മാ​നം ഒ​രു കു​ടും​ബ​ത്തി​നു ആ​ശ്വാ​സം പ​ക​ർ​ന്നേ​ക്കാം. ഒ​രു ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍റെ ക​രു​ത​ൽ രോ​ഗി​യു​ടെ ഭ​യം ശ​മി​പ്പി​ച്ചേ​ക്കാം. ഒ​രു പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ അ​ർ​ഹ​ത​പ്പെ​ട്ട ഒ​രാ​ൾ​ക്ക് നീ​തി ല​ഭി​ക്കാ​ൻ സ​ഹാ​യി​ച്ചേ​ക്കാം. വ​ലി​യ അ​ധി​കാ​ര​സ്ഥാ​ന​ങ്ങ​ളി​ലി​രി​ക്കു​ന്ന​വ​ർ​ക്കു മാ​ത്ര​മ​ല്ല മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. നാം ​ചെ​യ്യു​ന്ന ഏ​തു ജോ​ലി​യി​ലും ന​മു​ക്കോ​രോ​രു​ത്ത​ർ​ക്കും മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തെ സ്വാ​ധീ​നി​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്.

സു​ഭാ​ഷി​ത​ങ്ങ​ളു​ടെ പു​സ്ത​ക​ത്തി​ലെ ഒ​രു വ​ച​നം ഇ​വി​ടെ പ്ര​ത്യേ​കം പ്ര​സ​ക്ത​മാ​ണ്. ന​ന്മ ചെ​യ്യാ​ൻ നി​ന​ക്കു ക​ഴി​വു​ള്ള​പ്പോ​ൾ അ​തി​ന് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ന്മ നി​ഷേ​ധി​ക്ക​രു​ത് (സു​ഭാ​ഷി​ത​ങ്ങ​ൾ 3-27). ന​ന്മ ചെ​യ്യാ​നു​ള്ള ആ​ഗ്ര​ഹം മാ​ത്രം പോ​രാ, അ​തി​ന് അ​വ​സ​രം ല​ഭി​ക്കു​ന്പോ​ൾ പ്ര​വൃ​ത്തി​യി​ലൂ​ടെ നാം ​അ​തു പ്ര​ക​ടി​പ്പി​ക്കു​ക​യും വേ​ണം. മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ ന​ന്മ ചെ​യ്യാ​നു​ള്ള ക​ഴി​വും അ​ധി​കാ​ര​വും ദൈ​വം ന​മു​ക്കു ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​വും ന​മു​ക്കു​ണ്ട്.

സു​ഗി​ഹാ​ര​യു​ടെ മു​ന്നി​ൽ​നി​ന്ന അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യി​രു​ന്ന​തു‌ സ​ഹ‌​താ​പ​ത്തി​ന്‍റെ വാ​ക്കു​ക​ളാ​യി​രു​ന്നി​ല്ല. ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന രേ​ഖ​ക​ളാ​യി​രു​ന്നു. ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന അ​ധി​കാ​രം അ​തി​നാ​യി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം അ​വ​രു​ടെ ദു​രി​ത​ത്തോ​ട് പ്ര​തി​ക​രി​ച്ച​ത്.

എ​ന്നാ​ൽ, മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ പേ​രി​ൽ എ​ല്ലാ നി​യ​മ​ങ്ങ​ളും അ​വ​ഗ​ണി​ക്ക​ണ​മെ​ന്ന​ല്ല സു​ഗി​ഹാ​ര​യു​ടെ ക​ഥ ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കും നീ​തി ന​ട​പ്പാ​ക്കു​ന്ന​തി​നും നി​യ​മ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണ്. അ​തേ​സ​മ​യം നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്പോ​ൾ അ​വ സാ​ധി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ സാ​ഹ​ച​ര്യ​ങ്ങ​ളും കാ​ണേ​ണ്ട​തു​ണ്ട്. നി​യ​മ​ത്തി​ന്‍റെ അ​ക്ഷ​ര​ങ്ങ​ൾ​ക്ക​പ്പു​റം മ​നു​ഷ്യ​ന്‍റെ മു​ഖം കാ​ണാ​ൻ ക​ഴി​യു​ന്ന​താ​ണ് വി​വേ​ക​മു​ള്ള അ​ധി​കാ​ര​ത്തി​ന്‍റെ സ​വി​ശേ​ഷ​ത.

ന​ല്ല സ​മ​രി​യാ​ക്കാ​ര​ന്‍റെ ഉ​പ​മ​യി​ൽ വ​ഴി​യ​രി​കി​ൽ മു​റി​വേ​റ്റു കി​ട​ന്നി​രു​ന്ന മ​നു​ഷ്യ​നെ പ​ല​രും ക​ണ്ടു. എ​ന്നാ​ൽ, സ​മ​രി​യാ​ക്കാ​ര​ൻ മാ​ത്ര​മാ​ണ് അ​യാ​ളു​ടെ ദു​രി​തം സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി ഏ​റ്റെ​ടു​ത്ത​ത് (ലൂ​ക്കാ 10. 25-37). അ​ദ്ദേ​ഹം യാ​ത്ര നി​ർ​ത്തി മു​റി​വു​ക​ൾ വ​ച്ചു​കെ​ട്ടി അ​ഭ​യ​സ്ഥ​ല​ത്തെ​ത്തി​ച്ച് ആ ​നി​സ​ഹാ​യ​നു പ​രി​ച​ര​ണം ഉ​റ​പ്പു​വ​രു​ത്തി. മ​നു​ഷ്യ​സ്നേ​ഹം വി​കാ​ര​ത്തി​ൽ​നി​ന്ന് പ്ര​വൃ​ത്തി​യി​ലേ​ക്ക് ക​ട​ന്ന​പ്പോ​ഴാ​ണു മു​റി​വേ​റ്റ​വ​ന് സ​ഹാ​യം ല​ഭി​ച്ച​ത്.

ലി​ത്‌​വേ​നി​യ​യി​ലെ ആ ​കോ​ൺ​സു​ലേ​റ്റി​ൽ സു​ഗി​ഹാ​ര ചെ​യ്ത​ത് അ​തു​ത​ന്നെ​യാ​യി​രു​ന്നു. അ​ഭ​യാ​ർ​ഥി​ക​ളു​ടെ ദു​രി​തം ക​ണ്ട​പ്പോ​ൾ സ​ഹ​ത​പി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം ഒ​തു​ങ്ങി​യി​ല്ല. ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന അ​ധി​കാ​രം അ​വ​രു​ടെ ര​ക്ഷ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​പ്പ് ഒ​രു സാ​ധാ​ര​ണ ഔ​ദ്യോ​ഗി​ക ന​ട​പ​ടി​യാ​യി​രു​ന്നി​ല്ല. അ​നി​ശ്ചി​ത​മാ​യ ഭാ​വി​യെ അ​ഭി​മു​ഖീ​ക​രി​ച്ച മ​നു​ഷ്യ​ർ​ക്ക് പ്ര​ത്യാ​ശ ന​ൽ​കു​ന്ന അ​ട​യാ​ള​മാ​യി​രു​ന്നു അ​ത്.

ന​മ്മു​ടെ അ​ധി​കാ​രം എ​ത്ര വ​ലു​താ​ണെ​ന്ന​ത​ല്ല പ്ര​ശ്നം. അ​ത് ഉ​പ​യോ​ഗി​ച്ചു മ​റ്റു​ള്ള​വ​രു​ടെ ജീ​വി​ത​ത്തി​ൽ എ​ത്ര​മാ​ത്രം ന​ന്മ​ചെ​യ്യാ​ൻ ന​മു​ക്കു ക​ഴി​യു​ന്നു എ​ന്ന​താ​ണു പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം. സു​ഗി​ഹാ​ര​യു​ടെ ഒ​പ്പ് ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത് അ​താ​ണ്. ചി​ല​പ്പോ​ൾ ന​മ്മു​ടെ കൈ​വ​ശ​മു​ള്ള ചെ​റി​യൊ​രു അ​ധി​കാ​രം മ​റ്റൊ​രാ​ൾ​ക്ക് ജീ​വി​ത​ത്തി​ലേ​ക്കു​ള്ള വ​ലി​യൊ​രു വാ​തി​ൽ തു​റ​ന്നു​കൊ​ടു​ക്കാം. അ​തു നാം ​മ​റ​ക്കാ​തി​രി​ക്ക​ട്ടെ.

Tags : SUNDAY DEEPIKA Signature Value SUNDAY

Recent News

Corehub Up