ഹൃദയപൂർവം ഡോക്ടർ
Saturday, January 29, 2022 10:51 PM IST
ഹൃദയപൂർവം ഡോക്ടർ
ഡോ. ജോ ജോസഫ്
പ്രണത ബുക്സ്, കൊച്ചി
പേജ് 176
വില ₹ 200
ഫോണ്: 0484 2390049
ദൈനംദിന ജീവിതത്തിൽ ഒരു ഡോക്ടർ അഭിമുഖീകരിക്കുന്ന സങ്കീർണപ്രശ്നങ്ങളെ ജീവിതാനുവങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ആരോഗ്യമേഖലയെക്കുറിച്ചുള്ള ഒട്ടേറെ ബോധ്യങ്ങൾ വായനക്കാരിൽ ജനിപ്പിക്കും.
നിഘണ്ടുക്കളിലെ സാമൂഹികതയും അധികാരവും
ഡോ.ദീപ മേരി ജോസഫ്
പേജ്316
വില ₹ 300
കേരള ഭാഷാ
ഇൻസ്റ്റിറ്റ്യൂട്ട്,
തിരുവനന്തപുരം
ഫോണ്- 0471 2316306
ഭാഷ, വാക്ക്, അർഥം എന്നിവയെ ചരിത്രപരവും വ്യാകരണപരവുമായി അവതരിപ്പിക്കുന്ന പഠനഗ്രന്ഥം. വിവിധ പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള മലയാള ഭാഷയുടെ പരിണാമത്തെയും ആധികാരികമായി വിശദീകരിക്കുന്നു.
ഹാപ്പി ആക്സിഡന്റ്സ്
ഡോ.അജിത്
ജെയിംസ് ജോസ്
പേജ് 200
വില ₹ 230
ഡോറ പബ്ലിഷേഴ്സ്
ഫോണ്-9496488403
സാൻവിച്ച് മുതൽ ഫെയ്സ്ബുക്ക് വരെ, ഐസ്ക്രീം മുതൽ പേസ് മേക്കർവരെ നിരവധി കണ്ടുപിടിത്തങ്ങൾ അപ്രതീക്ഷിതമായി സംഭവിച്ച നേട്ടങ്ങളാണ്. മറ്റു പലതും കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെ സംഭവിച്ചതും അബദ്ധത്തിൽ സംഭവിച്ചതുമൊക്കെ മനുഷ്യന് പിൽക്കാലത്ത് നേട്ടങ്ങളായിട്ടുണ്ട്. ഇത്തരത്തിലുള്ള രസകരമായ കണ്ടെത്തലുകളുടെ കഥകൾ
ജനാധിപത്യ ഇന്ത്യ നെഹ്രു മുതൽ മോദി വരെ
കെ.ജെ. റാഫി
പേജ് 168
വില ₹ 160 രൂപ
എക്സ്പ്രസർ
ബുക്സ്, തൃശൂർ
ഫോണ്-9446011460
സ്വതന്ത്രഭാരതത്തിന്റെ രാഷ്ട്രീയ പരിണാമം വിശദമാക്കുന്ന രചന. ചരിത്രവും രാഷ്ട്രീയവും ഇടകലർന്ന സംഭവങ്ങൾ. ഐക്യകേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളും വായിക്കാം.
നന്മയുടെ മുകുളങ്ങൾ
ആനി കോരുത്
പേജ് 48
വില 100 രൂപ
അക്ഷരസ്ത്രീ, കോട്ടയം
ഫോണ്-9495684749
കുട്ടികൾക്ക് വായിക്കാനും വായിച്ചുകൊടുക്കാനും ഉതകുന്ന ബാലസാഹിത്യ നോവൽ. കുട്ടികളിൽ നന്മയുടെ വിത്തുകളെ വളർത്തിയെടുക്കാൻ ഉപയുക്തമായ നല്ല സന്ദേശങ്ങളും മൂല്യങ്ങളും പകരുന്ന രചന.