മരുഭൂമിയിലെ കിരണങ്ങൾ
Sunday, January 2, 2022 4:15 AM IST
മരുഭൂമിയിലെ കിരണങ്ങൾ
ആറ്റക്കോയ പള്ളിക്കണ്ടി
പേജ് 96
വില ₹100
സെന്റ് ജൂഡ് ബുക്സ്, കോഴിക്കോട്
ഫോണ്‍- 9447886573
ഗൾഫ് രാജ്യങ്ങളെക്കുറിച്ചും അവിടത്തെ മലയാളി സമൂഹത്തെക്കുറിച്ചും സാമൂഹിക പഠിതാവിന്റെ വിശകലനപാടവത്തോടെയുള്ള വിലയിരുത്തൽ. ഗൾഫും ഗൾഫ് ജീവിതവും ഏതൊരു പ്രവാസിക്കും പ്രത്യേകിച്ച് മലയാളിക്ക് അനുഭവങ്ങളുടേതാണ്.
സുകൃതലോകത്തെ മാലാഖ
സുജാത ശ്രീകുമാർ
പേജ് 60
വില ₹ 100
അക്ഷരശ്രീ, കോട്ടയം
ഫോണ്‍- 9495684749കാലഘട്ടം നേരിടുന്ന വൈവിധ്യമാർന്ന പ്രതിസന്ധികളെ ഉള്ളടക്കമാക്കിയ ലഘുനോവൽ. ആരതി എന്ന മുഖ്യകഥാപാത്രത്തിലൂടെ കാലിക പ്രാധാന്യമുള്ള മൂല്യങ്ങളെയാണ് തുറന്നുകാട്ടുന്നത്.
അപൂർവപാതകൾ
റോയി സ്റ്റീഫൻ കുന്നേൽ
പേജ് 498
വില ₹ 500
ഫോൺ-9387073135
കേരളപ്പിറവിയുടെ പശ്ചാത്തലവും ചരിത്രവും പ്രമേയമാക്കിയ നോവൽ. ഐക്യകേരളം സ്ഥാപിതമാകുന്നതിനു മുന്‍പുണ്ടായിരുന്ന മലബാറിന്റെ സാമൂഹിക, സാന്പത്തിക, സാംസ്കാരിക പശ്ചാത്തലങ്ങളും രാഷ്ട്രീയ ഇടപെടലുകളും വായനക്കാരിൽ കൗതുകം ജനിപ്പിക്കും.
ദർപ്പണം
പിഐ സൈമണ്‍
പേജ് 222
വില ₹ 350
ഫോണ്‍- 9447395522
ബൈബിൾ വചനങ്ങളിലെ സവിശേഷതകളും സമാനതകളും വേർതിരിച്ചും തുലനം ചെയ്തും നടത്തിയ വിചിന്തനങ്ങളാണ് ഇതിലെ ഉള്ളടക്കം. തിരുവചനങ്ങൾക്കും ഉപമകൾക്കും ചരിത്രപരവും സാമൂഹ്യപരവുമായ വ്യാഖ്യാനങ്ങൾ നൽകിയിരിക്കുന്നു.
അന്നപൂർണിമ
ഡേവിസ് കണ്ണനായ്ക്കൽ
ബ്രദർ ജയിംസ് കാരിക്കാട്ടിൽ
പേജ് 160
എംഎംബി പബ്ലിക്കേഷൻസ്, തൃശൂർ
ഫോണ്‍- 9349966302
അധ്യാപനം, സാമൂഹിക സേവനം, സഭാശുശ്രൂഷ എന്നിവയിൽ നിസ്തുലസംഭാവനകൾ അർപ്പിച്ച പ്രൊഫ. അന്നം ജോണിനെക്കുറിച്ച് വ്യത്യസ്ത മേഖലയിലുള്ള പ്രമുഖ വ്യക്തികളുടെ അനുസ്മരണങ്ങളുടെ സമാഹാരം. മഹത്തായ ആദർശങ്ങളെ മുറുകെപ്പിടിച്ച മാതൃകാ വ്യക്തിത്വമായിരുന്നു ഈ അധ്യാപികയെന്ന് ലേഖകർ അനുസ്മരിക്കുന്നു.
വൃത്തം തെറ്റിയ കവിത
റ്റി.ഒ ജോസഫ്
പേജ് 88
വില ₹ 120
ഫോണ്‍- 9495886588
ബൈബിളിലെ ധൂർത്തപുത്രന്റെ ഉപമയ്ക്ക് സ്വതന്ത്ര ആവിഷ്കാരം നൽകിയ കവിത. ലൂക്കായുടെ സുവിശേഷം അടിസ്ഥാനമാക്കിയ രചനയിൽ ചില കല്പിതകഥാപാത്രങ്ങളെയും ഉൾപ്പെടുത്തിയിരിക്കുന്നു.