മതബോധനം നസ്രാണിസഭയിൽ
Saturday, February 26, 2022 11:44 PM IST
മതബോധനം നസ്രാണിസഭയിൽ
ഡോ.സേവ്യർ കൊച്ചുപറന്പിൽ
പേജ് 152
വില ₹ 160
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോണ്: 0471 232 7253
തോമാശ്ലീഹായാൽ സ്ഥാപിതമായ ഭാരതനസ്രാണിസഭ വിവിധ കാലഘട്ടങ്ങൾ കടന്ന് വൈവിധ്യമാർന്ന വിശ്വാസപരിശീലന പ്രക്രിയയിലൂടെയാണ് ഇന്നത്തെ രൂപത്തിലും ഭാവത്തിലും എത്തിയിരിക്കുന്നത്. ശ്ലൈഹികകാലം മുതൽ 19-ാം നൂറ്റാണ്ടുവരെ നസ്രാണിസഭ നടത്തിയ വിശ്വാസപരിശീലന പ്രക്രിയയെ ചരിത്രപരമായി അവലോകനം ചെയ്യുന്ന ഗ്രന്ഥം.
സഭാപിതാക്കൻമാർ
സിൽവെസ്റ്റർ കാഞ്ഞിരമുകളിൽ ഒഐസി
പേജ്160
വില ₹ 150
ബഥനി പബ്ലിക്കേഷൻസ്, കോട്ടയം
ഫോണ്: 0481 2571355
സഭാപിതാക്കൻമാരെയും അവരുടെ പ്രബോധനങ്ങളെയും കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ അറിയാൻ സഹായകരമായ ഗ്രന്ഥം. ഓരോ കാലത്തും സാഹചര്യത്തിലും കരുത്തു പകർന്ന സഭാപിതാക്കൻമാരെ മാത്രമല്ല അവരുടെ വിശ്വാസ പാരന്പര്യത്തെയും വെളിവാക്കുന്നു.
ലുത്രോണ്
ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ
പേജ് 64
വില ₹ 70
ഐറീൻ ബുക്സ്,
കോഴിക്കോട്
ഫോണ്- 9947005704
ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെ തന്നെ (മത്തായി 20: 28) വചനത്തെ ആസ്പദമാക്കിയുള്ള പഠനം. ശുശ്രൂഷിക്കാൻ ആഗ്രഹിക്കുന്ന യേശുവിന്റെ ജീവിതശൈലി ഇവിടെ അനാവരണം ചെയ്യുന്നു.
ക്രൈസ്തവ വേദചരിതം 34 വൃത്തങ്ങളും മറ്റും
റ്റി.ഒ. ജോസഫ്
പേജ് 76
വില ₹ 100
ഡോണ് ബുക്സ്,
കോട്ടയം
ഫോണ് 9495886588
കൈതയിൽ കൊച്ചുകുഞ്ഞു റൈട്ടർ വേദപുസ്തകം ആസ്പദമാക്കി രചിച്ച മണിപ്രവാള മഹാകാവ്യം സംബന്ധിച്ച പഠനം. ഹൈന്ദവ ക്രൈസ്തവ പാരന്പര്യത്തിലെ വേദപഠനം, സംസ്കൃത മലയാള സാഹിത്യത്തിലെ ക്ലാസിക്കൽ മേഖലയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയ രചന.
കാത്തിരിപ്പ്
ഡെയിസമ്മ ജെയിംസ്
പേജ് 284
വില ₹ 300
കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോണ്: 0471 232 7253
ഉന്നതമായ ചിന്തകളും പ്രത്യാശ പകരുന്ന അനുഭവങ്ങളും പകരുന്ന ലേഖനങ്ങളുടെ സമാഹാരം. ലേഖനങ്ങളും പ്രസംഗങ്ങളും തയാറാക്കുന്നവർക്ക് പ്രയോജനപ്രദമാണ് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയ കുറിപ്പുകൾ.
പരിശുദ്ധ കുർബാന ഒരാഘോഷം
ഡോ.സോണി തെക്കുംമുറിയിൽ
പേജ് 132
വില ₹ 150
മധ്യസ്ഥൻ ബുക്സ്, ചങ്ങനാശേരി
ഫോണ്:0481 2410101
പരിശുദ്ധ കുർബാനയുടെ വിവിധ ആഘോഷങ്ങളെ അപഗ്രഥിച്ച് അനുഗുണമായ മനോഭാവത്തോടെ ബലിയിൽ സജീവമാകാൻ സഹായകരമായ പഠനം. ദൈവശാസ്ത്രവും ആത്മീയതയും സമ്മേളിക്കുന്ന ധ്യാനങ്ങൾ കൂടുതൽ പ്രത്യാശയിലേക്ക് നയിക്കും.