Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നൂറ്റാണ്ടോളം ഓർമകൾ
1934 ൽ മഹാത്മാഗാന്ധി തിരുവനന്തപുരത്തു വന്നപ്പോൾ പുത്തൻചന്ത മൈതാനത്തെ വേദിയിലേക്കു കൈപിടിച്ചു കയറ്റിയത് കെ. അയ്യപ്പൻപിള്ള ആയിരുന്നു.
എണ്‍പത്തിയേഴു വർഷം മുന്‍പു നടന്ന ആ സംഭവം 107 -ാം വയസിലും അയ്യപ്പൻപിള്ളയുടെ മനസിൽ തെളിമയോടെ നിൽക്കുന്നു. അന്നു യൂണിവേഴ്സിറ്റി കോളജിൽ ബിരുദവിദ്യാർഥിയായിരുന്നു അദ്ദേഹം.
വേദിയിലേക്കു കയറുന്പോൾ ഗാന്ധിജി അയ്യപ്പൻപിള്ളയോടു വിശേഷങ്ങൾ തിരക്കി. എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് കോളജിൽ പഠിക്കുന്നു എന്നു മറുപടി. പഠനശേഷം എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നായി ഗാന്ധിജി. സർക്കാർ ഉദ്യോഗത്തിൽ ചേരണമെന്നാണു താൽപര്യമെന്ന് അയ്യപ്പൻപിള്ള മറുപടി പറഞ്ഞു. തിരുവിതാംകൂർ സർക്കാരിൽ ചീഫ് സെക്രട്ടറിയായ കുമാരപിള്ളയുടെ മകനു സർക്കാർ ജോലിയോട് ആഭിമുഖ്യം തോന്നുന്നതു സ്വാഭാവികം. “സർക്കാർ ജോലിക്കു പോകരുത്. പൊതുജനങ്ങൾക്കു വേണ്ടി ചെയ്യാൻ കഴിയുന്നതു ചെയ്യുക’’ - ഗാന്ധിജി ഉപദേശിച്ചു.
അയ്യപ്പൻപിള്ളയുടെ ജീവിതത്തിന്റെ ഗതി മാറ്റിയ സംഭാഷണമായിരുന്നു അത്. പഠനം പൂർത്തിയായപ്പോൾ സർക്കാർ ഉദ്യോഗത്തിൽ ചേരാൻ അച്ഛൻ ആവശ്യപ്പെട്ടു. അച്ഛന്റെ രണ്ടു സഹോദരന്മാർ സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കൾ. ഒരാൾ തിരുവനന്തപുരത്ത്. മറ്റൊരാൾ നാഗർകോവിലിൽ. അവരെ കണ്ടു വളർന്ന അയ്യപ്പൻപിള്ളയുടെ മനസിൽ പൊതുപ്രവർത്തനത്തോടൊരു ആഭിമുഖ്യം മുന്‍പേ രൂപപ്പെട്ടിരുന്നു. വക്കീലന്മാരായ അവർക്കു ജീവിച്ചു പോകാൻ വരുമാനമുണ്ട്. അയ്യപ്പൻ പിള്ളയുടെ കാര്യം അങ്ങനെയല്ലല്ലോ. അച്ഛന്റെ വേവലാതിയും അതായിരുന്നു.
ഭാവിയേക്കുറിച്ചു നിർണായക തീരുമാനമെടുക്കേണ്ട ദിവസങ്ങൾ. അയ്യപ്പൻപിള്ളയ്ക്കും ആകെ ആശയക്കുഴപ്പം. ഒടുവിൽ തീരുമാനത്തിലെത്തി. ഗാന്ധിജിയുടെ ഉപദേശം സ്വീകരിക്കാം. “ ആ തീരുമാനം തെറ്റിപ്പോയി എന്ന് ജീവിതത്തിൽ ഒരിക്കലും തോന്നിയിട്ടില്ല. ഇന്നും എനിക്കു ദുഃഖമില്ല. സംതൃപ്തി മാത്രം.’’ - അയ്യപ്പൻപിള്ള പറയുന്നു.
കേരളം മറ്റൊരു തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്പോൾ 1940 കളിൽ തുടങ്ങിയ തെരഞ്ഞെടുപ്പ് അനുഭവങ്ങളേക്കുറിച്ച് അയ്യപ്പൻപിള്ളയ്ക്ക് ഓർത്തെടുക്കാൻ ഒരുപാടുണ്ട്. രാജഭരണത്തിൽ നിന്ന് ഉത്തരവാദ ഭരണത്തിലേക്കും പൂർണ ജനാധിപത്യത്തിലേക്കുമുള്ള വളർച്ച നേരിൽ കാണുകയും അതിൽ നിർണായകമായ ഇടപെടലുകൾ നടത്തുകയും ചെയ്ത അയ്യപ്പൻപിള്ളയെ ഇപ്പോഴത്തെ തലമുറ വേണ്ടവിധം മനസിലാക്കിയിട്ടുണ്ടോ എന്നു സംശയം. ഒരു നൂറ്റാണ്ടോളം പോരുന്ന പൊതുജീവിതത്തിലെ ജ്വലിക്കുന്ന ഓർമകളുമായി അയ്യപ്പൻപിള്ള തിരുവനന്തപുരത്തുണ്ട്. തൈക്കാട് കെ. അയ്യപ്പൻപിള്ള റോഡിലെ വീട്ടിൽ.
കോർപറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ്
തിരുവനന്തപുരം കോർപറേഷൻ രൂപീകൃതമായത് 1940 ലാണ്. ആദ്യ തെരഞ്ഞെടുപ്പു നടന്നത് 1942 ൽ. അന്നു വലിയശാലയിൽ സ്ഥാനാർഥിയായിരുന്നു അയ്യപ്പൻപിള്ള. പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നിട്ടില്ല. കരമൊടുക്കുന്നവരും ബിരുദധാരികളുമുൾപ്പെടെ പരിമിതമായ ആൾക്കാർക്കേ വോട്ടവകാശമുള്ളു. തെരഞ്ഞെടുപ്പിൽ അയ്യപ്പൻപിള്ള വിജയിച്ചു.
സി.പി. രാമസ്വാമി അയ്യർ ദിവാനായിരുന്ന കാലത്ത് ശ്രീചിത്രാ സ്റ്റേറ്റ് കൗണ്‍സിലിലേക്ക് കൗണ്‍സിലർമാരിൽ നിന്നു പ്രതിനിധിയെ തെരഞ്ഞെടുത്തിരുന്നു. ഇവിടേക്കു മത്സരിക്കാൻ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായിരുന്ന ടി.എം. വർഗീസ് അയ്യപ്പൻ പിള്ളയോട് ആവശ്യപ്പെട്ടു. നാലു വോട്ടിന് അയ്യപ്പൻ പിള്ള തോറ്റു. നാഗർകോവിൽ ഭാഗത്തുള്ള ഏതാനും കൗണ്‍സിലർമാരെ റേഷനിംഗ് ഓഫീസർ സ്വാധീനിച്ച് വോട്ടു മറിച്ചു ചെയ്യിച്ചതാണു പരാജയത്തിനു കാരണമത്രേ. പറഞ്ഞയാൾക്കു വോട്ടു ചെയ്തില്ലെങ്കിൽ റേഷൻ കട നടത്തിപ്പുകാരായ കൗണ്‍സിലർമാരുടെ റേഷൻ കട ലൈസൻസ് റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്നാണ് അന്നു പ്രചരിച്ച കഥ.
ചരിത്രം കുറിച്ച മധ്യസ്ഥത
സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപിച്ച സി.പി. രാമസ്വാമിക്കു വെട്ടേറ്റതിനെ തുടർന്നു തിരുവിതാംകൂർ രാഷ്ട്രീയം കലുഷിതമായ ദിനങ്ങൾ. പട്ടം താണുപിള്ള ഉൾപ്പെടെയുള്ള സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാക്കളെല്ലാം അറസ്റ്റിലായി. ഇന്ത്യാ യൂണിയനിൽ ചേരുന്നതു സംബന്ധിച്ച് നാട്ടുരാജ്യങ്ങൾ തീരുമാനം അറിയിക്കാൻ ചുരുക്കം ദിവസങ്ങൾ മാത്രം.
പ്രഭാത നടത്തം കഴിഞ്ഞ് അയ്യപ്പൻ പിള്ള നടന്നു വരുന്പോൾ വീടിനു മുന്നിൽ പട്ടാളവണ്ടി. തിരുവിതാംകൂർ പട്ടാളത്തിന്റെ ജനറൽ കമാൻഡിംഗ് ഓഫീസറായ പരമേശ്വരൻ നായർ വണ്ടിയിൽ നിന്നിറങ്ങി. ഒരു പ്രധാന കാര്യം ഏൽപ്പിക്കാൻ മഹാരാജാവ് അന്വേഷിക്കുന്നു. കൊട്ടാരം വരെ വരണം- പരമേശ്വരൻ നായർ പറഞ്ഞു.
പട്ടാള വണ്ടിയിൽ കയറാതെ സൈക്കിളിൽ അയ്യപ്പൻ പിള്ള കവടിയാർ കൊട്ടാരത്തിലെത്തി. തിരുവിതാംകൂറിന്റെ ഭാവി നിശ്ചയിക്കേണ്ട ദിവസങ്ങളാണ്. ഇന്ത്യാ യൂണിയനിൽ ചേരുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ ദിവസങ്ങൾ മാത്രമേയുള്ളു. പട്ടം താണുപിള്ള ഉൾപ്പെടെയുള്ള നേതാക്കളുടെ മനസറിയണം- ഇതായിരുന്നു മഹാരാജാവ് ഏൽപ്പിച്ച ദൗത്യം. പൂജപ്പുര സെൻട്രൽ ജയിലിൽ ചെന്നു നേതാക്കന്മാരെ കാണാനുള്ള ഏർപ്പാടുകൾ സർക്കാർ ചെയ്തു കൊടുത്തു.
ഉത്തരവാദ ഭരണം വേണമെന്ന കാര്യത്തിൽ നേതാക്കൾ വിട്ടുവീഴ്ചയ്ക്കില്ല. എന്നാൽ, മഹാരാജാവിന്റെ കീഴിൽ ജനകീയ ഭരണം എന്ന ആശയത്തോടാണു പട്ടത്തിനു താൽപര്യം. ഇന്ത്യാ യൂണിയനിൽ നിന്നു വിട്ട് ഒറ്റയ്ക്കു നിൽക്കാൻ സാധിക്കില്ലെന്നു പട്ടത്തെ പറഞ്ഞു ബോധ്യപ്പെടുത്തി. അങ്ങനെ നേതാക്കളുടെ സമ്മതം വാങ്ങി അക്കാര്യം മഹാരാജാവിനെ അറിയിച്ചു. തൊട്ടടുത്ത ദിവസം ഡൽഹിക്കു പുറപ്പെട്ട മഹാരാജാവ് ഇന്ത്യാ യൂണിയനിൽ ചേരാൻ സമ്മതമറിയിച്ചു.
തിരുവിതാംകൂറിന്റെ ചരിത്രത്തിലെ നിർണായക തീരുമാനമെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കാൻ കഴിഞ്ഞതു ജീവിതത്തിലെ ധന്യമായ അനുഭവമാണെന്ന് അയ്യപ്പൻ പിള്ള പറഞ്ഞു.
1948 ലെ തെരഞ്ഞെടുപ്പും സർക്കാരും
പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ആദ്യമായി തെരഞ്ഞെടുപ്പു നടന്നത് തിരുവിതാംകൂറിലാണ്. 1948 ലെ തെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭയിൽ ആരൊക്കെ വേണമെന്ന ചർച്ചകളായി. പട്ടം തന്നെ പ്രധാനമന്ത്രി എന്നു തീരുമാനമായി. അന്നു തിരുവിതാംകൂർ രാഷ്ട്രീയത്തിലെ ത്രിമൂർത്തികൾ എന്ന് അറിയപ്പെട്ടിരുന്നത് പട്ടവും ടി.എം. വർഗീസും സി. കേശവനും ആയിരുന്നു. കോഴഞ്ചേരി പ്രസംഗത്തിൽ മഹാറാണിയെ നിശിതമായി വിമർശിച്ച സി. കേശവന്റെ പേരുൾപ്പെടുത്തിയാൽ മഹാരാജാവ് അംഗീകരിച്ചേക്കില്ലെന്നു കേശവൻ തന്നെ പറഞ്ഞു. അതിനാൽ കേശവനു പകരം പഴയ ഡിസ്ട്രിക്ട് ജഡ്ജിയും എസ്എൻഡിപി യോഗം നേതാവുമായിരുന്ന എം. ഗോവിന്ദന്റെ പേര് ചേർത്തു.
കൊട്ടാരത്തിൽ പട്ടികയുമായി അയ്യപ്പൻ പിള്ള ചെന്നു. പട്ടിക കണ്ട റീജന്റ് മഹാറാണി കേശവന്റെ പേര് എന്താണ് ഉൾപ്പെടുത്താത്തതെന്നു ചോദിച്ചു. അവർ തന്നെ ഗോവിന്ദന്റെ പേരു വെട്ടി പകരം സി. കേശവനെ ഉൾപ്പെടുത്തി. കേശവനെ പോലും അദ്ഭുതപ്പെടുത്തിയ സംഭവമായിരുന്നു അതെന്ന് അയ്യപ്പൻ പിള്ള ഓർമിക്കുന്നു.
അച്ഛൻ തിരുവിതാംകൂർ സർക്കാരിൽ ചീഫ് സെക്രട്ടറി പദവി വരെ വഹിച്ചിട്ടുള്ളതിനാൽ അയ്യപ്പൻ പിള്ളയ്ക്കു കൊട്ടാരവുമായും ദിവാനുമായും നല്ല ബന്ധമുണ്ടായിരുന്നു. ദേശീയ പ്രസ്ഥാന കാലത്ത് പ്രക്ഷോഭകാരികളും സർക്കാരുമായുള്ള കണ്ണിയായി പലപ്പോഴും അയ്യപ്പൻ പിള്ള നിന്നത് ഈ ബന്ധം കൊണ്ടായിരുന്നു.
കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് പക്ഷത്തു നിലയുറപ്പിച്ച അയ്യപ്പൻപിള്ള പട്ടം താണുപിള്ള പിഎസ്പിയിലെത്തിയതോടെ അക്കൂടെ നിന്നു. പട്ടം, പി.എസ്. നടരാജപിള്ള തുടങ്ങിയ മുൻനിര നേതാക്കൾക്കൊപ്പം നിന്നു പ്രവർത്തിച്ചിട്ടുണ്ട്. പി.എസ്. നടരാജപിള്ളയുടെ വീട്ടിലെ മെഴുകിയ തറയിലിരുന്ന് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായുള്ള ആലോചനകളും എഴുത്തുകുത്തുകളും നടത്തുന്ന കാലം ഇപ്പോഴും അയ്യപ്പൻപിള്ളയുടെ മനസിൽ നിന്നു മാഞ്ഞിട്ടില്ല. തമിഴ്നാടിനോടു ചേരുന്നതിനായി തമിഴ്നാട് കോണ്‍ഗ്രസിന്റെ പ്രക്ഷോഭം കത്തിക്കയറി നിന്ന സമയത്ത് നാഗർകോവിൽ ഭാഗത്തേക്കു തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോകുന്നതും ഓർമയിലുണ്ട്. പോലീസ് അകന്പടിയിലാണു പോകുന്നത്. ഇരുൾ പരക്കുന്നതിനു മുന്‍പ് പ്രചാരണപ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. അത്രമേൽ സംഘർഷാത്മകമായിരുന്നു അക്കാലം.
ടി.എം. വർഗീസിന്റെ ത്യാഗം ആണു ഓർമിക്കപ്പെടേണ്ടതെന്നാണ് അയ്യപ്പൻപിള്ള ഇപ്പോഴും പറയുന്നത്. നല്ല നിലയിൽ ജീവിച്ച ആളാണ്. രാഷ്ട്രീയം കളിച്ച് എല്ലാം നശിച്ചു.
സോഷ്യലിസ്റ്റ് ചേരിയിൽ നിന്നു ബിജെപിയിലെത്തിയ അയ്യപ്പൻപിള്ളയ്ക്ക് രാഷ്ട്രീയത്തിനപ്പുറത്ത് വിപുലമായ ബന്ധങ്ങളുണ്ടായിരുന്നു. തലസ്ഥാന നഗരത്തിലെ സാമൂഹ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന അയ്യപ്പൻപിള്ള എന്തുകൊണ്ടോ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായില്ല. അധികാരശ്രേണിയിൽ ഉയരങ്ങളിലേക്കു പോകാനും അദ്ദേഹത്തിനു സാധിച്ചില്ല. ഒന്നിലും അദ്ദേഹത്തിനു പരാതിയോ പരിഭവമോ ഇല്ല.
തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന കാര്യത്തിൽ ഇന്നും നിർബന്ധബുദ്ധിയുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടവകാശം വിനിയോഗിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരുന്നതിന്റെ വിഷമം മാത്രമേ അയ്യപ്പൻപിള്ളയ്ക്ക് ഇപ്പോഴുള്ളു. എങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല.
സാബു ജോണ്‍
ഒലിവർ ട്വിസ്റ്റ് പിറന്നിടത്ത്
ഒലിവർ ട്വിസ്റ്റ് എന്ന അനാഥബാലൻ ഒരു നിർമാണശാലയിലാണു ജനിച്ചത്. അപ്രന്റീസ്ഷിപ്പിനായി ഒരു കെയർ ടേക്കറോടൊത്ത് വിൽക്ക
ഒരു WhatsApp വിജയഗാഥ
ആളുകൾക്ക് മെസേജ് അയയ്ക്കാൻ ഫോണിൽ എസ്എംഎസ് ഉണ്ടല്ലോ. ഇനിയിപ്പോൾ മറ്റൊരു മെസേജിംഗ് സംവിധാനം ആരംഭിക്കേണ്ട ആവശ്യമുണ്ടോ? വ
ഉയിർപ്പ് ജീവന്റെ പെരുന്നാൾ
യേശുവിന്റെ ജീവിതത്തിന്റെ ന്യായീകരണം എന്ന നിലയിൽ പോലും ഉയിർപ്പ് ശബ്ദായമാനമായ ഒരു ശക്തിപ്രകടനമായിരുന്നില്ല
അനുകമ്പയുടെ രാജവീഥികള്‍
അനുകമ്പയിൽ ആരംഭിച്ച് അനുകമ്പയിൽ അവസാനിക്കുന്ന രീതിയിലാണ് ഒലിവുചില്ലകൾ ഓശാന പാടിയ ഈ യാത്രയെ രേഖപ്പെടുത്തിയി
ഗിരിജയുടെയും കൂട്ടരുടെയും മാസ് എൻട്രി
നടി മഞ്ജുവാര്യരുടെ അമ്മ ഗിരിജ മാധവന്റെയും റിട്ട. ബാങ്ക് ഉദ്യോഗസ്ഥ ശൈലജ കുമാറിന്റെയും കഥകളി അരങ്ങേറ്റമായിരുന്നു
സഹാറയിലെ അമ്മമാർ
അച്ചാ, എനിക്ക് നാലു മക്കളാണ് എന്നു പറഞ്ഞുകൊണ്ടാണ് ഡെനെമായി അവളുടെ കഥ പറഞ്ഞുതുടങ്ങിയത്. " മറ്റുള്ളവരെല്ലാം സ്കൂളിൽ പോ
തൊമ്മുവിന്റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ

നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
Latest News
ഹോംങ്കോംഗിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി
"ചെറിയാൻ ഫിലിപ്പിനോട് സിപിഎമ്മിന് ചിറ്റമ്മ നയം'; കോൺഗ്രസിലേക്ക് ക്ഷണിച്ച് വീക്ഷണം
തൃശൂർ പൂരം: പ്രവേശന പാസ് ഇന്നുമുതൽ
കോവിഡ്: കാഷ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു
വൈഗയെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു; തനിക്ക് ജീവനൊടുക്കാൻ സാധിച്ചില്ലെന്നും സനുവിന്റെ മൊഴി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top