ക്രിസ്തുസഭയും ആതുരശുശ്രൂഷയും
Saturday, March 19, 2022 11:44 PM IST
ക്രിസ്തുസഭയും ആതുരശുശ്രൂഷയും
ഡോ.ഫെർഡിനാൻഡ് കായാവിൽ
പേജ് 210
വില ₹ 250
സ്ഥിതി പബ്ലിക്കേഷൻസ്, കൊല്ലം
ഫോണ്- 9847368063
സാമൂഹിക, സാംസ്കാരിക, ആധ്യാത്മിക രംഗങ്ങളിലെ സജീവസാന്നിധ്യമായ റവ.ഡോ. ഫെർഡിനാൻഡ് കായാവിൽ കൊല്ലം രൂപതയുടെ സേവനശുശ്രൂഷകളെ വിലയിരുത്തുന്നു. കൊല്ലത്തിന്റെ ദേശചരിത്രംകൂടിയാണ് ഈ രചന. പൊതുപ്രവർത്തനത്തിലും സേവനമേഖലയിലും സഭയും സമൂഹവും പുലർത്തേണ്ട പൊതുനിലപാടുകൾ എതു തരത്തിലാവണമെന്നും കാലഘട്ടം നേരിടുന്ന വെല്ലുവിളികൾ എന്തെന്നും വ്യക്തമാക്കുന്നു.
ലൈംഗികതയിലെ സർഗാത്മകത
ഐസക് കുരുവിള കോക്കാട്ട്
പേജ് 88
വില ₹ 140
അരുണ് ബുക്സ്,
നിലന്പൂർ
ഫോണ്-9447120734
വംശവർധനയ്ക്കും ജീവിതം ആനന്ദകരമാക്കുന്നതിനും ദൈവം മനുഷ്യനു നൽകിയ അനുഭൂതിദായകവും അമൂല്യവുമായ വരദാനമാണ് ലൈംഗികത. ലൈംഗിക ജീവിതത്തിന്റെ തൃപ്തികരമായ നേർവഴികളും ധാർമിക ഉദ്ബോധനവുമാണ് ഉള്ളടക്കം.
കുപ്പായം
അനീഷ്
മാളിയേക്കൽ
പേജ് 68
വില ₹ 70
വിമല ബുക്സ്,
കാഞ്ഞിരപ്പള്ളി
ഫോണ്- 04828-206513
അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള അറിവുകളിലൂടെ കാലോചിത സാമൂഹികപ്രശ്നങ്ങളെ അനാവരണം ചെയ്യുന്നു. പുതിയ തലമുറയുടെ ചിന്തയിലും കാഴ്ചപ്പാടുകളിലും തുറവി സമ്മാനിക്കാനും ആത്മീയതയിൽ ബലപ്പെടാനും ഓരോ അധ്യായവും പ്രയോജനപ്പെടും.
ഭാര്യയ്ക്കെതിരെ അന്വേഷണം
ഡേവിഡ് ജോസഫ്
യെസ് പ്രസ് ബുക്സ്,
പെരുന്പാവൂർ
പേജ് 80
വില ₹ 130
ഫോണ്- 0484-2591051
അസാധാരണവും അവിശ്വസനീയവുമായ ചില കേസുകൾ പോലീസിനു മുൻപിലെത്തും. ഇത്തരത്തിൽ ഉദ്വേഗജനകമായ കുറ്റാന്വേഷണം ഇതിവൃത്തമാക്കിയ നോവൽ. മനുഷ്യമനസിന്റെ അടരുകൾ ഇതൾവിടർത്തി പരിശോധിക്കുന്ന കൃതി.
ഒരു രാത്രിയുടെ അന്ത്യം
സതീദേവി വാര്യർ
യെസ് പ്രസ് ബുക്സ്,
പെരുന്പാവൂർ
ഫോണ്- 0484- 2591051
പേജ് 80
വില ₹ 120
പാർശ്വവത്കരിക്കുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതം പ്രമേയമാക്കുന്ന കഥകൾ. സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് ഓരോ കഥയിലും. ഇവയൊക്കെ സംഭവബഹുലവുമാണ്. പലതും നമ്മെ അന്പരപ്പിക്കും.
എന്റെ ജീവിതത്തിലെ ദൈവകൃപയുടെ അര നൂറ്റാണ്ട്
റവ.ഡോ.വർഗീസ് ചെത്തിപ്പുഴ
പേജ് 264
വില 250 രൂപ
ഫോൺ- 9446458573
ചങ്ങനാശേരി അതിരൂപതാംഗമായ റവ.ഡോ.വർഗീസ് ചെത്തിപ്പുഴയുടെ ആത്മകഥ. സമർപ്പിതജീവിതം വിശുദ്ധിയിലും പ്രബോധനത്തിലും ശുശ്രൂഷയിലും ചൈതന്യവത്താക്കാനായത് ദൈവപരിപാലനയിലും കൃപയിലുമാണെന്ന സാക്ഷ്യം. കത്തോലിക്കാ പൗരോഹിത്യ വിശുദ്ധിയെക്കുറിച്ചുള്ള വീക്ഷണം വെളിവാക്കുന്നു.