പ്രാർഥനയുടെ മാർഗദീപങ്ങൾ
Sunday, December 12, 2021 3:26 AM IST
ഫാ. ജൂഡിറ്റ് പയസ് ലോറൻസ്
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ്
ഹൗസ്
തിരുവനന്തപുരം
പേജ് 184
വില 180 രൂപ
ഫോണ്: 0471 232 7253
പ്രാർഥനയെക്കുറിച്ചുള്ള വിചിന്തനങ്ങളുടെ പരിഭാഷ. വ്യക്തി, സമൂഹപ്രാർഥനങ്ങളുടെ അർഥതലങ്ങളും പ്രധാന്യവും മാർപാപ്പ ദൈവശാസ്ത്രപരവും സഭാപരവും ചരിത്രപരവുമായി വിശദീകരിക്കുന്നു.
ഒരു രാജാവിനെ കൊല്ലേണ്ടതെങ്ങനെ
വൈക്കം മധു
ലിവിംഗ് ലീഫ്
പബ്ലിഷേഴ്സ്
കോട്ടയം
പേജ് 172
വില 240 രൂപ
ഫോണ്: 9447703408
അനുഭവമണ്ഡലവും അന്വേഷണപരമായ ക്രിയാത്മകചിന്തകളും സമ്മേളിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. സവിശേഷമായ നർമബോധവും വിമർശനബോധവും ഇടകലർത്തിയ കുറിപ്പുകൾ.
ആട്ടവിളക്ക്
കടയ്ക്കാവൂർ പ്രേമചന്ദ്രൻ
രാമനിലയം
പബ്ലിക്കേഷൻസ്,
തിരുവനന്തപുരം
പേജ് 76
വില: 80 രൂപ
ഫോണ്: 9846748613
പ്രകൃതിയും ഗ്രാമഭംഗിയും വിശ്വാസങ്ങളും ഇതിവൃത്തമായ ചെറു കവിതകൾ. ചട്ടന്പിസ്വാമികൾ, ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭൻ തുടങ്ങിയ പ്രമുഖരെക്കുറിച്ചും കവിതകൾ ഉൾപ്പെടുത്തിയിരിക്കുന്നു.
മൗനത്തിന്റെ വാല്മീകങ്ങൾ
മിനി സുരേഷ്
ഐവറി ബുക്സ്,
തൃശൂർ
പേജ് 88
വില 110 രൂപ
ഫോണ്- 9746775427
മർത്യജീവിതത്തിന്റെയും കരുതലുകളുടെ ഓർമകൾ നിറയുന്ന ബാല്യത്തിന്റെയും പ്രണയത്തിന്റെയും മോഹഭംഗങ്ങളുടെയും കനലുകൾ എരിയുന്ന കവിതകൾ. വ്യത്യസ്തമായ ജീവിതക്കാഴ്ചകളും അനുഭവങ്ങളും വെളിവാക്കുന്ന ചെറുകവിതകൾ.
ഉദയംപേരൂർ സൂനഹദോസ് അറിയേണ്ടതെല്ലാം
ആന്റണി പാട്ടപ്പറന്പിൽ
അയിൻ പബ്ലിക്കേഷൻസ് ആലുവ
പേജ്: 80
വില: 80
ഫോണ്: 8281494909
ഉദയംപേരൂരിൽ ഗോവാ ആർച്ച്ബിഷപ് മെനേസിസ് മാർത്തോമ്മാ ക്രിസ്ത്യാനികൾക്കുവേണ്ടി വിളിച്ചുകൂട്ടിയ സഭാ പ്രതിനിധിയോഗത്തിന്റെ (1599) ലഘു വിവരണം. ഏകപക്ഷീയം എന്നു വിമർശിക്കപ്പെടാവുന്ന നിലപാടുകളാണ് ഗ്രന്ഥകാരന്റേത്.
കാഴ്ചകൾക്കപ്പുറം ഇറ്റലി യാത്രാവിവരണം
കാരൂർ സോമൻ
പ്രഭാത് ബുക്ക് ഹൗസ്
തിരുവനന്തപുരം
പേജ് 130
വില 160 രൂപ
റോമൻ സാമ്രാജ്യത്തിന്റെ വേരുകൾ തേടിയുള്ള യാത്രയാണ് ഇറ്റലി യാത്രാവിവരണത്തിലൂടെ വെളിപ്പെടുത്തുന്നത്. ചരിത്രമുറങ്ങുന്ന റോം, വത്തിക്കാൻ നഗരങ്ങളുടെ ചരിത്രക്കാഴ്ചകൾ.