എഴുതിയെഴുതി ജീവിതം
Sunday, June 26, 2022 1:37 AM IST
സമൂഹത്തിന്റെ വഴിതെറ്റിയ പോക്കുകളെയും വിവിധ തലങ്ങളിലെ അനീതിയെയും അഴിമതികളെയും ചോദ്യം ചെയ്യുന്ന ചെറു കവിതകളുടെ സമാഹാരം. ചോദ്യംചെയ്യലിന്റെയും വിമർശനത്തിന്റെയും ശൈലി ഉൾക്കൊള്ളുന്നവയാണ് ഇതിലെ 108 ചെറുകവിതകളും.
എഴുതിയെഴുതി ജീവിതം
പി.ഐ. ശങ്കരനാരായണൻ
പേജ് 152. വില ₹ 160
നവമന വികാസകേന്ദ്രം,
കൊച്ചിഫോണ് 9388414034
സമൂഹത്തിന്റെ വഴിതെറ്റിയ പോക്കുകളെയും വിവിധ തലങ്ങളിലെ അനീതിയെയും അഴിമതികളെയും ചോദ്യം ചെയ്യുന്ന ചെറു കവിതകളുടെ സമാഹാരം. ചോദ്യംചെയ്യലിന്റെയും വിമർശനത്തിന്റെയും ശൈലി ഉൾക്കൊള്ളുന്നവയാണ് ഇതിലെ 108 ചെറുകവിതകളും.
കഥ
എസ്.ആർ. ലാൽ
പേജ് 80.വില ₹ 100
എസ്.പി.സി.എസ്. കോട്ടയം
ഫോണ്-0481 2301812
സാമാന്യജീവിതത്തിന്റെ വിവിധ മുഖങ്ങളെ നാട്ടിൻപുറത്തുകാരനായി നിന്നുകൊണ്ട് തനതു രീതിയിൽ ആവിഷ്കരിക്കുന്ന കഥകളുടെ സമാഹാരം. വിവിധ ജീവിത സാഹചര്യങ്ങളിൽ കഴിയുന്നവർ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും വെല്ലുവിളികളും അനുഭവങ്ങളുടെ വെളിച്ചത്തിൽ വെളിവാക്കുന്ന കഥകൾ.
ആത്മഹത്യാമരം
കെ.വി.
ബാബുരാജ്
പേജ് 144വില ₹ 180
എസ്.പി.സി.എസ്. കോട്ടയം
ഫോണ്-0481 2301812
നാടകം നാടിന്റെ അകമാണെന്ന തിരിച്ചറിവിലൂടെ വിവിധ കാലഘട്ടങ്ങളിലും സാഹചര്യങ്ങളിലും എഴുതിയ പതിനൊന്നു നാടകങ്ങളുടെ സമാഹാരം. നിലനിൽക്കുന്ന പ്രതിലോമ ചിന്താഗതികളെയും പ്രവർത്തനങ്ങളെയും ശക്തമായി വിമർശിക്കുന്നു. സ്കൂൾ വിദ്യാർഥികൾക്ക് അവതരിപ്പിക്കാൻ വിധം തയാറാക്കിയതാണ് ഇതിൽ ചിലത്.
അവിസ്മരണീയ വ്യക്തികൾ, ജോണ് കച്ചിറമറ്റം
പേജ് 208വില ₹ 160
ഡോ.കച്ചിറമറ്റം ഫൗണ്ടേഷൻ, പിഴക്
ഫോണ്- 04822 260434
സാമൂഹിക, സാംസ്കാരിക, ആധ്യാത്മിക രംഗങ്ങളിൽ ഉദാത്തമായ സംഭാവനകൾ അർപ്പിച്ച ഒരു നിര പ്രശസ്തരെ സംബന്ധിച്ച റഫറൻസ് കുറിപ്പുകൾ. ഈ പരന്പരയിൽ ജോണ് കച്ചിറമറ്റം തയാറാക്കിയ പുസ്തകങ്ങളുടെ ഒന്നാം ഭാഗം.
ഹൈറേഞ്ചിന്റെ കുടിയേറ്റ ചരിത്രം
ഫാ.ജെ കുര്യാസ്
പേജ് 448വില ₹ 360 രൂപ
എകെസിസി ഇടുക്കി രൂപത
ഫോണ്- 04862 230204
കേരളത്തിന്റെ അതിജീവനപാതയിലെ സുപ്രധാന കാൽവയ്പാണ് ഇടുക്കി കുടിയേറ്റം. കൃഷിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാൻ കർഷകർ നേരിട്ട സഹനപർവം. കാടും മലയും പുഴയും താണ്ടി വിവിധ ദേശക്കാർ ഇടുക്കിയുടെ വിവിധ പ്രദേശങ്ങളിൽ വിവിധ ഘട്ടങ്ങളിൽ നടത്തിയ ധീരമായ കുടിയേറ്റ അനുഭവങ്ങളുടെ ചരിത്രം.
അങ്ങാണ് എന്റെ പ്രചോദനം
പി.ഐ.
ശങ്കരനാരായണൻ
പേജ് 52വില ₹ 70
നവമന വികാസകേന്ദ്രം, കൊച്ചി
ഫോണ് 9388414034
മഹാത്മാഗാന്ധിയുടെ പ്രചോദനാത്മക ജീവിതത്തെ കുറിക്കുന്ന ചെറുകവിതകൾ. രാഷ്ട്രീയം, മതം, വിശ്വാസം തുടങ്ങിയവയിൽ മഹാത്മജി പുലർത്തിയ വീക്ഷണമാണ് ഉള്ളടക്കം. ലേഖകൻ ഗാന്ധിയൻ ദർശനങ്ങളിൽ നടത്തിയ പ്രചാരണ പ്രവർത്തനങ്ങളെ സംന്ധിച്ച ലേഖനങ്ങളും പത്രവാർത്തകളും ഉൾപ്പെടുത്തിയിരിക്കുന്നു.