ബാബേൽ ഗോപുരം
Sunday, June 25, 2023 1:01 AM IST
ബാബേൽ ഗോപുരം
ഐസക് കുരുവിള
പേജ് 88
വില ₹ 120
ജീവൻ ബുക്സ്,
ഭരണങ്ങാനം
ഫോൺ- 04822 237474
രാഷ്ട്രീയം, മതം, പ്രാദേശികം തുടങ്ങിയ തലങ്ങളിലേക്ക് സമൂഹം സങ്കുചിതമായിക്കൊണ്ടിരിക്കുന്നു. വ്യക്തിസൗഹൃദങ്ങൾ വരെ ഇക്കാലത്ത് രൂപം കൊള്ളുന്നത് ഇത്തരം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധവും അടുപ്പവുമൊക്കെ സാന്പത്തികം, തൊഴിൽ തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇക്കാലത്തു സംഭവിക്കുന്ന അതിശയകരമായ സാമൂഹിക മാറ്റങ്ങളെ വിലയിരുത്തുന്ന ഗ്രന്ഥം.
തോഴൻ
ഫാ. ജെയ്സൺ
ഇഞ്ചത്താനത്ത് സിഎസ്ടി
പേജ് 104
വില ₹ 130
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോൺ- 0471 232 7253
ഇടയ്ക്കിടെ വെട്ടിയൊരുക്കലുകളും കളപറിക്കലും ജീവിതത്തിലും നടന്നാലേ കൂടുതൽ വിജയവും ഫലവും ലഭിക്കുകയുള്ളു. നോയന്പും ഉപവാസവുമൊക്കെ ജീവിത നവീകരണത്തിനുള്ള അവസരങ്ങളാണ്. വചനവിചിന്തനവും പ്രാർഥനയും വഴി നോയന്പുകാലം എങ്ങനെ കൂടുതൽ ഫലപ്രദമാക്കാമെന്ന് ഈ ഗ്രന്ഥം വിശദമാക്കുന്നു. പ്രത്യാശ ജനിപ്പിക്കുന്ന കഥകളും അനുഭവങ്ങളും ഇതിൽ പ്രതിപാദിക്കുന്നു.
ക്രൈം നന്പർ 87 -2009
സുനിൽ സെൻ സുകുമാരൻ
പേജ് 200
വില ₹ 260
ഇമ്ന ബുക്സ്, ഹരിപ്പാട്
ഫോൺ- 9656956996
കുറ്റകൃത്യങ്ങളും കുറ്റവാളികളും സമൂഹത്തിൽ കൂടിവരികയാണ്. ഓരോ കുറ്റവാളിയും പ്രത്യേകമായൊരു മാനസികാവസ്ഥയുടെ ഉടമയുമാണ്. 2009ൽ കൊച്ചിയിൽ നടന്ന ഒരു കൊലക്കേസ് ഇതിവൃത്തമാക്കിയ ക്രൈം നോവലാണിത്. കുറ്റവാളികളുടെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്ന രചന.
HISTORY OF PRINT MEDIA IN MALAYALAM
Dr.Anilkumar Vadavathoor
Pages 190
Price ₹ 275
Media House, Delhi Phone- 9555642600
നിലവിലുള്ളതും നിലച്ചുപോയതുമായ ഒട്ടേറെ പത്രങ്ങൾ സ്ഥാപിതമായ നാടാണ് കേരളം. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവിടങ്ങളിൽ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും നിരവധി പത്രങ്ങൾ തുടങ്ങി. ഇന്നത്തെ തലമുറയ്ക്ക് കേട്ടറിവില്ലാത്ത പത്രങ്ങളും ഇതിൽപ്പെടും. കേരള പത്രചരിത്രത്തെ ആധികാരികമായി വിശദീകരിക്കുകയാണ് മാധ്യമപ്രവർത്തകനും അധ്യാപകനുമായ ഡോ. അനിൽകുമാർ വടവാതൂർ.
FOLLOWING AN INNER VOICE: Life of an Activist Nun
Sr. Manju
kalapuram SCSC
Pages 240
Price ₹ 360
Media House
Delhi
Phone- 9555642600
വിവിധയിടങ്ങളിലും വ്യത്യസ്ത സാഹചര്യങ്ങളിലും നടത്തിയ സമൂഹികപ്രവർത്തനങ്ങളും ഇടപെടലുകളും വിശദമാക്കുന്ന രചന. സന്യാസത്തിന്റെ ചൈതന്യത്തിൽ ജീവിക്കുന്നവർക്കും സമൂഹം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളിൽ കണ്ണടച്ചുനിൽക്കാനാവില്ല. നീതിയുടെയും സത്യത്തിന്റെയും പ്രഘോഷണം തന്നെയാണ് ഇത്തരത്തിലുള്ള സാമൂഹിക ഇടപെടലുകളെന്ന് ആത്മകഥയിൽ ഗ്രന്ഥകർത്താവ് വിശദമാക്കുന്നു.