Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബക്കിംഗ് ഹാം കൊട്ടാരത്തിൽ
എത്ര കണ്ടാലും കണ്ടാലും മതി വരില്ല ബക്കിംഗ്ഹാം കൊട്ടാരം. രാവിലെ തന്നെ സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് അകത്തേക്കു കടന്നു. ഇതിനപ്പുറം ഒരു കൊട്ടാരകാഴ്ചയില്ല എന്ന് മനസ്സിലാക്കി തന്നെയാണ് ആദ്യം ഈ കൊട്ടാരം കാണാൻ തീരുമാനിച്ചത്. സാധാരണ സഞ്ചാരികളിൽ പലരും ആദ്യം മറ്റ് കൊട്ടാരങ്ങളും ഒടുവിൽ ബക്കിംഗ്ഹാം കൊട്ടാരവും കാണുന്ന പതിവുണ്ട്. ഇതുമാത്രം കണ്ട് മടങ്ങുന്നവരുമുണ്ട്. ഭൂതകാലത്തിന്റെ സ്പന്ദനങ്ങൾ, ഹൃദയത്തുടിപ്പുകൾ... അജ്ഞാതമായ ഒരു ലോകത്തേക്കാണ് ഇവിടത്തെ കാഴ്ചകൾ നമ്മെ നയിക്കുന്നത്. ആ കാഴ്ചകൾ ഒരു ദേശത്തിന്റെ ദേശീയ പൈതൃകവും സന്പത്തുമാണ്. ഈ നക്ഷത്രകൊട്ടാരങ്ങളിലെ ഓരോ തൂണിലും മരതകക്കല്ലുകളിലും സ്വർണ്ണച്ചാമരങ്ങളിലും എണ്ണുവാനാകാത്തവിധം കണ്ണുനീർമുത്തുകളോ അതോ മന്ദഹാസമോ ഒളിഞ്ഞിരിക്കുന്നുണ്ടാവും. കണ്‍തുറന്ന് നോക്കുന്പോൾ ഇതിനുള്ളിലെ ദിവ്യസൗന്ദര്യം ആദരവോടെ കാണുന്നു.
ഇൻഡ്യയിലെ മൈസൂരിലും രാജസ്ഥാനിലും മറ്റ് പല പ്രദേശങ്ങളിലും ചെറുതും വലുതുമായ ധാരാളം രാജകൊട്ടാരങ്ങളുണ്ട്. സ്പെയിൻ മാഡ്രിഡിലെ റോയൽ കൊട്ടാരം, ഫ്രാൻസിലെ ലോവറി, വെർസാലിസ്, റോമിലെ ക്വയിറനൽ, വിയന്നയിലെ ഹോഫ്ബർഗ്, ജപ്പാൻ ടോക്കിയോവിലെ ഇംപീരിയൽ , ആംസ്റ്റർഡാമിലെ റോയൽ കൊട്ടാരം തുടങ്ങിയവയൊക്കെ വ്യത്യസ്തമായ അനുഭവമാണ്. പക്ഷേ, ബക്കിംഗ്ഹാം അതിന്റെ തനതായ കാഴ്ചകളാൽ വ്യത്യസ്തങ്ങളായി നില്ക്കുന്നു.
ലോകത്തെ സർവദ്വീപുകളും കീഴടക്കിയ ബ്രിട്ടനിലെ സ്വർണ്ണദ്വീപിനെപ്പോലെ തിളങ്ങുന്ന ബക്കിംഗ്ഹാം കൊട്ടാരത്തിനു മുന്നിലാണ് ഞാൻ നില്‍ക്കുന്നത്. എണ്ണമറ്റ കുതിരപ്പടയോട്ടങ്ങൾ നയിച്ച രാജ്ഞീ രാജാക്കന്മാരുടെ പടച്ചട്ടകളും അന്നത്തെ യുദ്ധസാമഗ്രികളുമടക്കമുള്ളവ ഇതിനുള്ളിൽ തിളങ്ങി നിൽക്കുന്നു. ഇത് എല്ലാ കൊട്ടാരങ്ങളിലും കാണാം. റോമൻ സാമ്രാജ്യത്തിന്റെ സുവർണ്ണകാലം പോലെയാണ് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവർണ്ണകാലം. ബി.സിയിൽ റോമൻ ചക്രവർത്തിയായിരുന്ന അലക്സാണ്ടർ പഞ്ചാബിലെ പോറസ് രാജാവിനെ കീഴ്പെടുത്തിയിട്ട് മഗധ രാജ്യം കീഴടക്കാൻ ജൈത്രയാത്ര നടത്തുന്പോഴാണ് അദ്ദേഹം രോഗബാധിതനായി ഗ്രീസിലേക്ക് മടങ്ങിയത്. ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയെ കീഴടക്കി നൂറ്റാണ്ടുകളായി ഭരിച്ചു.
ബ്രിട്ടൻ ഒരു ദ്വീപാണെന്ന് പലർക്കുമറിയില്ല. ലോകത്തെ ഏറ്റവും ജനവാസമുള്ള മൂന്നാമത്തെ ദ്വീപാണിത്. ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു. എ.ഡി. അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശങ്ങളിൽ കുടിയേറിപ്പാർത്തവരാണ് ജർമനിയിൽ നിന്നുള്ള അങ് ലെസ എന്ന ഗോത്രവർഗം. ഇവരിൽനിന്നാണ് ഇംഗ്ലണ്ട് എന്ന പേരുണ്ടായത്. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ വെസ്റ്റ് മിൻസ്റ്റർആബിയിലാണ് ഈ ലോക പ്രശസ്ത കൊട്ടാരം സ്ഥിതി ചെയ്യുന്നത്. നിലാവ് പരന്നൊഴുകുന്ന ആകാശത്തിന് കീഴിൽ ഇതൊരു കൊച്ചു കൊട്ടാരമായി തോന്നുമെങ്കിലും ഇതിനുള്ളിലെ കാഴ്ചകൾ നക്ഷത്രമാലകളാൽ വർണോജ്വലമാണ്. രാജ്യത്തിന്റെ സന്പൽസമൃദ്ധിപോലെ അതിനുള്ളിലെ ധനവും ഐശ്വര്യവും അവിടെയെല്ലാം ശോഭപരത്തുന്നു. വെടിയുണ്ടകൾ തുളച്ചുകയറിയ ഓരോ രാജ്യത്തിന്റെ മുദ്രണങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.
പേരിന്റെ വരവ്
എ.ഡി.1703ൽ പണിതീർത്ത ബക്കിംഗ്ഹാം ഭവനത്തിന് 1837ൽ വിക്ടോറിയ രാജ്ഞിയാണ് ബക്കിംഗ്ഹാം കൊട്ടാരം എന്ന് പേരിട്ടത്. മാഡ്രിഡിലെ റോയൽ കൊട്ടാരവും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചകളാണ് നൽകുന്നത്. ഈ കൊട്ടാരമുറികളെക്കാൾ കുറച്ചുകൂടി വിസ്തീർണ്ണമുള്ളതാണ് അവിടത്തെ മുറികൾ. എല്ലായിടത്തും ഇംഗ്ലീഷടക്കം പല ഭാഷകളിൽ ഓരോന്നിനെപ്പറ്റിയും ചരിത്രം എഴുതിവച്ചിട്ടുണ്ട്. ഓരോ മുറി കയറിയിറങ്ങുന്പോഴും ഹെഡ്ഫോണിലൂടെ ഓരോ കാഴ്ചകളെപ്പറ്റി വിവരമുണ്ട്. ഓരോ സന്ദർശകനും സെക്യൂരിറ്റിയുടെ പൂർണവലയത്തിലാണ് നടക്കുന്നത്.
അതിമനോഹരങ്ങളായ പൂക്കളാൽ അലംകൃതമായ കൊട്ടാരത്തിന് മുന്നിൽ 1911ൽ തീർത്ത വിക്ടോറിയ രാജ്ഞിയുടെ സുവർണ്ണ സ്തൂപം സ്വർണനിറത്തിൽ തലയുയർത്തി നിൽക്കുന്നു. കൊട്ടാരത്തിന് കാവൽനിൽക്കുന്ന പാറാവുകാരുടെ കറുത്ത മൂടിയുള്ള തൊപ്പിയും ചുവന്ന കുപ്പായവും ചേഞ്ച് ഓഫ് ഗാർഡ് കാണാൻ നൂറു കണക്കിന് സന്ദർശകരാണ് രാവിലെ വരുന്നത്. ബാൻഡ്മേളവും ഒരു നാടൻപെണ്ണിനെപ്പോലെ നാണിച്ചു നോക്കുന്ന കുതിരകളും കൊട്ടാരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുന്നു.
അദ്ഭുതങ്ങൾ നിറഞ്ഞ പാലസ്
കൊട്ടാരത്തിനകത്തുള്ള വിശാലമായ ഉദ്യാനങ്ങൾ, ജലാശയങ്ങൾ, അരയന്നങ്ങൾ, മരങ്ങൾ എല്ലാം കൗതുക കാഴ്ചയാണ്. എല്ലാവർഷവും 50000ത്തിലധികം സന്ദർശകരാണ് ഇവിടേക്കു വരുന്നത്. ഇത് പഴയ കണക്കാണ്. ലോകത്തിലെ വിശിഷ്ട അതിഥികളെ സ്വീകരിക്കുന്നതും ഈ കൊട്ടാരത്തിലാണ്. ചെറുതും വലുതുമായ 848 മുറികളാണുള്ളത്.
78 ബാത്ത് മുറികൾ, 92 ഓഫീസുകൾ, സ്വിമ്മിംഗ്പൂൾ, ഡോക്ടേഴ്സ് ക്ലിനിക്കുകൾ, വലിയ സ്വീകരണ ഹാളുകൾ, പോസ്റ്റ് ഓഫീസ് അങ്ങനെ ഒരു ഭരണചക്രത്തിന്റെ എല്ലാം ഇവിടെ കാണാം. അവിശ്വസനീയമായ വലിപ്പമാണ് ഇതിനുള്ളത്. എന്തിനാണ് ഇങ്ങനെയൊരു കൊട്ടാരം എന്നുപോലും സന്ദർശകർ ചിന്തിച്ചുപോകും. പക്ഷേ, ലോകമെങ്ങും കോളനികൾ സ്ഥാപിച്ച സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകൾക്ക് അവരുടെ പ്രതാപത്തിന്റെ അടയാളംകൂടിയായിരുന്നിരിക്കാം ഈ മഹാസൗധം.
എലിസബത്ത് രാജ്ഞി ഈ കൊട്ടാരത്തിൽനിന്ന് ഇറങ്ങണമെന്ന് പറഞ്ഞ് കെനിംഗ്സ്റ്റൺ എംപി എമ്മ ഡെന്റ് വിവാദമുണ്ടാക്കിയത് 2018 ജൂണിലായിരുന്നു. ഇത്രയും വലിയതും നടത്തിപ്പിനു വൻതുക ചെലവിടുന്നതുമായ കൊട്ടാരത്തിൽ രാജകുടുംബം താമസിക്കുന്നത് അനാവശ്യമാണെന്നായിരുന്നു അവരുടെ വാദം. ഏറെ ചർച്ച ചെയ്യപ്പെട്ടെങ്കിലും മാറ്റമൊന്നും ഉണ്ടായില്ല.
സന്ദർശകർക്ക് സ്വാഗതം
പുറത്ത് നിന്നുള്ളവർക്ക് ഇതിനുള്ളിലേക്ക് പ്രവേശനം ലഭിച്ചത് 1993ലാണ്. ഏപ്രിൽ - സെപ്റ്റംബർ മാസങ്ങളിലാണ് കൊട്ടാരം സന്ദർശകർക്കായി തുറന്നു കൊടുത്തത്. കൊട്ടാരത്തിന് പുറത്തുള്ള ഹൈഡ് പാർക്കിലും കൊട്ടാരത്തിനുള്ളിലെ പാർക്കിലും ധാരാളം അണ്ണാൻമാരുണ്ട്. അവരുടെ ഓട്ടവും ചാട്ടവും കുസൃതിയുമൊക്കെ കുട്ടികൾക്ക് ഏറെ കൗതുകമുണർത്തുന്നു. നമ്മുടെ അണ്ണാൻമാരെക്കാൾ നാലിരട്ടി വലിപ്പം ഇവർക്കുണ്ട്. ഇവിടത്തെ പ്രാവുകളെപ്പോലെ അണ്ണാൻമാരും മനുഷ്യരുമായി നല്ല ഐക്യത്തിലാണ്. അഗാധമായ സ്നേഹമാണ് മിണ്ടാപ്രാണികളോട് ഇവർ കാട്ടുന്നത്.
ബ്രിട്ടനിൽ ചെറുതും വലതുമായ ധാരാളം ചരിത്രങ്ങളുറങ്ങുന്ന കൊട്ടാരങ്ങളുണ്ട്. അതൊന്നും ഇടിച്ചുപൊളിച്ചുകളയാതെ അതൊക്കെ ദേശീയ പൈതൃകമായി സംരക്ഷിക്കുന്നവരാണ് പാശ്ചാത്യരാജ്യങ്ങളിലുള്ളവർ. അതവരുടെ സംസ്കൃതിയുടെ ഹൃദയവിശാലതയാണ്. കൊട്ടാരത്തിന്റ ഓരോ മുറികളിലും കാഴ്ചക്കാരായി ധരാളം പേർ വന്നുകൊണ്ടിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റ ഒരു സുവർണ്ണ കാലം ഇതിനുള്ളിൽ കാണാം. ഹൃദയത്തെ തൊട്ടുണർത്തുന്ന കാഴ്ചകൾ. സന്തോഷത്തോടെ ഞാനും പുറത്തേക്ക് നടന്നു.
രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന കൊട്ടാരം
നിരവധി രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന കൊട്ടരാണ് ബക്കിംഗ്ഹാം പാലസ്. ബക്കിംങ്ഹാം പാലസിലെ രാജ്ഞിയുടെ ബെഡ്റൂം ഇന്നും മറ്റാരും കണ്ടിട്ടില്ലെന്നാണ് പറയപ്പെടുന്നത്. 1982ൽ കൊട്ടാരത്തിലേക്ക് പ്രവേശിച്ച മൈക്കിൾ ഫാഗൻ എന്നയാൾ റൂം തകർത്ത് എലിസബത്ത് രാജ്ഞിയുടെ മുറിക്കുള്ളിൽ പ്രവേശിച്ചിരുന്നു. ആ പ്രശ്നത്തിനുശേഷം അതീവ സുരക്ഷയാണ് ഈ മുറിക്ക് നൽകുന്നത്. കൊട്ടരത്തിന്റെ അടിയിൽക്കൂടി തുരങ്കമുണ്ടെന്നാണ് ചില റിപ്പോട്ടുകൾ.
ഇതിന്റെ വാതിലുകൾ തുറക്കുന്നത് ലണ്ടനിലെ പലസ്ഥലങ്ങളിലേക്കുമാണ്. കൊട്ടാരത്തിൽ നിന്ന് ഈ തുരങ്കത്തിലേക്കുള്ള വഴിയും അതീവ രഹസ്യമാണ്. കൊട്ടാരത്തിലെ ഡ്രോയിംഗ് മുറിയിലാണ് രാജ്ഞി അതിഥികളെ സ്വീകരിക്കുന്നത്. ഈ മുറിയിൽ ഒരു വലിയ മുഖക്കണ്ണാടിയുണ്ട്. ഇതൊരു രഹസ്യവാതിലാണെന്നാണ് റിപ്പോർട്ട്. ഈ വാതിലിലൂടെ കടന്നാൽ രാജ്ഞിയുടെ സ്വകാര്യ മുറിയിലെത്താനാകും. കൊട്ടാരത്തിലെ പുന്തോട്ടം 40 ഏക്കറാണ്.
1953ൽ ഇവിടെ ഹെലികോപ്റ്റർ ഇറക്കിയിട്ടുണ്ട്. ലണ്ടനിലെ ഏറ്റവും പഴയ ഹെലിപാഡായിട്ടാണ് ഇത് അറിയപ്പെടുന്നത്. പൂന്തോട്ടത്തിൽ വ്യത്യസ്തങ്ങളായ 25ൽപരം റോസാച്ചെടികളുണ്ട്. 750 ജനാലകളും 40,000 ബൾബുകളും കൊട്ടരത്തിലുണ്ട്. 350 ക്ലോക്കുകളും വാച്ചുകളും കൊട്ടരത്തിലുണ്ട്. രാജ്ഞി കൊട്ടരത്തിലുണ്ടെങ്കിൽ റോയൽ സ്റ്റാൻഡേർഡ് പതാകയും ഇല്ലെങ്കിൽ യൂണിയൻ പതാകയും കൊട്ടരത്തിന്റെ മുകളിൽ കാണാം. എല്ലാ വർഷവും വേനൽക്കാലത്ത് രാജ്ഞി സ്കോട്ട്ലൻഡിലെ വസതിയിലേക്ക് മാറും. അപ്പോൾ കൊട്ടാരത്തിൽ നിയന്ത്രണങ്ങളോടെ പൊതുജനത്തിന് പ്രവേശനം അനുവദിക്കും. 25യൂറോ (ഏകദേശം 2200 രൂപ)യാണ് പ്രവേശന ഫീസ്.
കാരൂർ സോമൻ
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷി
പൂരത്തിലെ മേളപ്രമാണി
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമ
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയ
ബോബനും മോളിയും
ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. ത
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂ
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘ
ബിസിനസുകാരുടെ രക്ഷകൻ
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസില
വിലാപഭൂമിയിലെ സുവിശേഷം
മുഖാച്ചേവിലെ കോണ്‍വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരി
ഹായ് പശ്ചിമഘട്ടം
ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അ
ജീവൻ പകരുന്ന വിരലുകൾ
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ ദന്പതികളെ പുതു ജീവിതത്തിലേക്ക്
അച്ഛൻ പകർന്ന വിജയപാഠം
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളന
ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്റെ ശരീരം ഓൾ ഇന്ത്യ
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ
പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സം
ഊദിന്റെ സുഗന്ധം..മുളയുടെ മർമരം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗ
നടൈ മന്നൻ നടരാജൻ
ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവി
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മല
പ്രശാന്ത വിസ്മയം
ജനനം മുതൽ പ്രശാന്ത് ചന്ദ്രൻ നേരിടുന്നത് നിരവധിയായ വെല്ലുവിളികളാണ്. പരിമിതികളെ അപാരമായ സിദ്ധിയും ബുദ്ധിയുംകൊ
പെരിയാറേ പെരിയാറേ...
1967ലാണ് കോട്ടയം ജില്ലയുടെ കിഴക്കൻകുന്നുകൾ അതിരിടുന്ന മലനാട് ജില്ല മുഖ്യമന്ത്രി ഇ.എം.എസ് പ്രഖ്യാപിക്കുന്നത്. ജില്ലാ

വിമോചനത്തിന്റെ വിജയഗാഥ
എങ്ങനെയെങ്കിലും മദ്യാസക്തിയുടെ കടുംകെട്ടിൽ നിന്നു മോചനം നേടണം. കുടിച്ചു നശിക്കാനുള്ളതല്ല ജീവിതം. മിന്നു ചാർത്തിയ
ക്രിസ്മസ്: പൈതലും വെളിച്ചവും സ്നേഹത്തിൽ ഒത്തുചേരുന്ന തിരുനാൾ
ഒരു കാല്പനിക കഥയുടെ സൗന്ദര്യത്തോടു കൂടിയാണ് തിരുപ്പിറവിയുടെ ചരിത്രം വേദപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അ
ആകാശപാതയിലെ അതിവേഗ വിസ്മയം
പക്ഷികളെപ്പോലെ എന്തുകൊണ്ട് മനുഷ്യർക്കും പറന്നുകൂടാ എന്ന ചിന്ത മനുഷ്യരിൽ അടിയുറച്ചതോടെ ഇതിനായുള്ള നിരന്തര പരീ
അമ്മ പൊരുതി മകൻ നേടി
ജീവിത വെല്ലുവിളികളുടെ ട്രാക്കുകളിലൂടെ കുതിച്ച് ദേശീയതാരമായി തിളങ്ങിയ വി.ജെ. ഷാന്റിമോൾ. ഇവരുടെ കരുതൽ തണലിൽ
ആ താരദർശനത്തിനു വീണ്ടും...
ഇറ്റാലിയൻ ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ദാന്തെ അലിഗ്ഗിയേരി കൺമറഞ്ഞിട്ട് 2021 സെപ്റ്റംബർ 21-ന് ഏഴു ശതകം പൂർത്തിയായ
പ്രശാന്തം ഭാരത യാത്ര
തേവരയിൽനിന്ന് നേരേ മാന്നാനത്തെത്തി വിശുദ്ധ ചാവറയച്ചന്റെ കബറിടം വണങ്ങിയശേഷമായിരുന്നു മൈലുകളും മാസങ്ങളും താ
ദസ്തയേവ്സ്കിയുടെ നവംബർ വിധി
നടവഴി മുഴുവൻ മഞ്ഞായിരിക്കും. ഇലപൊഴിഞ്ഞുനില്ക്കുന്ന ബിർച്ച് മരങ്ങളുടെ ചില്ലകളിൽനിന്ന് അടരുന്നതു തട്ടിച്ചിതറി കുറ
കാലഹരണപ്പെട്ട കരുതൽ
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഞങ്ങൾ എത്തുന്പോൾ കുമ്മായവും ചക്കരയും കളിമണ്ണും ചേർന്ന സുർക്കി മിശ്രിതം പരക്കെ ഒലിച
തേൻ ചോരുമാ മന്ത്രം
സ്കൂൾകാലത്ത് ശാസ്ത്രമേളകളിൽ ഒന്നാം സമ്മാനം കിട്ടുന്ന വർക്കിംഗ് മോഡലുകളിൽ ഏറെയും ഉണ്ടാക്കിയിരുന്നവൻ.., വലുതാകുന
ഇന്ത്യയുടെ ഇന്ദിര
1971ലെ ബംഗ്ലാദേശ് യുദ്ധവിജയത്തിനു ശേഷം അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന അടൽ ബിഹാരി വാജ്പേയ് ഇന്ദിരയെ പ്രശംസിച്ചത്
Latest News
പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങാൻ 445 കോടി അനുവദിച്ച് സർക്കാർ
കർഷകസമരം അനാവശ്യമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ഉപ്പ് ഫാക്ടറിയുടെ മതിൽ ഇടിഞ്ഞുവീണു; 12 പേർ മരിച്ചു
ബിനോയ് വിശ്വം എംപി അറസ്റ്റിൽ
ജനങ്ങൾക്ക് പരാതി അറിയിക്കാൻ സൗകര്യം; ഹോട്ടലുകളിൽ ഇനിമുതൽ കർശന പരിശോധന

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top